കിനാവില്‍
ഞാനൊരു നിദ്ര കണ്ടു.
എന്റെ പുറത്തേറി
ഒരു കുതിര സവാരിചെയ്യുന്നു.
ഞാന്‍ പറന്ന്
ഒരു കിളിയുടെ ചുമലില്‍ ഇരിക്കുന്നു.
കിളിയെന്നെ
കൂട്ടിലടച്ച്‌പാലും പഴവും തരുന്നു.
എന്നെ ഒരു മരം വെട്ടുന്നു.
ആദ്യം എന്റെ ശിഖരങ്ങള്‍.
പിന്നെ കടയ്ക്കല്‍ മഴു വീഴുന്നു.
എന്നെ വെട്ടിക്കീറി
പട്ടടയില്‍ വെച്ചു തീ കൊളുത്തുന്നു.
മറ്റൊരു മരത്തിന്
എരിഞ്ഞു തീരാന്‍
ഞാന്‍ വിറകാകുന്നു.
എരിഞ്ഞു തീര്‍ന്നപ്പോള്‍
ഉറക്കം
കിനാവില്‍നിന്നുംകൊഴിഞ്ഞുപോയി.
ഇപ്പോള്‍ കിനാവു മാത്രം.
************************
Wednesday, 21 November 2007
Subscribe to:
Post Comments (Atom)
കിളിക്കും മരത്തിനും മനുഷ്യനേക്കാള്‍ ശക്തിയുണ്ടാകുന്ന കാലത്ത് കോടാലിയുമായി വരുന്നത് നമുക്ക് കാത്തിരിക്കാം. ഇങ്ങനെപോയാല്‍ അതുണ്ടാവുമെന്നുറപ്പാണ്. അതുകൊണ്ടാവും നിദ്ര കിനാവില്‍ കയറിയത്‌ല്ലെ.
ReplyDeleteനാളെ യാഥാര്‍ത്ഥ്യമായേക്കാവുന്ന ഒരു കിനാവ്..!
ReplyDeleteനല്ല ആശയം തന്നെ.
ReplyDelete:)
നല്ല ആശയം. കുതിര സവാരിചെയ്യുന്നതും കുതിരസവാരി ചെയ്യുന്നതും..വ്യത്യാസം ഉണ്ടല്ലൊ. ഒരു space മറന്നു പോയി ശരിയല്ലേ?
ReplyDeleteജ്യോതീ,
ReplyDeleteവളരെ ശരിയാണ്.സ്പേസ് വിട്ടുപോയതാണ്.ചൂണ്ടിക്കാണിച്ചതിനു ആത്മാര്‍ത്ഥമായ നന്ദിയും സ്നേഹവും.
ഇപ്പോള്‍ കിനാവ് മാത്രം. സാരമില്ല,
ReplyDeleteഒരു നാള്‍ ശരിക്കുള്ള നിദ്ര കിട്ടുമ്പോള്‍ കിനാവകന്നേക്കും. അങ്ങനെ ആശിക്കാം.
എല്ലാം ശരിയാവുമെന്നേ. സാരമില്ല.
ReplyDeleteഒരു പട്ടടയെച്ചുറ്റി സുരേഷല്ലേ എരിഞ്ഞത്.
നന്നായിട്ടുണ്ട് കേട്ടോ.
കിനാവ് യാഥാര്‍ത്ഥ്യം ആകും :)
ReplyDelete