Friday, 30 November 2007

തിരച്ചില്‍

ഇരിപ്പിടമില്ലാത്തോന്‍
‍കസേര അന്വേഷിക്കുന്നു.
കിടപ്പാടമില്ലാത്തോന്‍
‍പാര്‍പ്പിടമന്വേഷിക്കുന്നു.
പെണ്ണില്ലാത്തോന്‍ പെണ്ണും
മണ്ണില്ലാത്തോന്‍ മണ്ണും
തിരയുന്നു.
ജീവിതമില്ലാത്തോന്‍
‍ജീവിതം തിരയുന്നതുപോലെ.

തിരച്ചില്‍

ഇരിപ്പിടമില്ലാത്തോന്‍
‍കസേര അന്വേഷിക്കുന്നു.
കിടപ്പാടമില്ലാത്തോന്‍
‍പാര്‍പ്പിടമന്വേഷിക്കുന്നു.
പെണ്ണില്ലാത്തോന്‍ പെണ്ണും
മണ്ണില്ലാത്തോന്‍ മണ്ണും
തിരയുന്നു.
ജീവിതമില്ലാത്തോന്‍
‍ജീവിതം തിരയുന്നതുപോലെ.

Wednesday, 28 November 2007

നീ കഴുതയാണോ?

കഴുത എന്നു വിളിക്കുമ്പോള്‍
‍നീ കഴുതയാണെങ്കില്‍
‍സ്വാഭാവികമായും പ്രതികരിക്കും.
നീ കഴുതയല്ലെങ്കില്‍
‍ആ വിളി നിന്നെ ബാധിക്കുന്നില്ല.
നിനക്ക്‌ കഴുത എന്നു കേള്‍ക്കുമ്പോള്‍
‍ഈര്‍ഷ്യയുണ്ടാകുന്നെങ്കില്‍
‍അതിനര്‍ത്ഥം
നീ ആരാണെന്നു നിനക്കു സംശയമുണ്ടെന്നാണ്‌.
ശങ്കയാണ്‌ അടിസ്ഥാനഹേതു.

നീ കഴുതയാണോ?

കഴുത എന്നു വിളിക്കുമ്പോള്‍
‍നീ കഴുതയാണെങ്കില്‍
‍സ്വാഭാവികമായും പ്രതികരിക്കും.
നീ കഴുതയല്ലെങ്കില്‍
‍ആ വിളി നിന്നെ ബാധിക്കുന്നില്ല.
നിനക്ക്‌ കഴുത എന്നു കേള്‍ക്കുമ്പോള്‍
‍ഈര്‍ഷ്യയുണ്ടാകുന്നെങ്കില്‍
‍അതിനര്‍ത്ഥം
നീ ആരാണെന്നു നിനക്കു സംശയമുണ്ടെന്നാണ്‌.
ശങ്കയാണ്‌ അടിസ്ഥാനഹേതു.

Monday, 26 November 2007

ശിവശങ്കരി (ഒരു പാട്ട്)

കണ്ണുകളടച്ചിട്ടും കാതുകള്‍ പൂട്ടിയിട്ടും

ദേവദേവന്‍ ധ്യാനമറിഞ്ഞതില്ല

തവമനമലിവിനായ് കൈകൂപ്പിനില്‍ക്കുന്ന

ഹിമഗിരിപുത്രിയായി ധ്യാനരൂപം

(കണ്ണുകളടച്ചിട്ടും..................)

നീഹാരനിറമോലും പട്ടാംബരം ചുറ്റി

പൂത്താലമേന്തുന്ന മൃദുപാണികള്‍ കൂപ്പി

പ്രിയനാമമന്ത്രങ്ങളുരുവിട്ടു പദമളന്നു

പ്രദക്ഷിണം വെയ്ക്കുന്ന ശൈലപുത്രി

(കണ്ണുകളടച്ചിട്ടും......................)

വാസനപുതുമലര്‍ പോലുള്ള മുഖാരവിന്ദ സന്നിദ്ധ്യ-

മറിഞ്ഞു ഭവാനക്ഷമനായ്

കന്യകതന്‍ ഗന്ധമപ്പോളെവിടെനിന്നോ വന്ന കാറ്റ്

ആസകലം തലിച്ചെങ്ങോ കടന്നുപോയി.

(കണ്ണുകളടച്ചിട്ടും.......................)

കണ്‍‌തുറന്നു കണികണ്ടു മുമ്പില്‍നില്‍ക്കും പ്രേയസിയെ

പാര്‍ത്തുപാര്‍ത്തു തന്നിടം വിട്ടണഞ്ഞു ദേവന്‍

മന്ത്രനാമ അധരങ്ങള്‍ മുദ്രവെച്ചു,ചേര്‍ത്തു പുല്‍കി

അര്‍ദ്ധനാരിയായി ദേവന്‍ പരിണമിച്ചു-

അവര്‍ അദ്വൈതാമൃതമനുഭവിച്ചു

(കണ്ണുകളടച്ചിട്ടും...........................)

*****

Saturday, 24 November 2007

വെല്ലുവിളി

നാലാംകുളിയുടെ നാളില്‍ കുളി കഴിഞ്ഞ്‌ ഇന്ദിരാഭയി സുഹൃത്തായ രേണുകയെ കാണാന്‍ പുറപ്പെട്ടു.പ്രീഡിഗ്രി ക്ലാസിലെ ഉറ്റ സുഹൃത്തായിരുന്നു.പിന്നീട്‌ എന്‍ട്രന്‍സ്‌ എഴുതി അവള്‍ക്ക്‌ മെഡിസിനു കിട്ടി.ഇപ്പോള്‍ അവള്‍ അറിയപ്പെടുന്ന ഒരു ഗൈനക്കോളജിസ്റ്റാണ്‌.രേണുകയ്ക്ക്‌ അപ്പോയ്‌മന്റ്‌ കിട്ടിയ ഏകദേശസമയത്തു തന്നെയാണ്‌ ഇന്ദിരാഭായിക്ക്‌ ബാങ്കില്‍ ജോലി കിട്ടിയത്‌.

ഇന്ന് രേണുകയെ കാണുന്നതിനു വേണ്ടി മാത്രമാണ്‌ അവള്‍ അവധിയെടുത്തിരിക്കുന്നത്‌.പക്ഷെ അവള്‍ അവധിയിലാണെന്ന് ഭര്‍ത്താവിനറിയില്ല.അമ്മയ്ക്കും അച്ഛനും അറിയില്ല.ഏതോ കോണ്‍ഫറന്‍സിന്‌ ഒരാഴ്ചത്തേക്ക്‌ ബാംഗ്ലൂരില്‍ പോകുകയാണെന്ന് അവരെ വിശ്വസിപ്പിച്ചു.

