ജലസ്പര്‍ശമില്ലാത്തവന്‍ ഞാന്‍
എന്റെ മേലാകെ അഴുക്ക്
അകമാകെ അഴുക്ക്
ഞാനാകെ അഴുക്ക്
കുളിക്കാത്തതെന്തുകൊണ്ടെന്ന ചോദ്യം
എന്റെ നേര്‍ക്കാരും എയ്യുന്നില്ല
എങ്കിലും എനിക്കൊന്നറിയാം
നിത്യവും നാലുനേരം കുളിക്കുന്നവരുടെയത്ര അഴുക്ക്
ഒരിക്കലും ജലം തീണ്ടാത്ത എന്നിലില്ല
എന്നിലുള്ളതോ ലോകത്തിലെ മുഴുവന്‍ ജലം കൊണ്ടു-
കഴുകിയാലും തീരാത്ത അഴുക്ക്
കുളി ഉപരിപ്ലവമായ ഒരു വെറും ജാട മാത്രമാണ്
ഒരു മറുവശം കൂടിയുണ്ട്
കടലാസുപോലെ ശുഭ്രമനസ്സുള്ളവര്‍
ജലത്തില്‍ മുങ്ങേണ്ടതില്ല.
കളയാന്‍ അഴുക്കില്ലാത്തവര്‍
എന്താണു കഴുകേണ്ടത്?
എന്തുകൊണ്ട് കുളിക്കുന്നില്ല എന്ന ചോദ്യത്തിന്
എനിക്കുണ്ട് രണ്ടുത്തരം
കളയാന്‍ അഴുക്കില്ല
അഥവാ
കുളിച്ചാലും തീരാത്ത അഴുക്ക്
രണ്ടായാലും കുളി ഒരു വെറും ജാട മാത്രം
ആയതിനാല്‍
ജലസ്പര്‍ശമില്ലാത്തവന്‍ ഞാന്‍.
Tuesday, 6 November 2007
Subscribe to:
Post Comments (Atom)
കടലാസുപോലെ ശുഭ്രമനസ്സുള്ളവര്‍
ReplyDeleteജലത്തില്‍ മുങ്ങേണ്ടതില്ല.
കളയാന്‍ അഴുക്കില്ലാത്തവര്‍
എന്താണു കഴുകേണ്ടത്?
നന്നായിട്ടുന്‍ട്
വരികള്‍..
നല്ല സംയോജനം.
നന്‍മകള്‍ നേരുന്നു..
ആശംസകളും.
എന്തുകൊണ്ട് കുളിക്കുന്നില്ല എന്ന ചോദ്യത്തിന്
ReplyDeleteഎനിക്കുണ്ട് രണ്ടുത്തരം
കളയാന്‍ അഴുക്കില്ല
അഥവാ
കുളിച്ചാലും തീരാത്ത അഴുക്ക്
അശയക്കുഴപ്പം. എന്താ ചെയ്യാ?
വാല്‍മീകിയുടെ ചോദ്യം എന്നെയും കുഴക്കുന്നു...
ReplyDeleteആശയം എനിക്ക് മന്‍സിലാകാഞ്ഞിട്ടോ എന്തോ..
:)
ReplyDelete“എന്തുകൊണ്ട് കുളിക്കുന്നില്ല എന്ന ചോദ്യത്തിന്
ReplyDeleteഎനിക്കുണ്ട് രണ്ടുത്തരം
കളയാന്‍ അഴുക്കില്ല
അഥവാ
കുളിച്ചാലും തീരാത്ത അഴുക്ക്”
:)
എന്താണു കഴുകേണ്ടത്? എന്നു പറഞ്ഞ് നിര്‍ത്തിയിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു. പക്ഷെ വിശദമാക്കാന്‍ വേണ്ടി എഴുതിയിരിക്കുന്ന പിന്നീടുള്ള വരികള്‍ ആദ്യം വായിച്ചതിന്റെ സുഖം കളഞ്ഞു. വേണ്ടായിരുന്നു എന്ന് തോന്നിച്ച വരികള്‍:
ReplyDeleteഎന്തുകൊണ്ട് കുളിക്കുന്നില്ല എന്ന ചോദ്യത്തിന്
എനിക്കുണ്ട് രണ്ടുത്തരം
കളയാന്‍ അഴുക്കില്ല
അഥവാ
കുളിച്ചാലും തീരാത്ത അഴുക്ക്
രണ്ടായാലും കുളി ഒരു വെറും ജാട മാത്രം
ആയതിനാല്‍
ജലസ്പര്‍ശമില്ലാത്തവന്‍ ഞാന്‍.