Friday, 2 November 2007

സമര്‍പ്പണബാക്കി

തല പത്രത്തിനും
മുടി ക്ഷുരകനും
കണ്ണുകള്‍ നെല്ലാട്ടെ കണ്ണുവൈദ്യനും.

കരള്‍ ആദ്യകാമുകിക്കും
ഹൃദയം ഭാര്യക്കും
ജനനേന്ദ്രിയം ബുദ്ധിമതിയായ ലൈംഗികതൊഴിലാളിക്കും.

കൈകാലുകള്‍ അങ്കക്കളത്തിന്.

അവശിഷ്ടം ഞാന്‍ മാത്രം.
അത് ആര്‍ക്ക്?എവിടെ?

1 comment:

  1. മെഡിക്കല്‍ കോളേജില്‍ കൊടുക്കാം.

    ReplyDelete