ഇന്ദിരാഭായിയുടെ കല്യാണം കഴിഞ്ഞിട്ട്‌ രണ്ടുവര്‍ഷമായി.ഉടനെ കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തിലാണ്‌ അവര്‍ നീങ്ങിയത്‌.ഇപ്പോള്‍ ഒരു കുട്ടിയാകാമെന്ന ഭര്‍ത്താവിന്റെ അഭിപ്രായത്തോട്‌ അവള്‍ക്ക്‌ യോജിക്കാനായില്ല.എന്തുകൊണ്ടോ,ഒരിക്കലും ഒരു കുഞ്ഞിന്‌ ജന്മം കൊടുക്കാനിടയാകരുതെന്നതാണ്‌ അവളുടെ ഇപ്പോഴത്തെ നിലപാട്‌.മാതൃത്വത്തോളം ദുരിതപൂര്‍ണമായ ജീവിതം ഈ ഭൂമിയിലില്ല എന്ന് അവള്‍ വിശ്വസിക്കുന്നു.

പഠിക്കുന്ന കാലത്ത്‌ ഇന്ദിരാഭായി രേണുകയോടു പറഞ്ഞിട്ടുണ്ട്‌:"ഒരു പുരുഷന്റെ ജീവിതമാണ്‌ ഞാന്‍ കൊതിക്കുന്നത്‌.സ്ത്രീയുടെ ശാരീരികമായ പല പ്രത്യേകതകളും ഞാന്‍ വെറുക്കുന്നു.ഒക്കെ ഓരോ തടവുകളും ദുരിതങ്ങളുമാണ്‌.ആണുങ്ങള്‍ എത്ര സ്വതന്ത്രരാണ്‌."
രേണുക അവളുടെ അഭിപ്രായത്തോടു യോജിച്ചുകൊണ്ടു പറഞ്ഞു:"ശരിയാണ്‌.പക്ഷെ നമുക്കെങ്ങനെ ഇനി ഒരാണിന്റെ ശരീരം കിട്ടും?"

അന്നൊക്കെ മാസത്തില്‍ മൂന്നു ദിവസം അമ്മ മഠത്തിനകത്തു പ്രവേശിപ്പിക്കില്ല.വടക്കെതിണ്ണയില്‍ വെറും തഴപ്പായ മാത്രം നിവര്‍ത്തി വേണം കിടക്കാന്‍.അസ്വസ്ഥതയുടെ ശപിക്കപ്പെട്ട ദിനങ്ങള്‍.പക്ഷെ അമ്മയെപ്പോലുംകബളിപ്പിച്ച്‌ അങ്ങനെ ചില ദിവസങ്ങളില്‍ പാഡുവെയ്ക്കാതെ കോളേജില്‍ പോയിട്ടുണ്ട്‌.ബസിറങ്ങി പാഡുവെയ്ക്കാതെ നടന്നു വരുമ്പോള്‍ റോഡരികില്‍നിന്നും കപ്പലണ്ടി കൂടി വാങ്ങി കൊറിച്ചു നടക്കാന്‍ തോന്നും.ആ നടപ്പിന്‌ വല്ലാത്തൊരു ത്രില്ലായിരുന്നു.

ഒന്നുകൂടി മുതിര്‍ന്നപ്പോള്‍ നിയന്ത്രിക്കാന്‍ ആളില്ലെന്നായപ്പോള്‍ ആ ചുവപ്പു ദിനങ്ങളില്‍ ബാങ്കിലെത്തുന്നത്‌ പാഡില്ലാതെയാണ്‌.ചിലപ്പോള്‍ രണ്ടാംദിവസം മാത്രം പാഡുവെച്ചെന്നും വരും.അല്ലാത്തപ്പോള്‍ അതൊരു രസമാണ്‌.ആരെയൊക്കെയൊ തോല്‍പിക്കുന്നതിന്റെ രസം.പക്ഷെ വല്ലാത്ത അസ്വസ്ഥതയും.

രേണുകയോട്‌ നേരത്തേ വിവരങ്ങള്‍ സംസാരിച്ചിരുന്നു.നിയമപരമായി അതു ശരിയല്ലെന്നും അവള്‍ പറഞ്ഞു.പക്ഷെ ഇങ്ങനെ ഒരു തീരുമാനമെടുക്കാതെ മുമ്പോട്ടു നീങ്ങാനാവില്ലെന്ന കടുത്ത അവസ്ഥയിലാണ്‌ ഇന്ദിരാഭായി.

രേണുക ഡോക്ടറാണെങ്കിലും ഇന്ദിരാഭായിയുടെ സുഹൃത്താണല്ലോ.അവള്‍ക്ക്‌ ഇന്ദിരയെ നിഷ്ക്കരുണം തഴയാനാവില്ല.അതുകൊണ്ടുതന്നെ ഇന്ദിരാഭായി വന്നയുടന്‍ രേണുക നേരത്തെ സജ്ജമാക്കിയിരുന്ന ഓപ്പറേഷന്‍ തീയേറ്ററിലേക്ക്‌ അവളെ കൂട്ടിക്കൊണ്ടുപോയി.

മരുന്നുകള്‍ മണക്കുന്ന,തീക്ഷ്ണവെളിച്ചം ചൊരിയുന്ന ആ മുറിയിലെ മേശമേല്‍ വിവസ്ത്രയായി ഇന്ദിരാഭായി കിടന്നു.ക്രമേണ ബോധതലം അബോധതലത്തിന്‌ വഴിമാറുമ്പോള്‍ കത്രികയുടേയും കത്തികളുടേയും ചലനങ്ങളും ശബ്ദവും മറ്റേതോ ലോകത്തുനിന്നെന്നപോലെ അവള്‍ അറിയുന്നുണ്ടായിരുന്നു.

ഏതാനും നിമിഷങ്ങള്‍ക്കുശേഷം ഇന്ദിരാഭായിയുടെ മാതൃത്വം കവര്‍ന്നെടുത്ത്‌ വിയര്‍പ്പില്‍ കുളിച്ച്‌ ഡോക്ടര്‍ രേണുക പുറത്തിറങ്ങി.

