വീടിനുള്ളിലെ തറയിലാകെ ഉറുമ്പുകള്‍ പെരുകി.ഡി.ഡി.റ്റി.പ്രയോഗത്തിലൊന്നും അവ പിന്മാറിയില്ല.എങ്ങോട്ടു ചവിട്ടിയാലും ഉറുമ്പുകടി.
ലോക്കല്‍കമ്മറ്റി പിരിവുകാര്‍ വന്നു പോയതിനുശേഷം,അത്ഭുതം,ഒറ്റ ഉറുമ്പുപോലും അവശേഷിച്ചില്ല.അവര്‍ തന്ന രസീത് കാറ്റില്‍ പറന്ന് തറയില്‍ പതിച്ചിരുന്നു!
Wednesday, 31 October 2007
ഉറുമ്പുശല്യം

കാലം
കാലം ലക്ഷണമൊത്ത നിത്യഹരിതനായകന്‍.
അന്ധനും ബധിരനും മൂകനുമായതിനാല്‍ സര്‍വ്വസാക്ഷിയല്ല.
അതോ സ്ഥിതപ്രജ്ഞനോ?
മനുഷ്യന്‍ മാതൃകയാക്കേണ്ടത് കാലത്തെയാണ്.
ജീവിക്കുന്ന ശവമായ കാലത്തേക്കാള്‍ ഉചിതമായ മാതൃക മറ്റെന്ത്?

മാറാപ്പ്
മാളികമുകളേറിയില്ല.
എന്നിട്ടും തോളില്‍ മാറാപ്പു വീണു.
ഈശ്വരന്റെ നീതിശാസ്ത്രം
-ദശാസന്ധി.
ഭാഗ്യം,മാറാപ്പിനു ഭാരമുണ്ടായിരുന്നില്ല.
എന്നിട്ടും തോളില്‍ മാറാപ്പു വീണു.
ഈശ്വരന്റെ നീതിശാസ്ത്രം
-ദശാസന്ധി.
ഭാഗ്യം,മാറാപ്പിനു ഭാരമുണ്ടായിരുന്നില്ല.
മാറാപ്പ്
മാളികമുകളേറിയില്ല.
എന്നിട്ടും തോളില്‍ മാറാപ്പു വീണു.
ഈശ്വരന്റെ നീതിശാസ്ത്രം
-ദശാസന്ധി.
ഭാഗ്യം,മാറാപ്പിനു ഭാരമുണ്ടായിരുന്നില്ല.
എന്നിട്ടും തോളില്‍ മാറാപ്പു വീണു.
ഈശ്വരന്റെ നീതിശാസ്ത്രം
-ദശാസന്ധി.
ഭാഗ്യം,മാറാപ്പിനു ഭാരമുണ്ടായിരുന്നില്ല.
Tuesday, 30 October 2007
സ്കൂള്‍ പ്രവേശനം
എല്ലാവരുമുള്ള,എന്നാല്‍ ആരുമില്ലാത്ത പങ്കജാക്ഷി മകളെ ഒന്നാംക്ലാസില്‍ ചേര്‍ക്കാനായി സ്കൂളിലെത്തി.തുറന്നുവെച്ച രജിസ്റ്ററില്‍നിന്നു മുഖമുയര്‍ത്താതെ ഹെഡ്‌മാസ്റ്റര്‍ ചോദിച്ചു:
“കുട്ടീടെ പേര്?”
“രാധ.സാറിനറിയാലോ.”
“നിങ്ങടെ പേര്?”
“പങ്കജാക്ഷി.സാറിനറിയാലോ.”
“നിങ്ങടെ തൊഴില്‍?”
“അത്........സാറിനറിയാലോ”
ആദ്യം ചോദിക്കേണ്ട ചോദ്യം എന്തുകൊണ്ടോ ഒടുവില്‍ വളരെ പതുക്കെയാണ് ഹെഡ്‌മാസ്റ്റര്‍ ചോദിച്ചത്.
“കുട്ടീടെ അച്ഛന്റെ പേര്?”
പങ്കജാക്ഷി ചിരിച്ചു.
“അതും ഞാന്‍ പറഞ്ഞുതരണോ?!”

