കുട്ടിക്കാലത്ത്
അച്ഛന്റെ ഷര്‍ട്ടിടാന്‍
കൊതിയായിരുന്നു.
അതിടുമ്പോള്‍
എല്ലാവരും പറയും
നിനക്കിതു ളോഹയെന്ന്.
അങ്ങനെ
പള്ളീലച്ചന്‍കളി തുടങ്ങി.
ചേച്ചിയും വത്സയും മോളിയുമൊക്കെ വന്ന്
കൈ മുത്തി.
അവരുടെ നിറുകയില്‍
കുരിശു വരച്ചു.
ആരും എന്റെ തലയില്‍
കുരിശടയാളമിട്ടില്ല.
ഇപ്പോള്‍
വൃദ്ധനായ അച്ഛന്
എന്റെ ഷര്‍ട്ട് ളോഹ.
പക്ഷെ അച്ഛന് അച്ചനായില്ല.
വാര്‍ദ്ധക്യവേദനകളുടെ മേല്‍
എന്റെ ഷര്‍ട്ടണിഞ്ഞ്
അച്ഛന് തണുപ്പിനെ അതിജീവിക്കുന്നു.
ഞാനോ
ഉഷ്ണത്തില്‍നിന്നും രക്ഷ നേടാന്‍
കുപ്പായങ്ങളൂരിക്കൊണ്ടേയിരിക്കുന്നു.
Monday, 10 December 2007
Subscribe to:
Post Comments (Atom)
കുപ്പായങ്ങളും കൈമാറ്റം ചെയ്യപ്പെടുന്നു.
ReplyDeleteഇഷ്ടമായി ഈ വരികള്‍.
ReplyDeleteവരികളില്‍ ഒരു നൊമ്പരം...
ReplyDeleteനന്നായിരിക്കുന്നു
സ്നേഹം തലമുറകളുലൂടെ പരസ്പരം പങ്കുവയ്ക്കലിന്റെ സുഖം..
ReplyDeleteനന്നായി..
അതിലാരെന്നുമെന്തെന്നുമാര്ക്കറിയാം..
ReplyDeleteആശയവും എഴുത്തും നന്നായി.
നല്ല വരികള്‍.
ReplyDeleteവൃദ്ധനായ അച്ഛന്
ReplyDeleteഎന്റെ ഷര്‍ട്ട് ളോഹ.
പക്ഷെ അച്ഛന് അച്ചനായില്ല.
വാര്‍ദ്ധക്യവേദനകളുടെ മേല്‍
എന്റെ ഷര്‍ട്ടണിഞ്ഞ്
അച്ഛന് തണുപ്പിനെ അതിജീവിക്കുന്നു.
ഞാനോ
ഉഷ്ണത്തില്‍നിന്നും രക്ഷ നേടാന്‍
കുപ്പായങ്ങളൂരിക്കൊണ്ടേയിരിക്കുന്നു.
നന്നായിരിയ്കുന്നു .
വരികളെല്ലാം ഇഷ്ടമായി.
ആശംസകള്‍
എന്തുപറ്റി, കുറെ നാളായി പുതിയ കഥകളൊന്നും കാണുന്നില്ല.. പുതിയതു എന്തെങ്കിലും ഉണ്ടോ എന്നു തിരക്കി വന്നതാ.
ReplyDelete