ലോകത്തോടു മുഴുവന്‍ വെല്ലുവിളി നടത്തി വിജയിച്ച ഒരു ജേതാവിന്റെ ഭാവത്തിലാണ്‌ ഇന്ദിരാഭായി പിന്നെ ഭര്‍ത്താവിന്റെ മുമ്പിലെത്തിയത്‌.
***

Thursday, 22 November 2007

കഥ അപൂര്‍ണം

ഒരെഴുത്തുകാരന്‍ ഡയറക്ട് മാര്‍ക്കറ്റിംഗ് ഫീല്‍ഡ് സ്റ്റാഫിന്റെ കദനകഥ എഴുതുകയാണ്.വീട്ടുകാരുടെ
ഉച്ചമയക്കത്തിലേക്ക് കോളിംഗ് ബെല്ലിന്റെ അലാറം അലറിപ്പിച്ച് അവരുടെ ശാപവാക്കുകള്‍ ഏറ്റുവാങ്ങുന്ന സെയില്‍‌സ് റെപ്രസന്റേറ്റീവ് അയാളുടെ ഉള്ളില്‍ വിങ്ങി വിതുമ്പി നിന്നു.നികൃഷ്ടവസ്തുവിനോടെന്നവണ്ണം പെരുമാറുന്ന ചില വീട്ടമ്മമാര്‍.ജീവിക്കാന്‍ വേണ്ടി വെയിലും മഴയും അവഗണിച്ച് വീടുവീടാന്തരം കയറിയിറങ്ങുന്ന ആ പാവങ്ങളോട് കൂടുതല്‍ ക്രൂരത കാണിക്കുന്നത് സ്ത്രീകളാണ് എന്നു സ്ഥാപിക്കുകയാണ് എഴുത്തുകാരന്റെ ലക്ഷ്യം.ഒപ്പം ഒരു റെപ്രസന്റേറ്റീവിന്റെ ദുരിതം നിറഞ്ഞ ജീവിതവും.
അയാള്‍ കഥ എഴുതി മുന്നേറവെ കോളിംഗ്‌ബെല്‍ മുഴങ്ങി.ഭാര്യ ബാത്‌റൂമിലാണ്.ഏകാഗ്രത നഷ്ടപ്പെട്ട ദേഷ്യത്തോടെ ഭാര്യയെയും സന്ദര്‍ശകനെയും ശപിച്ച് അയാള്‍ വാതില്‍ തുറന്നു.ഇരുകൈകളിലും ബാഗുകള്‍ പേറിയ ഒരു യുവാവ് അയാളെ വിഷ് ചെയ്ത് പറഞ്ഞുതുടങ്ങി:
“സര്‍,ഞാന്‍ ഒഡേസ ഇന്റര്‍‌നാഷണലീന്നു വരികയാണ്.ഞങ്ങളുടെ പ്രൊഡക്ട്സ് ഒന്നു പരിചയപ്പെടുത്തുന്നതില്‍ വിരോധമുണ്ടോ സര്‍?”
എഴുത്തുകാരന് ചൊറിഞ്ഞുവന്നു.അയാള്‍ നിന്നു കലിതുള്ളി.
“ഇറങ്ങിപ്പോണം മിസ്റ്റര്‍....ഓരോ ശല്യങ്ങള് വന്നു കേറിക്കോളും..മനുഷ്യനെ മിനക്കെടുത്താന്‍....”
പിന്നെയും താഴ്മയായി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്ന ആ യുവാവിന്റെ മുമ്പില്‍ വാതില്‍ ശക്തിയായി വലിച്ചടച്ച് അയാള്‍ എഴുത്തുമേശയിലേക്കു വന്നു.
പക്ഷെ അയാള്‍ക്ക് ഒരു വരി പോലും തുടര്‍ന്നെഴുതാന്‍ കഴിഞ്ഞില്ല.എത്ര ശ്രമിച്ചിട്ടും ആവുന്നില്ല.
അയാളുടെ ആ കഥ അപൂര്‍ണമായി കിടന്നു.

Wednesday, 21 November 2007

കിനാവിലെ നിദ്ര

കിനാവില്‍
‍ഞാനൊരു നിദ്ര കണ്ടു.
എന്റെ പുറത്തേറി
ഒരു കുതിര സവാരിചെയ്യുന്നു.

ഞാന്‍ പറന്ന്
ഒരു കിളിയുടെ ചുമലില്‍ ഇരിക്കുന്നു.
കിളിയെന്നെ
കൂട്ടിലടച്ച്‌പാലും പഴവും തരുന്നു.

എന്നെ ഒരു മരം വെട്ടുന്നു.
ആദ്യം എന്റെ ശിഖരങ്ങള്‍.
പിന്നെ കടയ്ക്കല്‍ മഴു വീഴുന്നു.
എന്നെ വെട്ടിക്കീറി
പട്ടടയില്‍ വെച്ചു തീ കൊളുത്തുന്നു.
മറ്റൊരു മരത്തിന്‌
എരിഞ്ഞു തീരാന്‍
‍ഞാന്‍ വിറകാകുന്നു.

എരിഞ്ഞു തീര്‍ന്നപ്പോള്‍
ഉറക്കം
കിനാവില്‍നിന്നുംകൊഴിഞ്ഞുപോയി.

ഇപ്പോള്‍ കിനാവു മാത്രം.
************************

കിനാവിലെ നിദ്ര

കിനാവില്‍
‍ഞാനൊരു നിദ്ര കണ്ടു.
എന്റെ പുറത്തേറി
ഒരു കുതിര സവാരിചെയ്യുന്നു.

ഞാന്‍ പറന്ന്
ഒരു കിളിയുടെ ചുമലില്‍ ഇരിക്കുന്നു.
കിളിയെന്നെ
കൂട്ടിലടച്ച്‌പാലും പഴവും തരുന്നു.

എന്നെ ഒരു മരം വെട്ടുന്നു.
ആദ്യം എന്റെ ശിഖരങ്ങള്‍.
പിന്നെ കടയ്ക്കല്‍ മഴു വീഴുന്നു.
എന്നെ വെട്ടിക്കീറി
പട്ടടയില്‍ വെച്ചു തീ കൊളുത്തുന്നു.
മറ്റൊരു മരത്തിന്‌
എരിഞ്ഞു തീരാന്‍
‍ഞാന്‍ വിറകാകുന്നു.

എരിഞ്ഞു തീര്‍ന്നപ്പോള്‍
ഉറക്കം
കിനാവില്‍നിന്നുംകൊഴിഞ്ഞുപോയി.