ജന്മശിക്ഷ
അയാള്‍ തന്നെയാണ് കൊലപാതകങ്ങളത്രയും ചെയ്തതെന്ന് കോടതിക്കു ബോദ്ധ്യമായ സാഹചര്യത്തില്‍ അയാളെ തൂക്കിക്കൊല്ലുകതന്നെയാണ് വേണ്ടതെന്ന് എല്ലാവരും ഒന്നടങ്കം ആര്‍ത്തുവിളിച്ചു.
എന്നാല്‍ ജഡ്ജി അതിലും വലിയ ശിക്ഷയാണ് തീരുമാനിച്ചത്.
ജഡ്ജി അയാളെ ജീവിക്കാന്‍ വിധിച്ചു.

വില്‍പ്പന
അഭ്യസ്തവിദ്യനും തൊഴില്‍രഹിതനുമായ ഞാന്‍ സ്ത്രീവിമോചനപ്രസ്ഥാനക്കാരുടെ സമ്മേളനത്തില്‍ പ്രസംഗിച്ച് മടങ്ങിയെത്തുമ്പോള്‍ വീട്ടില്‍ എന്നെയും കാത്ത് വിപ്ലവസുഹൃത്ത്.
പച്ചവെള്ളത്തിനും പച്ചവര്‍ത്തമാനത്തിനുമിടയ്ക്ക് എന്റെ ദാരിദ്ര്യദു:ഖത്തിനുള്ള പരിഹാരം പരിഹാസരൂപേണ അവന്‍ നിര്‍ദേശിച്ചു.
ഒരു ഊഞ്ഞാലാട്ടത്തിനുശേഷം മനസ്സ് അതംഗീകരിച്ചു.
-സുഹൃത്തെ,നാളെ എന്റെ വിവാഹമാണ്.വധുവിനെ ഞാനറിയില്ല.

Monday, 29 October 2007
സോമന്‍
സോമന്‍ എന്റെ ആരുമായിരുന്നില്ല,കുരിശുകവലയില്‍ മുറുക്കാന്‍കട നടത്തുന്നയാള്‍ എന്നതൊഴികെ.
ഒരാഴ്ചയായി കട അടഞ്ഞുകിടന്നു.
സഹമുറുക്കാന്‍കാരനായ ചങ്ങാതിയോട് കാരണം തിരക്കിയപ്പോള്‍ തികച്ചും സാധാരണവും അപ്രധാനവുമെന്ന മട്ടില്‍ അയാള്‍ പറഞ്ഞു.
“നിങ്ങളറിഞ്ഞില്ലേ,സോമന്‍ മരിച്ചു.”
സോമന്‍ കാലിനു വേദന കൂടുതലായി ആശുപത്രിയിലാണെന്ന് അറിയാമായിരുന്നെങ്കിലും ഈ വാര്‍ത്ത ഞാന്‍ പ്രതീക്ഷിച്ചതല്ല.ഇടയ്ക്ക് മറ്റുചിലര്‍-തമ്പിയും ശിവരാമനും-കട തുറക്കുമായിരുന്നു.
ഉള്‍ക്കൊള്ളാനാവാത്ത ആ യാഥാര്‍ത്ഥ്യത്തിന്റെ നിസ്സഹായാവസ്ഥയില്‍ ഞാന്‍ ചുട്ടുപൊള്ളി.
രാഷ്ട്രീയം,സാഹിത്യം,സംഗീതം ഇവയൊന്നും സംസാരിക്കാന്‍ ഇനി സോമനില്ല!
ഒന്നു കരയണമെന്നുണ്ട്,അതിനും കഴിയുന്നില്ല.ഹൃദയത്തില്‍ കനത്ത ഭാരം വിങ്ങിനിറഞ്ഞു നില്‍ക്കുന്നു.
സോമന്‍ ഇതു പ്രതീക്ഷിച്ചു കാണുമോ?
ആശുപത്രിക്കിടക്കയില്‍ കിടന്ന് എപ്പോഴെങ്കിലും അയാള്‍ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവുമോ?
-അന്നുരാത്രി കടയടയ്ക്കുമ്പോള്‍ അനുഭവപ്പെട്ട അസഹ്യമായ കാലിനുവേദന എന്നെന്നേക്കുമായി തന്നെ കൊണ്ടുപോകാന്‍ വന്നതാണെന്ന്.മരണത്തിന്റെ ക്ഷണക്കുറിപ്പായിരുന്നു ആ വേദന എന്ന് അയാള്‍ക്കു തോന്നിയിട്ടുണ്ടാവുമോ?
ചികിത്സ കഴിഞ്ഞ് വീണ്ടും കടയില്‍ വരാം എന്ന വിചാരത്തിലാവില്ലേ അയാള്‍ ആശുപത്രിയില്‍ പോയത്?
കിഡ്‌നിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടുപോയത് ഏറെ വൈകിയാണറിഞ്ഞതത്രേ!
സോമന്‍ എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഒരു വിടവാണ്.മറ്റൊരാളോടു പറഞ്ഞുമനസ്സിലാക്കാന്‍ ആവാത്ത വിടവ്.
പക്ഷെ,ഇപ്പോഴും എനിക്കറിയില്ല,സോമന്‍ എനിക്ക് ആരായിരുന്നുവെന്ന്?
ആരോ..അതെ,മരണവാര്‍ത്ത കേട്ടു ദു:ഖം തോന്നാന്‍ മാത്രം അടുപ്പമുള്ള ആരോ ആയിരുന്നു എനിക്ക് സോമന്‍.

