Friday, 30 November 2007

തിരച്ചില്‍

ഇരിപ്പിടമില്ലാത്തോന്‍
‍കസേര അന്വേഷിക്കുന്നു.
കിടപ്പാടമില്ലാത്തോന്‍
‍പാര്‍പ്പിടമന്വേഷിക്കുന്നു.
പെണ്ണില്ലാത്തോന്‍ പെണ്ണും
മണ്ണില്ലാത്തോന്‍ മണ്ണും
തിരയുന്നു.
ജീവിതമില്ലാത്തോന്‍
‍ജീവിതം തിരയുന്നതുപോലെ.

3 comments:

  1. ഞാനും എന്തൊക്കെയോ തിരയുന്നു...

    ReplyDelete
  2. സുരേഷ്‌...

    എല്ലാം തിരഞ്ഞ്‌ കിട്ടിയിട്ടും അവന്റെ തിരച്ചില്‍ തീര്‍ന്നില്ല
    ഇന്നവന്‍ തിരയുകയാണ്‌ നഷ്ടപ്പെട്ടു പോയ മണ്ണും,പെണ്ണും,വീടും..അങ്ങിനെ എല്ലാമെല്ലാം

    അന്വേഷിക്കുവിന്‍ കണ്ടെത്തും

    നന്‍മകള്‍ നേരുന്നു

    ReplyDelete