ഇപ്പോള്‍ കിനാവു മാത്രം.
************************

Tuesday, 20 November 2007

ആരെയും ഭയപ്പെടാതെ

എനിക്ക്
ആദായനികുതിക്കാരെ ഭയപ്പെടേണ്ടതില്ല.
വില്പന നികുതിയും സേവന നികുതിയും കൊടുക്കേണ്ടതില്ല.
കെട്ടിട നികുതി വേണ്ട,ഭൂനികുതി വേണ്ട.
കരമടച്ച രസീതോ റേഷന്‍ കാര്‍ഡോ ഇല്ലാത്തതുകൊണ്ട്
ലോണെടുത്തു പോകും എന്ന പേടിയും വേണ്ട.
എന്നാല്‍ ഒരാളെ ഭയപ്പെടണം.
ഒന്നാം തീയതി തോറും
വീട്ടുവാതില്‍ക്കലെത്തുന്ന വീട്ടുടമയെ.
ആ ഭയമില്ലെങ്കില്‍ ഞാന്‍ പെരുവഴിയില്‍.

സാഡിസ്റ്റ്

എന്റേതല്ലാത്ത തെറ്റിന്
എനിക്ക് നരകം സമ്മാനിച്ചതാരാണ്?
അവന്റെ പേര് ദൈവം എന്നാണെങ്കില്‍
ദൈവം ജനിച്ചിട്ടില്ല,
ജീവിച്ചിട്ടില്ല.
ജനിച്ചിട്ടുണ്ടെങ്കില്‍ അവന്‍ എപ്പോഴും
ചില്ലുമേടയിലാണ്.
ചില്ലുമേടയിലെ സാഡിസ്റ്റായി
അവന്‍ മരിച്ചിരിക്കുകയാണ്.

സാഡിസ്റ്റ്

എന്റേതല്ലാത്ത തെറ്റിന്
എനിക്ക് നരകം സമ്മാനിച്ചതാരാണ്?
അവന്റെ പേര് ദൈവം എന്നാണെങ്കില്‍
ദൈവം ജനിച്ചിട്ടില്ല,
ജീവിച്ചിട്ടില്ല.
ജനിച്ചിട്ടുണ്ടെങ്കില്‍ അവന്‍ എപ്പോഴും
ചില്ലുമേടയിലാണ്.
ചില്ലുമേടയിലെ സാഡിസ്റ്റായി
അവന്‍ മരിച്ചിരിക്കുകയാണ്.

Saturday, 17 November 2007

ചൊറിയന്‍പുഴുക്കള്‍

വില്ലേജാപ്പീസിന്റെ ഓരം ചേര്‍ന്ന് ഒരു പൂവരശ്‌ നില്‍ക്കുന്നുണ്ട്‌.പൂവരശില്‍ നിറയെ ചൊറിയന്‍പുഴുക്കളുണ്ട്‌.ചൊറിയന്‍പുഴുക്കളുടെ മേലാകെ വെളുത്ത രോമങ്ങളുണ്ട്‌.വെളുത്ത രോമങ്ങള്‍ക്ക്‌ പട്ടുനൂലിന്റെ വെണ്മയുണ്ട്‌.

കുടുംബസ്വത്ത്‌ ഭാഗം ചെയ്തപ്പോള്‍ കിട്ടിയ പത്തുസെന്റ്‌ പോക്കുവരവു ചെയ്തു കിട്ടുന്നതിനാണ്‌ ഞാന്‍ വില്ലേജാപ്പീസിലെത്തിയത്‌.ആപ്പീസര്‍ യുവതിയാണോ മധ്യവയസ്കയാണോ എന്നു തിട്ടപ്പെടുത്താന്‍ വിഷമമുള്ള ഒരു സ്ത്രീയാണ്‌.ഞാന്‍ ആധാരപ്പകര്‍പ്പ്‌ അവര്‍ക്കു നീട്ടിക്കൊണ്ടു കാര്യം പറഞ്ഞു.ഒന്നോടിച്ചു വായിച്ചിട്ട്‌ അപ്പുറത്തെ സെക്ഷനില്‍ കൊടുക്കാന്‍ അവര്‍ പറഞ്ഞു. ആ നിമിഷമാണ്‌ എനിക്ക്‌ ചൊറിച്ചില്‍ തുടങ്ങിയത്‌.കഴുത്തിന്റെ പിറകില്‍.അന്നേരം ഞാനത്‌ ഗൗനിച്ചതേയില്ല.

കഷണ്ടിയുള്ള ഒരു യുവാവിന്റെ പക്കല്‍-ഹെഡ്‌ക്ലാര്‍ക്കാണെന്നു തോന്നുന്നു-ആധാരപ്പകര്‍പ്പു കൊടുത്ത്‌ പോക്കുവരവ്‌ ചെയ്തു തരണമെന്ന് പറഞ്ഞു.അയാള്‍ എന്നെ സൂക്ഷിച്ചു നോക്കി വിശകലനം ചെയ്തു.പിന്നെ ആധാരപ്പകര്‍പ്പ്‌ വായിക്കാന്‍ തുടങ്ങി.94 കിലോയുള്ള എന്റെ ശരീരം നല്ല കണ്ടീഷനല്ലാത്ത രണ്ടുകാലില്‍ താങ്ങി അരമണിക്കൂറോളം നില്‍ക്കേണ്ടിവന്നു.കാലുകള്‍ വേദനിക്കാന്‍ തുടങ്ങി.വേദന അസഹ്യമായപ്പോള്‍ അയാളുടെ മുമ്പിലുള്ള കസേരയില്‍ അനുവാദമില്ലാതെ ഞാനിരുന്നു.അപ്പോള്‍ വീണ്ടും അയാള്‍ എന്നെ തുറിച്ചു നോക്കി.ആ നോട്ടം അവഗണിച്ച്‌ ഞാന്‍ ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു.

കുറെക്കൂടി കഴിഞ്ഞ്‌ അയാള്‍ മുന്നോട്ടാഞ്ഞിരുന്ന് പറഞ്ഞു:
"പഴയ ആധാരത്തിന്റെ കോപ്പി കൂടി വേണം."
അപ്പോള്‍ വീണ്ടും എനിക്ക്‌ ചൊറിച്ചില്‍ തുടങ്ങി.കൈകൊണ്ടു ചൊറിയാന്‍ വയ്യാത്ത തോള്‍പലകയ്ക്കു ചുവട്ടിലാണ്‌ ചൊറിയുന്നത്‌.
"എന്നാല്‍ കോപ്പി എടുത്തോണ്ടു വരാം."
ചൊറിച്ചിലിന്റെ ഈര്‍ഷ്യയോടെ ഞാന്‍ പുറത്തേക്കിറങ്ങി.വില്ലേജാപ്പീസിന്റെ വരാന്തയില്‍ പലരും നില്‍ക്കുന്നുണ്ടായിരുന്നു.പല ആവശ്യത്തിനു വന്നവര്‍.അത്ഭുതകരമായ സംഗതി അവരെല്ലാം തങ്ങളുടെ എവിടെയെങ്കിലുമൊക്കെ ചൊറിഞ്ഞുകൊണ്ടാണ്‌ നില്‍ക്കുന്നത്‌ എന്നുള്ളതാണ്‌.ദാരിദ്ര്യത്തിന്റെ മുഖഛായ പേറിയ അവര്‍ സദാ അസ്വസ്ഥരും അസംതൃപ്തരുമാണ്‌.

