നട്ടുച്ചക്ക്
ഇരുചക്രവാഹനമോടിച്ചുവന്ന യുവാവിന്
പെട്ടെന്നു കാഴ്ച നഷ്ടമായി.
ദിശമാറിയോടിയ വണ്ടി
ഒരു വൃദ്ധനെ ഇടിച്ചുവീഴ്ത്തി.
വീഴ്ചയില്‍നിന്നുയിര്‍ത്ത വൃദ്ധന്
ആള്‍ബലം കൂട്ടി
അന്ധയുവാവിനെ
അടിച്ചുകൊന്നു.
മരണത്തിന്റെ തൊട്ടുമുമ്പുപോലും
എന്താണു സംഭവിക്കുന്നതെന്ന്
യുവാവിനറിയില്ലായിരുന്നു.
അപകടമരണമെന്ന്
വിധിയെഴുത്തുണ്ടായി.
അപ്പോഴും
ഉച്ചയൂണിനു വരുന്ന
യുവാവിനെ കാത്ത്
വീട്ടില്‍
രണ്ടു കണ്ണുകള്‍ ബാക്കിയായി.
Thursday, 6 December 2007
Subscribe to:
Post Comments (Atom)
ലളിതമായ വരികളിലൂടെ നല്ലൊരു ആശയം പറഞ്ഞിരിക്കുന്നു.
ReplyDeleteനല്ല കവിത
കണ്ണുകള്‍ എന്നെ പിന്തുടരുന്നുണ്ടോ.....
ReplyDeleteനന്നായി.
സുരേഷ്...
ReplyDeleteനല്ല ചിന്ത.....അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
നല്ല ആശയം. നല്ല വരികള്‍.
ReplyDeletenalla വരികള്‍
ReplyDeleteനല്ല ആശയം
ReplyDeleteഎന്നാലും ഒരു ഡൌട്ട്!
ആദ്യമേ അയാള്‍ അന്ധനായിരുന്നില്ലല്ലോ. അത് ആ വൃദ്ധനും നാട്ടുകാര്‍ക്കും മനസ്സിലായിട്ടുണ്ടാകില്ലെങ്കില്? അപ്പൊ ആരെ കുറ്റം പറയണം?
(ഞാനെന്തിനാ ആവശ്യമില്ലാത്തതൊക്കെ ചിന്തിക്കുന്നത് അല്ലേ?)
ആ ആന്ധ്യം, അതെങ്ങിനെ സംഭവിച്ചു എന്നാലോചിക്കാന്‍ തോന്നിപ്പിക്കുന്നിടത്താണ്
ReplyDeleteഇത് കവിതയാകുന്നതു.
അഭിനന്ദനങ്ങള്‍!
രണ്ടു കണ്ണുകള്‍ ബാക്കിയായി.
ReplyDeleteനല്ല ആശയം, മനോഹരമായി അവതരിപ്പിച്ചിരിയ്കുന്നു.
touching ..
ReplyDeleteനന്നായിരിക്കുന്നു...
ReplyDeleteവളരെ വളരെ...