Tuesday, 20 November 2007

ആരെയും ഭയപ്പെടാതെ

എനിക്ക്
ആദായനികുതിക്കാരെ ഭയപ്പെടേണ്ടതില്ല.
വില്പന നികുതിയും സേവന നികുതിയും കൊടുക്കേണ്ടതില്ല.
കെട്ടിട നികുതി വേണ്ട,ഭൂനികുതി വേണ്ട.
കരമടച്ച രസീതോ റേഷന്‍ കാര്‍ഡോ ഇല്ലാത്തതുകൊണ്ട്
ലോണെടുത്തു പോകും എന്ന പേടിയും വേണ്ട.
എന്നാല്‍ ഒരാളെ ഭയപ്പെടണം.
ഒന്നാം തീയതി തോറും
വീട്ടുവാതില്‍ക്കലെത്തുന്ന വീട്ടുടമയെ.
ആ ഭയമില്ലെങ്കില്‍ ഞാന്‍ പെരുവഴിയില്‍.

7 comments:

  1. ഹഹ...

    കുറച്ചുകഴിയുമ്പോള്‍ വീട്ടുടമ‍ ഭയപ്പെട്ടുതുടങ്ങും, കുടികിടപ്പവകാശം ചോദിക്കുമെന്ന് കരുതി

    ReplyDelete
  2. പരസ്യപ്പെടുത്തല്ലെ.. വിദേശചാരനാന്നു പറഞ്ഞ്‌ ചോന്ന തൊപ്പിക്കാരെത്തും.

    ReplyDelete
  3. ഈ ബുദ്ധി എനിക്കു എന്താ തോന്നാഞ്ഞത്? എന്തായാലും വാടകവീട്ടിലേക്ക് മാറാം.

    ReplyDelete
  4. ഒരു വീട് വെച്ചു വാടകക്ക്കൊടുത്താല്‍,പേടിക്കാന്‍ ആളുണ്ടാകും അല്ലെ? :)

    ReplyDelete
  5. ഒരു ഭയവുമില്ലെങ്കില്‍ ജീവിതത്തിനെന്തൊരഭയം !
    അല്ലേ....

    ReplyDelete