വീട്ടിലെത്തി പഴയ ആധാരവുമെടുത്ത്‌ ഞാന്‍ ജംഗ്‌ഷനിലേക്കു നടന്നു.അവിടെ ഫോട്ടോസ്റ്റാറ്റെടുക്കുന്ന കടയുണ്ട്‌.
മുന്നാധാരത്തിന്റെ കോപ്പിയുമായി വീണ്ടും വില്ലേജാപ്പീസിലെത്തി.അപ്പോഴും വരാന്തയില്‍ ധാരാളംപേര്‍ നില്‍ക്കുന്നുണ്ട്‌.നേരത്തെ കണ്ട അതേ മുഖങ്ങള്‍ തന്നെയാണ്‌ ഇപ്പോഴും കാണുന്നത്‌.

ഹെഡ്‌ക്ലാര്‍ക്ക്‌ ആധാരത്തിന്റെ കോപ്പി വാങ്ങിയിട്ടു പറഞ്ഞു:
"ഒരാഴ്ച കഴിഞ്ഞു വാ"
ഇതുവരെ ചൊറിച്ചിലിന്റെ കാര്യം ഞാന്‍ മറന്നിരിക്കുകയായിരുന്നു.പെട്ടെന്ന് ഉടലാകെ ചൊറിച്ചില്‍ അനുഭവപ്പെടാന്‍ തുടങ്ങി.അവിടെ കൂടിനിന്നവരെല്ലാം കണ്ടമാനം ചൊറിയുന്നുണ്ടായിരുന്നു.ചൊറിഞ്ഞുചൊറിഞ്ഞ്‌ ചിലരുടെ ദേഹത്തെ തൊലി പൊട്ടി ചോര പൊടിയാന്‍ തുടങ്ങി.ആപ്പീസിലെ ഉദ്യോഗസ്ഥരെ ഈ ചൊറിച്ചില്‍ ഒരുതരത്തിലും ബാധിക്കുന്നില്ലെന്നു കണ്ട്‌ ഞാന്‍ അതിശയിച്ചു.
നില്‍കക്കള്ളിയില്ലാത്തവിധം ചൊറിച്ചില്‍ അസഹ്യമായപ്പോള്‍ ആരോ വിളിച്ചു പറഞ്ഞു:
"ഇവിടെ അപ്പിടി ചൊറിയന്‍പുഴുവാ.ദാണ്ടാ പൂവരശു നിറച്ച്‌.."
എല്ലാവരുടെയും ദേഹം ചൊറിഞ്ഞു തടിച്ചു.നീരു വന്നു വീര്‍ത്തതുപോലെ മുഖമാകെ ചീര്‍ത്തു.
എന്നിട്ടും ആപ്പീസിലെ ജോലിക്കാര്‍ അനങ്ങിയില്ല.കുറെ കഴിഞ്ഞ്‌ ആപ്പീസറും ക്ലാര്‍ക്കുമാരും പ്യൂണും വരാന്തയിലേക്കിറങ്ങിവന്ന് ഈ കാഴ്ച കണ്ട്‌ പൊട്ടിച്ചിരിച്ചു.ചോരയൊലിക്കുന്ന,വീര്‍ത്തുകെട്ടിയ ദേഹവുമായി നിന്നു ചൊറിയുന്ന ദാരിദ്ര്യത്തിന്റെ സന്തതികള്‍ അവര്‍ക്ക്‌ രസമുള്ള കാഴ്ചയായി.

കഴുത്തോളം മുങ്ങിയാല്‍ പിന്നെന്തു നോക്കാനാണ്‌?ഞങ്ങളില്‍ ചിലര്‍ പൂവരശിന്റെ നേര്‍ക്കു നടന്നു.തടിയില്‍ അടുക്കടുക്കായി നിറയെ പൊതിഞ്ഞു പറ്റിപ്പിടിച്ചിരിക്കുന്ന പുഴുക്കളെ ഒരു കമ്പുകൊണ്ട്‌ തോണ്ടിയിളക്കി താഴെ വീഴ്ത്തി.താഴെ വീണതോടെ അവയ്ക്ക്‌ പെട്ടെന്നൊരുശിരു വന്നതുപോലെ വേഗത്തില്‍ ഇഴയാന്‍ തുടങ്ങി.പുഴുക്കള്‍ കൂട്ടത്തോടെ ഇഴഞ്ഞുനീങ്ങുന്നത്‌ ആപ്പീസിലേക്കാണ്‌.വരാന്ത കയറി ആപ്പീസറുടെ മുറിയിലും ക്ലാര്‍ക്കുമാരുടെ മുറിയിലും അവ അപ്രത്യക്ഷമായി.ഞങ്ങളുടെ ചൊറിച്ചില്‍ ക്രമേണ കുറഞ്ഞു വന്നു.ഒരാശ്വാസം അനുഭവപ്പെട്ടു.

അപ്പോള്‍ വില്ലേജാപ്പീസിനുള്ളില്‍ നിന്നും ഉദ്യോഗസ്ഥര്‍ ചൊറിഞ്ഞുകൊണ്ട്‌ പുറത്തു ചാടുന്നത്‌ ഞങ്ങള്‍ കണ്ടു.അവരുടെയൊക്കെ ദേഹങ്ങളില്‍ പൂവരശിലെന്നപോലെ ചൊറിയന്‍പുഴുക്കള്‍ പറ്റിപ്പിടിച്ചിരുന്നു.പറിച്ചെറിയാന്‍ ശ്രമിക്കുന്തോറും അവര്‍ക്ക്‌ ചൊറിച്ചില്‍ വര്‍ദ്ധിച്ചുവന്നു.അവരുടെ ദേഹത്തു പൊടിഞ്ഞ ചോരയ്ക്ക്‌ ഞങ്ങളുടെ ചോരയുടെ നിറമായിരുന്നില്ല.ടാറിന്റെ നിറമുള്ള കറുത്ത ചോരയായിരുന്നു അവരുടേത്‌.ദുര്‍ഗന്ധമുള്ള ചോര.ഉദ്യോഗസ്ഥരുടെ ശരീരത്തില്‍ നിന്നൊഴുകുന്ന നാറുന്ന കറുത്ത ചോരപ്രവാഹത്തില്‍ ആപ്പീസിലെ ഫയലുകളെല്ലാം ഒഴുകി നടന്നു.

