കണ്ണുകളടച്ചിട്ടും കാതുകള്‍ പൂട്ടിയിട്ടും
ദേവദേവന് ധ്യാനമറിഞ്ഞതില്ല
തവമനമലിവിനായ് കൈകൂപ്പിനില്ക്കുന്ന
ഹിമഗിരിപുത്രിയായി ധ്യാനരൂപം
(കണ്ണുകളടച്ചിട്ടും..................)
നീഹാരനിറമോലും പട്ടാംബരം ചുറ്റി
പൂത്താലമേന്തുന്ന മൃദുപാണികള്‍ കൂപ്പി
പ്രിയനാമമന്ത്രങ്ങളുരുവിട്ടു പദമളന്നു
പ്രദക്ഷിണം വെയ്ക്കുന്ന ശൈലപുത്രി
(കണ്ണുകളടച്ചിട്ടും......................)
വാസനപുതുമലര്‍ പോലുള്ള മുഖാരവിന്ദ സന്നിദ്ധ്യ-
മറിഞ്ഞു ഭവാനക്ഷമനായ്
കന്യകതന്‍ ഗന്ധമപ്പോളെവിടെനിന്നോ വന്ന കാറ്റ്
ആസകലം തലിച്ചെങ്ങോ കടന്നുപോയി.
(കണ്ണുകളടച്ചിട്ടും.......................)
കണ്‍തുറന്നു കണികണ്ടു മുമ്പില്‍നില്‍ക്കും പ്രേയസിയെ
പാര്‍ത്തുപാര്‍ത്തു തന്നിടം വിട്ടണഞ്ഞു ദേവന്
മന്ത്രനാമ അധരങ്ങള്‍ മുദ്രവെച്ചു,ചേര്‍ത്തു പുല്കി
അര്‍ദ്ധനാരിയായി ദേവന് പരിണമിച്ചു-
അവര്‍ അദ്വൈതാമൃതമനുഭവിച്ചു
(കണ്ണുകളടച്ചിട്ടും...........................)
*****
Monday, 26 November 2007
Subscribe to:
Post Comments (Atom)
നല്ല പാട്ട്.ആരെങ്കിലും ഒന്നു പാടിക്കേട്ടിരുന്നെങ്കില്‍ എന്നു തോന്നി.പാടാനറിയാവുന്ന ബ്ലോഗര്‍മാര്‍ക്ക് ഒന്നു ശ്രമിച്ചൂടേ?
ReplyDeleteവളരെ നന്നായിരിക്കുന്നു.
ReplyDeleteമനോഹരമായ വരികള്‍!!!