സന്ധ്യ കഴിഞ്ഞു.അണ്ണാച്ചിയുടെ പച്ചക്കറിക്കടയുടെ പരിസരത്തു വലിച്ചെറിയപ്പെട്ടു കിടക്കുന്ന കാബേജിന്റെയും ഉരുളക്കിഴങ്ങിന്റെയും സവാളയുടെയും കാരറ്റിന്റെയും ഒക്കെ ചീഞ്ഞ കഷണങ്ങള്‍ പെറുക്കിയെടുക്കുകയായിരുന്നു അവര്‍.പ്രൌഢയായ ഒരു കുലീനസ്ത്രീയുടെ ഭാവമുള്ള മുഖമായിരുന്നു അവരുടേത്.
പകല്‍ ഉണക്കാനിട്ട ചാണകവറളിയുമെടുത്ത് അവര്‍ വെയ്റ്റിംഗ്‌ഷെഡ്ഡിനരികിലേക്കു നടന്നു.അതിനു സമീപമുള്ള മതിലോടുചേര്‍ന്ന് മൂന്നു കല്ലുകള്‍ കൂട്ടി അടുപ്പുണ്ടാക്കി,ചാണകവറളികൊണ്ട് തീ പിടിപ്പിച്ച്, പെറുക്കിയെടുത്ത പച്ചക്കറിക്കഷണങ്ങള്‍ എല്ലാം കൂടി മണ്‍കലത്തിലിട്ടു വേവിക്കുമ്പോള്‍ ഒരു ലോറി അവിടെ വന്നു നിന്നു.
ഡ്രൈവര്‍ അവരോട് പിറുപിറുത്തു:ഒരു മിനിറ്റ്,വെറും ഒരു മിനിറ്റ്...
വെയ്റ്റിംഗ്‌ഷെഡ്ഡിന്റെ ഭിത്തിയോടു ചേര്‍ത്തുനിര്‍ത്തി അയാള്‍ വീണ്ടും പരുഷമായി പറഞ്ഞു:വെറും ഒരു മിനിറ്റു മതി.അടങ്ങിനില്‍ക്കവിടെ.
ഒരു മിനിറ്റുപോലും എടുത്തില്ല എന്നു തോന്നി.അയാള്‍ വലിച്ചെറിഞ്ഞ പത്തുരൂപയുടെ മുഷിഞ്ഞ നോട്ട് തറയില്‍ അനാഥമായി കിടന്നു.ഒരു മിനിറ്റിന് ഇത്രയും മതിയാകും!
അടുപ്പിലെ തീ ഇതിനകം കെട്ടുകഴിഞ്ഞിരുന്നു.
Monday, 5 November 2007
Subscribe to:
Post Comments (Atom)
katha kollaam
ReplyDeleteനല്ല കഥ.
ReplyDeleteശക്തമായ കഥ.
ReplyDeleteഅഭിനന്ദനങ്ങള്‍ !!
സിമി,വാല്മീകി,വാണി,
ReplyDeleteസ്നേഹവും നന്ദിയും.