ചൊറിയന്‍ പുഴുക്കളുടെ ആക്രമണത്തില്‍ രക്തം വാര്‍ന്നു മരിച്ച സര്‍ക്കാരുദ്യോഗസ്ഥരുടെ പത്രവാര്‍ത്തയ്ക്ക്‌ യാതൊരു പ്രാധാന്യവുമില്ലായിരുന്നു.അകത്തെ പേജില്‍ രണ്ടു കോളം നാലു സെന്റിമീറ്റര്‍.അത്ര മാത്രം.

Sunday, 11 November 2007

വിശേഷം

അന്ന് അവര്‍ കണ്ടുമുട്ടിയപ്പോള്‍ പരസ്പരം ലോഹ്യം ചോദിച്ചു:
“എന്തുണ്ട് വിശേഷം?സുഖം തന്നെയല്ലേ?”
“ദൈവാനുഗ്രഹത്താല്‍.തനിക്കോ?”
“സുഖം തന്നെ.”
ഇന്ന് അവര്‍ കണ്ടുമുട്ടുമ്പോള്‍ പരസ്പരം ചോദിക്കുന്നു:
“എന്തുണ്ട് വിശേഷം?അസുഖം തന്നെയല്ലേ?”
“അതെ.ഒരു മാറ്റവുമില്ല.തനിക്കോ?”
“ഒട്ടും ഭേദമില്ല.”

Friday, 9 November 2007

ചുണ്ടുകള്‍

ആദ്യമായാണ് ഇത്തരമൊരനുഭവം അയാള്‍ക്ക് നേരിടേണ്ടിവന്നത്. ആദ്യം അത് വെറുമൊരു തോന്നല്‍ മാത്രമാണെന്ന് ചിന്തിച്ചു.പക്ഷെ ആ യാഥാര്‍ത്ഥ്യം അയാള്‍ക്കുള്‍ക്കൊള്ളേണ്ടി വന്നു.കഠിനമായ ആത്മനിന്ദയോടെ അങ്ങേയറ്റം ദയനീയമായി അയാള്‍ ആ ദുര്‍വിധി ഏറ്റുവാങ്ങി.

അസഹ്യമായ വിശപ്പ് അനുഭവപ്പെട്ടപ്പോള്‍ അയാള്‍ ഭാര്യയോട് ഭക്ഷണമൊരുക്കാന്‍ ആവശ്യപ്പെട്ടു.ഇംഗിതമറിഞ്ഞു പെരുമാറുന്നതില്‍ വിദഗ്ദ്ധയായ അവള്‍ അയാളുടെ താല്പര്യത്തിനനുസരിച്ച് ഭക്ഷണമേശ ഒരുക്കി അയാളെ ക്ഷണിച്ചു.വിശപ്പിനെ ജ്വലിപ്പിക്കുന്ന മണം ഭക്ഷണമേശയില്‍ പടര്‍ന്നു.എത്ര പ്രകോപനമുണ്ടായാലും ആര്‍ത്തിപിടിച്ച് ഭക്ഷിക്കുന്ന പ്രകൃതമല്ല അയാളുടേത്.അയാള്‍ സമചിത്തതയോടെ എല്ലാം നോക്കിക്കണ്ട് ക്രമേണ ഭക്ഷണത്തില്‍ സ്പര്‍ശിച്ചു.

അപ്പോഴാണ് അതു സംഭവിക്കുന്നത്.എത്ര ശ്രമിച്ചിട്ടും ചുണ്ടുകള്‍ ചലിപ്പിക്കാന്‍ പറ്റുന്നില്ല.വായ തുറക്കുന്നില്ല.അയാള്‍ പരമാവധി ശ്രമിച്ചുനോക്കി.കഴിയുന്നില്ല.വര്‍ദ്ധിച്ച നിരാശയോടെ, അതിലേറെ സങ്കടത്തോടെ,പെരുകിയ ആത്മനിന്ദയോടെ മനസ്സു തകര്‍ന്ന് അയാള്‍ ആദ്യമായി ആഹാരത്തിന്റെ മുമ്പില്‍ അടിയറവു പറഞ്ഞു.നിസ്സഹായനായി കയ്യിലെടുത്ത ആഹാരം പാത്രത്തിലേക്കു തിരിച്ചിട്ടു.

അപ്പോഴും വിശപ്പ് കത്തിക്കാളുകയാണ്.
ഒരു നിമിഷം കൊണ്ട് എന്താണ് തന്റെ ചുണ്ടുകള്‍ക്ക് സംഭവിച്ചത്?

അയാളുടെ ദൈന്യാവസ്ഥ കണ്ട് തികഞ്ഞ പക്വതയോടെ അവള്‍ ആഹാരസാധനങ്ങള്‍ മൂടിവെച്ച് ഭക്ഷണമേശ വെടിപ്പാക്കി.പക്ഷെ അത് അവളുടെ നിമിഷമാണെന്ന്,അവിടം മുതല്‍ അവളുടെ നിമിഷങ്ങള്‍ തുടങ്ങുന്നുവെന്ന് വല്ലാത്ത ഞെട്ടലോടെ അയാള്‍ മനസ്സിലാക്കി.

Wednesday, 7 November 2007

ഇറച്ചി

അവസാനത്തെ അന്ധനും
ആഹരിച്ച ശേഷവും
ഇറച്ചി ബാക്കിയായി.
ഈണമില്ലാപ്പാട്ടുപോലെ.
ഉണര്‍ന്നിരിക്കുന്നതിനു തെളിവായി
ഊതുന്ന ഹൃദയം.
ഋഷിതുല്യമായ നിസ്സംഗതയോടെ
എവിടെയോ കിടക്കുന്നു.
ഏതാണ്ടിങ്ങനെയൊക്കെയാണ് ഇറച്ചിയുടെ നിയോഗം.
ഐതരേയത്തെയും വേണമെങ്കില്‍ കൂട്ടുപിടിക്കാം.
ഒന്നും ഓര്‍ക്കരുത്.
ഓരോ ഓര്‍മയും ഓരോ മരണമാണ്.
ഔദുംബരത്തിലെ മശകത്തിന്റെ കൌതുകം.
അം...
അമ്മയും ഇങ്ങനെ തന്നെയായിരുന്നു.