Sunday, 28 October 2007
പലിശയും കൈക്കൂലിയും
യമനെ,അതായത് സാക്ഷാല്‍ കാലനെ പിന്നില്‍നിന്നും കുത്തിവീഴ്ത്തി ഞാന്‍ അധികാരം പിടിച്ചെടുത്തു.ശേഷം ആദ്യം കണ്ട മാന്യന്റെ മുമ്പില്‍ച്ചെന്ന് സ്വയം പരിചയപ്പെടുത്തി.ഐഡന്റിറ്റി കാര്‍ഡും കാണിച്ചു.
“ഞാന്‍ ഇപ്പോഴത്തെ കാലന്‍.മരണം നടത്തുന്നവന്‍.”
മാന്യന്‍ ഭയഭക്തിബഹുമാനാദികളാല്‍ എന്നെ താണുവണങ്ങി.
“ഞാന്‍ വിചാരിച്ചാല്‍ ഇപ്പോള്‍ ഈനിമിഷം നിങ്ങളുടെ മരണം നടപ്പാക്കാം.കാരണം കണക്കനുസരിച്ച് ഇപ്പോഴാണ് നിങ്ങളുടെ മരണമുഹൂര്‍ത്തം.”
അയാള്‍ കാലുപിടിച്ചു. “അങ്ങനെ പറയരുത്.എന്താന്നുവെച്ചാല്‍ ചെയ്യാം.”
“കാണേണ്ടതുപോലെ കണ്ടാല്‍ മതി” എന്ന് ഞാന്‍ അര്‍ത്ഥഗര്‍ഭമായി ചിരിച്ചു.
“എത്രയാന്ന് സാറുതന്നെ പറഞ്ഞാല്‍ മതി.”
ആദ്യത്തെ കേസായതുകൊണ്ട് ഞാന്‍ ആര്‍ത്തി പിടിച്ചില്ല.
“ഒരു അമ്പതിനായിരത്തേല്‍ നിര്‍ത്താം.”
അയാള്‍ എന്നെയും കൂട്ടി ബ്ലേഡുകാരന്‍ ഗീവറീതിന്റെ വീട്ടിലേക്കു നടന്നു.
ഗീവറീത് പുതുപുത്തന്‍ നോട്ടുകളെണ്ണി പലിശക്കണക്കു പറയുമ്പോള്‍ ഞാന്‍ എന്റെ അടുത്ത ഇരയെ കണ്ടെത്തിയ സന്തോഷത്തിലായിരുന്നു.

