Monday, 26 November 2007

ശിവശങ്കരി (ഒരു പാട്ട്)

കണ്ണുകളടച്ചിട്ടും കാതുകള്‍ പൂട്ടിയിട്ടും

ദേവദേവന്‍ ധ്യാനമറിഞ്ഞതില്ല

തവമനമലിവിനായ് കൈകൂപ്പിനില്‍ക്കുന്ന

ഹിമഗിരിപുത്രിയായി ധ്യാനരൂപം



(കണ്ണുകളടച്ചിട്ടും..................)



നീഹാരനിറമോലും പട്ടാംബരം ചുറ്റി

പൂത്താലമേന്തുന്ന മൃദുപാണികള്‍ കൂപ്പി

പ്രിയനാമമന്ത്രങ്ങളുരുവിട്ടു പദമളന്നു

പ്രദക്ഷിണം വെയ്ക്കുന്ന ശൈലപുത്രി



(കണ്ണുകളടച്ചിട്ടും......................)



വാസനപുതുമലര്‍ പോലുള്ള മുഖാരവിന്ദ സന്നിദ്ധ്യ-

മറിഞ്ഞു ഭവാനക്ഷമനായ്

കന്യകതന്‍ ഗന്ധമപ്പോളെവിടെനിന്നോ വന്ന കാറ്റ്

ആസകലം തലിച്ചെങ്ങോ കടന്നുപോയി.



(കണ്ണുകളടച്ചിട്ടും.......................)



കണ്‍‌തുറന്നു കണികണ്ടു മുമ്പില്‍നില്‍ക്കും പ്രേയസിയെ

പാര്‍ത്തുപാര്‍ത്തു തന്നിടം വിട്ടണഞ്ഞു ദേവന്‍

മന്ത്രനാമ അധരങ്ങള്‍ മുദ്രവെച്ചു,ചേര്‍ത്തു പുല്‍കി

അര്‍ദ്ധനാരിയായി ദേവന്‍ പരിണമിച്ചു-

അവര്‍ അദ്വൈതാമൃതമനുഭവിച്ചു



(കണ്ണുകളടച്ചിട്ടും...........................)

*****

2 comments:

  1. കവിത രാമകൃഷ്ണന്‍27 November 2007 at 6:31 am

    നല്ല പാട്ട്.ആരെങ്കിലും ഒന്നു പാടിക്കേട്ടിരുന്നെങ്കില്‍ എന്നു തോന്നി.പാടാനറിയാവുന്ന ബ്ലോഗര്‍മാര്‍ക്ക് ഒന്നു ശ്രമിച്ചൂടേ?

    ReplyDelete
  2. വളരെ നന്നായിരിക്കുന്നു.

    മനോഹരമായ വരികള്‍!!!

    ReplyDelete