Tuesday, 6 November 2007

ജലസ്പര്‍ശം

ജലസ്പര്‍ശമില്ലാത്തവന്‍ ഞാന്‍
എന്റെ മേലാകെ അഴുക്ക്
അകമാകെ അഴുക്ക്
ഞാനാകെ അഴുക്ക്

കുളിക്കാത്തതെന്തുകൊണ്ടെന്ന ചോദ്യം
എന്റെ നേര്‍ക്കാരും എയ്യുന്നില്ല
എങ്കിലും എനിക്കൊന്നറിയാം
നിത്യവും നാലുനേരം കുളിക്കുന്നവരുടെയത്ര അഴുക്ക്
ഒരിക്കലും ജലം തീണ്ടാത്ത എന്നിലില്ല
എന്നിലുള്ളതോ ലോകത്തിലെ മുഴുവന്‍ ജലം കൊണ്ടു-
കഴുകിയാലും തീരാത്ത അഴുക്ക്

കുളി ഉപരിപ്ലവമായ ഒരു വെറും ജാട മാത്രമാണ്
ഒരു മറുവശം കൂടിയുണ്ട്
കടലാസുപോലെ ശുഭ്രമനസ്സുള്ളവര്‍
ജലത്തില്‍ മുങ്ങേണ്ടതില്ല.
കളയാന്‍ അഴുക്കില്ലാത്തവര്‍
എന്താണു കഴുകേണ്ടത്?

എന്തുകൊണ്ട് കുളിക്കുന്നില്ല എന്ന ചോദ്യത്തിന്
എനിക്കുണ്ട് രണ്ടുത്തരം
കളയാന്‍ അഴുക്കില്ല
അഥവാ
കുളിച്ചാലും തീരാത്ത അഴുക്ക്

രണ്ടായാലും കുളി ഒരു വെറും ജാട മാത്രം
ആയതിനാല്‍
ജലസ്പര്‍ശമില്ലാത്തവന്‍ ഞാന്‍.

Monday, 5 November 2007

വൃശ്ചികം

കടന്നല്‍‌ക്കൂട്ടില്‍ കല്ലെറിഞ്ഞതുപോലെ

ഭക്തജനങ്ങള്‍ കൂടുപൊളിച്ചിറങ്ങുന്ന

കാവിമാസം.

കറുത്ത മാസം.

സ്വാമിക്കലമ്പലുകള്‍ കൊണ്ട്

ശബ്ദമലിനീകരണം.

ഉച്ഛിഷ്ടങ്ങളാല്‍

പമ്പയാറു സമൃദ്ധം.

മലിനവസ്ത്രങ്ങളുടെ

വിയര്‍പ്പുനാറ്റം

യാത്രയും ദുസ്സഹമാക്കുന്നു.

സ്വാമിയേ,

ഇവര്‍ ചെയ്യുന്നതെന്തെന്ന്

ഇവരറിയാത്തതെന്ത്?

വൃശ്ചികം

കടന്നല്‍‌ക്കൂട്ടില്‍ കല്ലെറിഞ്ഞതുപോലെ

ഭക്തജനങ്ങള്‍ കൂടുപൊളിച്ചിറങ്ങുന്ന

കാവിമാസം.

കറുത്ത മാസം.

സ്വാമിക്കലമ്പലുകള്‍ കൊണ്ട്

ശബ്ദമലിനീകരണം.

ഉച്ഛിഷ്ടങ്ങളാല്‍

പമ്പയാറു സമൃദ്ധം.

മലിനവസ്ത്രങ്ങളുടെ

വിയര്‍പ്പുനാറ്റം

യാത്രയും ദുസ്സഹമാക്കുന്നു.

സ്വാമിയേ,

ഇവര്‍ ചെയ്യുന്നതെന്തെന്ന്

ഇവരറിയാത്തതെന്ത്?

പേരില്ലാത്ത ഒരു സ്തീ

സന്ധ്യ കഴിഞ്ഞു.അണ്ണാച്ചിയുടെ പച്ചക്കറിക്കടയുടെ പരിസരത്തു വലിച്ചെറിയപ്പെട്ടു കിടക്കുന്ന കാബേജിന്റെയും ഉരുളക്കിഴങ്ങിന്റെയും സവാളയുടെയും കാരറ്റിന്റെയും ഒക്കെ ചീഞ്ഞ കഷണങ്ങള്‍ പെറുക്കിയെടുക്കുകയായിരുന്നു അവര്‍.പ്രൌഢയായ ഒരു കുലീനസ്ത്രീയുടെ ഭാവമുള്ള മുഖമായിരുന്നു അവരുടേത്.
പകല്‍ ഉണക്കാനിട്ട ചാണകവറളിയുമെടുത്ത് അവര്‍ വെയ്റ്റിംഗ്‌ഷെഡ്ഡിനരികിലേക്കു നടന്നു.അതിനു സമീപമുള്ള മതിലോടുചേര്‍ന്ന് മൂന്നു കല്ലുകള്‍ കൂട്ടി അടുപ്പുണ്ടാക്കി,ചാണകവറളികൊണ്ട് തീ പിടിപ്പിച്ച്, പെറുക്കിയെടുത്ത പച്ചക്കറിക്കഷണങ്ങള്‍ എല്ലാം കൂടി മണ്‍കലത്തിലിട്ടു വേവിക്കുമ്പോള്‍ ഒരു ലോറി അവിടെ വന്നു നിന്നു.
ഡ്രൈവര്‍ അവരോട് പിറുപിറുത്തു:ഒരു മിനിറ്റ്,വെറും ഒരു മിനിറ്റ്...
വെയ്റ്റിംഗ്‌ഷെഡ്ഡിന്റെ ഭിത്തിയോടു ചേര്‍ത്തുനിര്‍ത്തി അയാള്‍ വീണ്ടും പരുഷമായി പറഞ്ഞു:വെറും ഒരു മിനിറ്റു മതി.അടങ്ങിനില്‍ക്കവിടെ.
ഒരു മിനിറ്റുപോലും എടുത്തില്ല എന്നു തോന്നി.അയാള്‍ വലിച്ചെറിഞ്ഞ പത്തുരൂപയുടെ മുഷിഞ്ഞ നോട്ട് തറയില്‍ അനാഥമായി കിടന്നു.ഒരു മിനിറ്റിന് ഇത്രയും മതിയാകും!
അടുപ്പിലെ തീ ഇതിനകം കെട്ടുകഴിഞ്ഞിരുന്നു.

