Sunday, 11 November 2007

വിശേഷം

അന്ന് അവര്‍ കണ്ടുമുട്ടിയപ്പോള്‍ പരസ്പരം ലോഹ്യം ചോദിച്ചു:
“എന്തുണ്ട് വിശേഷം?സുഖം തന്നെയല്ലേ?”
“ദൈവാനുഗ്രഹത്താല്‍.തനിക്കോ?”
“സുഖം തന്നെ.”
ഇന്ന് അവര്‍ കണ്ടുമുട്ടുമ്പോള്‍ പരസ്പരം ചോദിക്കുന്നു:
“എന്തുണ്ട് വിശേഷം?അസുഖം തന്നെയല്ലേ?”
“അതെ.ഒരു മാറ്റവുമില്ല.തനിക്കോ?”
“ഒട്ടും ഭേദമില്ല.”

6 comments:

  1. ഇന്ന് അവര്‍ കണ്ടുമുട്ടുമ്പോള്‍:
    “എന്തുണ്ട് വിശേഷങ്ങള്‍. അസുഖമൊക്കെ എങ്ങിനെ?”
    “അതെ.ഒരു മാറ്റവുമില്ല.തനിക്കോ?”
    “ഒട്ടും ഭേദമില്ല.”

    അതല്ലേ കുറേ കൂടി നല്ലത്.

    ReplyDelete
  2. ഈ ചെറിയ വലിയ എഴുത്ത് കിടിലം മാഷേ

    ReplyDelete