Tuesday, 20 November 2007

സാഡിസ്റ്റ്

എന്റേതല്ലാത്ത തെറ്റിന്
എനിക്ക് നരകം സമ്മാനിച്ചതാരാണ്?
അവന്റെ പേര് ദൈവം എന്നാണെങ്കില്‍
ദൈവം ജനിച്ചിട്ടില്ല,
ജീവിച്ചിട്ടില്ല.
ജനിച്ചിട്ടുണ്ടെങ്കില്‍ അവന്‍ എപ്പോഴും
ചില്ലുമേടയിലാണ്.
ചില്ലുമേടയിലെ സാഡിസ്റ്റായി
അവന്‍ മരിച്ചിരിക്കുകയാണ്.

2 comments:

  1. ദൈവം സാഡിസ്റ്റാണോ?

    “ദൈവം ജനിച്ചിട്ടില്ല,
    ജീവിച്ചിട്ടില്ല“ - നല്ല വരികള്‍

    ReplyDelete
  2. നിങ്ങളുടെതല്ലാത്ത്ത തെറ്റിനു
    നരകം സമ്മാനിച്ചത് ദൈവമാവില്ല, പിശചായിരിക്കും

    ReplyDelete