Saturday, 3 November 2007

ആശുപത്രി

ആശുപത്രി
രോഗത്തിന്റെ കൂടാരം
അണുക്കളുടെ ക്ഷീരപഥം
മരണത്തിന്റെ ഉത്സവനഗരം.
***
രോഗങ്ങള്‍ മേഞ്ഞുനടക്കുന്ന
പുല്‍മൈതാനമാണ് ആശുപത്രി
മരണം തേരാപാരാ കേറിയിറങ്ങുന്ന
വഴിയമ്പലം.
***
ആശുപത്രി ഒരു വേശ്യാലയം
അന്തേവാസികളെ വ്യഭിചരിക്കാനെത്തുന്ന രോഗങ്ങള്‍
അപഥസഞ്ചാരം നടത്തുന്ന ചുവന്ന തെരുവ്.
***
രോഗങ്ങള്‍ ഭീകരവാഴ്ച നടത്തുന്ന
ഭരണകൂടമാണ് ആശുപത്രി
രോഗങ്ങള്‍ ഗുണ്ടാവിളയാട്ടം നടത്തുന്ന
തെരുവ്
ക്രമസമാധാനത്തിന്റെ ലാത്തിമരുന്നുമായി
യൂണിഫോമിട്ട ഡോക്ടര്‍മാര്‍.
***
ആശുപത്രി ഒരു അറവുശാലയാണ്
മൂര്‍ച്ച കൂട്ടിയ ഉന്നം പിഴക്കാത്ത
കത്തിയുമായി
വന്നണയുന്നവരെ അറത്തുകൊല്ലുന്ന
അറവുശാല.

11 comments:

  1. ന്റെ ചെങ്ങാതി,
    ഞങ്ങളെയങ്ങ്‌ കൊല്ല്!

    ReplyDelete
  2. “ആശുപത്രി ഒരു അറവുശാലയാണ്
    മൂര്‍ച്ച കൂട്ടിയ ഉന്നം പിഴക്കാത്ത
    കത്തിയുമായി
    വന്നണയുന്നവരെ അറത്തുകൊല്ലുന്ന
    അറവുശാല.“

    അതെ,ശരിയാണ്. അറവുശാലയല്ലാത്ത എത്ര ആശുപത്രികള്‍ ഉണ്ട് നമുക്ക്???!!!

    ReplyDelete
  3. “ആശുപത്രി ഒരു അറവുശാലയാണ്
    മൂര്‍ച്ച കൂട്ടിയ ഉന്നം പിഴക്കാത്ത
    കത്തിയുമായി
    വന്നണയുന്നവരെ അറത്തുകൊല്ലുന്ന
    അറവുശാല.”

    :)

    ReplyDelete
  4. രചന കൊള്ളാം സുരേഷ്.

    ആശുപത്രി അറവുശാലയാണ്
    പഞ്ചനക്ഷത്ര അറവുശാല.

    -സുല്‍

    ReplyDelete
  5. ആശുപത്രി
    ദേവാലയം..
    ദൈവത്തെ ഏറ്റവും കൂടുതല്‍
    ഓര്‍മ്മിക്കുന്നതും
    ഓര്‍മ്മിപ്പിക്കുന്നതും
    ആശുപത്രികളില്‍ തന്നെ...

    ReplyDelete
  6. ആശുപത്രിക്കൊരു നിര്‍‌വചനം ഇവിടെ

    ReplyDelete
  7. പരസഹായം ആവശ്യമാണന്ന് മന‍സ്സിലാകുന്നത് പലപ്പോഴും ആശുപത്രികളിലെത്തുമ്പോഴാണ്.
    അതിനെ അറവ് ശാലയും ദേവാലയവുമാക്കുന്ന മനുഷ്യരുണ്ടന്ന് യാഥാര്‍ത്ഥ്യം.

    ReplyDelete
  8. nice song and writing style. regards,
    ...................................
    ജയകേരളം.കോം ....മലയാളം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍ and many more... Please send us your suggestions...
    http://www.jayakeralam.com

    ReplyDelete
  9. ദേഷ്യം മാറീട്ട് കവിത എഴുതിയാല്‍ മതിയായിരുന്നില്ലെ?

    ReplyDelete
  10. നന്നായിട്ടുണ്ട്‌..
    തുറന്നെഴുതാന്‍ തോന്നിയ
    മനസിന്‌ അഭിനന്ദനങ്ങള്‍

    ReplyDelete