Monday, 5 November 2007

വൃശ്ചികം

കടന്നല്‍‌ക്കൂട്ടില്‍ കല്ലെറിഞ്ഞതുപോലെ

ഭക്തജനങ്ങള്‍ കൂടുപൊളിച്ചിറങ്ങുന്ന

കാവിമാസം.

കറുത്ത മാസം.

സ്വാമിക്കലമ്പലുകള്‍ കൊണ്ട്

ശബ്ദമലിനീകരണം.

ഉച്ഛിഷ്ടങ്ങളാല്‍

പമ്പയാറു സമൃദ്ധം.

മലിനവസ്ത്രങ്ങളുടെ

വിയര്‍പ്പുനാറ്റം

യാത്രയും ദുസ്സഹമാക്കുന്നു.

സ്വാമിയേ,

ഇവര്‍ ചെയ്യുന്നതെന്തെന്ന്

ഇവരറിയാത്തതെന്ത്?

3 comments:

  1. സ്വാമി ശരണം.
    എന്തായാലും മഹാകവി ഈ.കോ.വി. യെപോലെയുള്ളവരുടെയും കുറച്ചു കച്ചവടക്കാരുടെയും (പച്ച കപടമോ) സുവര്‍ണ്ണകാലം എന്നല്ലാതെന്തുപറയാന്‍ ?

    ReplyDelete
  2. താരാപഥം,
    ആരാണ് ഈ.കോ.വി.?മനസിലായില്ല.

    ReplyDelete