Friday, 2 November 2007

ഗോഡൌണ്‍

സുഖവും ദു:ഖവും അനായാസം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണ് എന്റെ ശരീരം.
വിപണന സാധ്യതയില്ലാത്തതിനാല്‍ ഇവ ഫാക്ടറിയില്‍ത്തന്നെ കെട്ടിക്കിടക്കുന്നു.
ചീഞ്ഞു നാറുന്നു.
ഉപോത്പന്നങ്ങളായി വേദനകളും അനുഭൂതികളും അസ്വസ്ഥതയും ശാന്തിയും.
എല്ലാം കൂടിക്കിടന്ന് വിഷവാതകം പുറപ്പെടുവിക്കുന്നു.
അതു ശ്വസിച്ച് ഞാന്‍ മരിച്ചു ജീവിക്കുന്നു.

1 comment:

  1. സുരേഷേ, എല്ലാം കടുക്കുന്നു. ചിന്തകള്‍ ഇങ്ങനെ എപ്പോഴും കാടുകയറിക്കൊണ്ടിരിക്കുകയാണ് അല്ലെ?

    ReplyDelete