വളരെ വ്യത്യസ്തവും നിലവാരവുമുള്ളതുമായ രണ്ട് ബ്ലോഗുകള്‍ കണ്ടതില്‍ അതിയായ സന്തോഷവും സംതൃപ്തിയും തോന്നുന്നു.കൂട്ടുകാര്‍ എല്ലാവരും അത് ശ്രദ്ധിക്കണമെന്ന് താല്പര്യപ്പെടുന്നു.
ഇന്നുവരെ ബൂലോകത്ത് കണ്ടിട്ടില്ലാത്ത ഒന്നാണ് ഏ.കെ.പ്രഭാകറിന്റെ ചിന്മയം എന്ന ബ്ലോഗ്.ആത്മീയത മാത്രം വിഷയമാകുന്ന ചിന്മയം ഉദാത്തമായ തത്വചിന്തയുടെയും നൂതനമായ ആശയങ്ങളുടെയും പ്രത്യേകമായ ഒരു ലോകമാണ് നമുക്ക് കാഴ്ച വെയ്ക്കുന്നത്.
http://www.chinmayaprabha.blogspot.com/
മറ്റൊന്ന് കെ.രാജഗോപാലിന്റെ മുദ്ര എന്ന ബ്ലോഗാണ്.മനോഹരമായ കവിതകളുടെ മാത്രമായ ഒരു ബ്ലോഗ്.ശരിയായ തനതു കവിതകളാണ് നാം ഇവിടെ വായിക്കുന്നത്.ആദ്ദേഹത്തിന്റെ പുതിയ രചനയായ മെറ്റല്‍ ഡിറ്റക്ടര്‍(മലയാളം വാരികയുടെ പുതിയ ലക്കത്തില്‍ വന്നത്) എന്ന കവിതയും നമുക്കിവിടെ കാണാം.
http://www.mudrarajagopal.blogspot.com/
സഹൃദയ മനസ്സുകള്‍ ഈ ബ്ലോഗുകള്‍ കാണാതെ പോകരുത് എന്ന താല്പര്യം കൊണ്ടാണ് ഇത്രയും കുറിച്ചത്.
Sunday, 9 August 2009
Subscribe to:
Post Comments (Atom)
എന്തായാലും നോക്കാം മാഷെ നന്ദി
ReplyDelete