Saturday, 3 November 2007

ആശുപത്രി

ആശുപത്രി
രോഗത്തിന്റെ കൂടാരം
അണുക്കളുടെ ക്ഷീരപഥം
മരണത്തിന്റെ ഉത്സവനഗരം.
***
രോഗങ്ങള്‍ മേഞ്ഞുനടക്കുന്ന
പുല്‍മൈതാനമാണ് ആശുപത്രി
മരണം തേരാപാരാ കേറിയിറങ്ങുന്ന
വഴിയമ്പലം.
***
ആശുപത്രി ഒരു വേശ്യാലയം
അന്തേവാസികളെ വ്യഭിചരിക്കാനെത്തുന്ന രോഗങ്ങള്‍
അപഥസഞ്ചാരം നടത്തുന്ന ചുവന്ന തെരുവ്.
***
രോഗങ്ങള്‍ ഭീകരവാഴ്ച നടത്തുന്ന
ഭരണകൂടമാണ് ആശുപത്രി
രോഗങ്ങള്‍ ഗുണ്ടാവിളയാട്ടം നടത്തുന്ന
തെരുവ്
ക്രമസമാധാനത്തിന്റെ ലാത്തിമരുന്നുമായി
യൂണിഫോമിട്ട ഡോക്ടര്‍മാര്‍.
***
ആശുപത്രി ഒരു അറവുശാലയാണ്
മൂര്‍ച്ച കൂട്ടിയ ഉന്നം പിഴക്കാത്ത
കത്തിയുമായി
വന്നണയുന്നവരെ അറത്തുകൊല്ലുന്ന
അറവുശാല.

Friday, 2 November 2007

ജിപ്സി

രോഗാണുക്കള്‍ ജിപ്സികളാണ്.
അലഞ്ഞുനടക്കുന്നതിനിടയില്‍
ഒരു ശരീരത്തുരുത്തില്‍
താവളമടിക്കുന്നു.
താവളം ചെറിയതോതിലെങ്കിലും
നശിപ്പിക്കാനുള്ള അവകാശം
ഏതു ജിപ്സിക്കുമുണ്ട്‌.

ജിപ്സി

രോഗാണുക്കള്‍ ജിപ്സികളാണ്.
അലഞ്ഞുനടക്കുന്നതിനിടയില്‍
ഒരു ശരീരത്തുരുത്തില്‍
താവളമടിക്കുന്നു.
താവളം ചെറിയതോതിലെങ്കിലും
നശിപ്പിക്കാനുള്ള അവകാശം
ഏതു ജിപ്സിക്കുമുണ്ട്‌.

സമര്‍പ്പണബാക്കി

തല പത്രത്തിനും
മുടി ക്ഷുരകനും
കണ്ണുകള്‍ നെല്ലാട്ടെ കണ്ണുവൈദ്യനും.

കരള്‍ ആദ്യകാമുകിക്കും
ഹൃദയം ഭാര്യക്കും
ജനനേന്ദ്രിയം ബുദ്ധിമതിയായ ലൈംഗികതൊഴിലാളിക്കും.

കൈകാലുകള്‍ അങ്കക്കളത്തിന്.

അവശിഷ്ടം ഞാന്‍ മാത്രം.
അത് ആര്‍ക്ക്?എവിടെ?

മറവി

നീ എന്താണ് ഓര്‍ക്കുന്നത്?
ഞാനതു മറന്നു.
നീ എന്താണ് മറക്കുന്നത്?
അതും മറന്നു.ഓര്‍ത്തതും മറന്നതും മറന്നു.

മറവി

നീ എന്താണ് ഓര്‍ക്കുന്നത്?
ഞാനതു മറന്നു.
നീ എന്താണ് മറക്കുന്നത്?
അതും മറന്നു.ഓര്‍ത്തതും മറന്നതും മറന്നു.

ഗോഡൌണ്‍

സുഖവും ദു:ഖവും അനായാസം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണ് എന്റെ ശരീരം.
വിപണന സാധ്യതയില്ലാത്തതിനാല്‍ ഇവ ഫാക്ടറിയില്‍ത്തന്നെ കെട്ടിക്കിടക്കുന്നു.
ചീഞ്ഞു നാറുന്നു.
ഉപോത്പന്നങ്ങളായി വേദനകളും അനുഭൂതികളും അസ്വസ്ഥതയും ശാന്തിയും.
എല്ലാം കൂടിക്കിടന്ന് വിഷവാതകം പുറപ്പെടുവിക്കുന്നു.
അതു ശ്വസിച്ച് ഞാന്‍ മരിച്ചു ജീവിക്കുന്നു.

Thursday, 1 November 2007

മുഖം

എല്ലാ മനുഷ്യര്‍ക്കും വ്യത്യസ്തമുഖങ്ങളാണ്.
എന്നാല്‍ എല്ലാ മനു‍ഷ്യാസ്ഥികൂടങ്ങള്‍ക്കും ഒരേ ഛായയാണ്.

കറുപ്പ്

മുടി കറുപ്പിക്കുന്തോറും കറുപ്പ് ഇല്ലാതെയാകുന്നു.

കണ്ണാടി കാണ്മോളവും

ഞാന്‍ ഒരിക്കലും കണ്ണാടിയില്‍ മുഖം നോക്കിയില്ല.കാരണം ലോകത്തിലെ ഏറ്റവും സുന്ദരന്‍ ഞാനാണെന്ന് എനിക്ക് എന്നെ വിശ്വസിപ്പിക്കേണ്ടതുണ്ടായിരുന്നു.
ഞാന്‍ ഒരിക്കലും മുഖം കഴുകിയില്ല.ജലത്തിലെ ഹൈഡ്രജനും ഓക്സിജനും എന്റെ മുഖസൌന്ദര്യം നഷ്ടപ്പെടുത്തുമെന്ന് ഞാന്‍ ഭയന്നു.
വിവാഹശേഷംആദ്യവേഴ്ചയ്ക്ക് തയ്യാറെടുക്കുമ്പോള്‍ അവള്‍,എന്റെ ഭാര്യ ഇത്രമാത്രം പറഞ്ഞു:
“നിങ്ങള്‍ ദയവായി ഒരു തുണിക്കീറുകൊണ്ട്‌ നിങ്ങളുടെ മുഖം മൂടുക.അല്ലെങ്കില്‍ ചിലപ്പോള്‍ ഞാന്‍ ഭയന്നു നിലവിളിച്ചേക്കും.”
അങ്ങനെ ആദ്യമായി ഞാന്‍ എന്റെ മുഖം കണ്ടു.