നാടുവിഴുങ്ങിപ്പാമ്പ്
പത്രങ്ങളുടെ തലക്കെട്ടും നാടാകെ സംസാരവിഷയവും ആ പാമ്പിനെക്കുറിച്ചായിരുന്നു.വായില്‍ക്കൂടി ജനതയെയും നാടും വിഴുങ്ങുകയും പിന്നില്‍ക്കൂടി ധനധാന്യാദികള്‍ വിസര്‍ജിക്കുകയും ചെയ്യുന്ന പാമ്പിനെ നാടുവാഴികള്‍ പുറംലോകത്തുനിന്നും താണുവീണുവണങ്ങി ക്ഷണിച്ചുവരുത്തിയതാണ്.
നാടിനെയും നാട്ടാരെയും അപ്പാടെ വിഴുങ്ങിയിട്ടും വിശപ്പടങ്ങാത്ത പാമ്പ് ആസുരശക്തിയോടെ ജൈത്രയാത്ര തുടരുന്നത് നിസ്സഹായതയോടെ പാമ്പിന്റെ വയറ്റില്‍ കിടക്കുന്ന ഞങ്ങള്‍ അറിയുന്നു.

Saturday, 27 October 2007
കീരിയും പാമ്പും
കീരി വെയിലില്‍ വിശ്രമിക്കുകയായിരുന്നു.തണല്‍ കാണാനാവാത്തതുകൊണ്ടാണ് വെയില്‍ തിരഞ്ഞെടുത്തത്.വിശ്രമിക്കുക എന്നുവെച്ചാല്‍ ശരീരം മാത്രം,മനസ്സിന് ഒരിക്കലും വിശ്രമമില്ലല്ലോ.
അതുവഴി ഇഴഞ്ഞുവന്ന ഒരു പാമ്പ് അവനെ കണ്ടു നിന്നു.
കീരി ചോദിച്ചു:നിന്റെ പേരെന്ത്?
-പാമ്പ്.
പെട്ടെന്ന് കീരിയുടെ ഉള്ളില്‍ ഒരു സുരക്ഷിതത്വബോധവും തലചായ്ക്കാനൊരിടം കണ്ടെത്തിയ ആവേശവുമുണര്‍ന്നു.ആ നിമിഷത്തില്‍ അവന്‍ അവളില്‍ ഒരു സഹയാത്രികയെ കണ്ടെത്തി.
-ഇനിയങ്ങോട്ട് നമുക്കൊന്നിച്ചു യാത്ര ചെയ്താലോ?കീരി ചോദിച്ചു.
പാമ്പ് പറഞ്ഞു:-ആവാം,പക്ഷെ ഒരു കരാറുണ്ട്.
-എന്താണ്?
-മുട്ടയിടാനും കുഞ്ഞുങ്ങളെ സൃഷ്ടിക്കാനുമുള്ള മെനക്കേടൊന്നും വയ്യ.
-അപ്പോള്‍...നിനക്ക് സെക്സിനോട് വിരക്തിയാണോ?
അവള്‍ക്ക് ദേഷ്യം വന്നു.
-സെക്സ് എന്നത് പ്രൊഡക്ഷനുവേണ്ടിയുള്ളതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് ഒരു എന്റര്‍ടെയിന്മെന്റ് മാത്രമാണ്.
-സന്തോഷം.സമ്മതം.
അവര്‍ ഒരുമിച്ച് യാത്ര ആരംഭിച്ചു.
വംശനാശം നേരിട്ട അവസാന കണ്ണിയാണ് താനെന്നും തനിക്ക് ഉറ്റവരോ ഉടയവരോ ആരുമില്ലെന്നും പിന്നെയും തന്നെ സംബന്ധിക്കുന്ന മറ്റെന്തൊക്കെയോ ഒക്കെയും കീരി പറഞ്ഞുകൊണ്ടിരുന്നു.പാമ്പിന് അതിലൊന്നും തീരെ താല്പര്യമുണ്ടായിരുന്നില്ല.അവള്‍ ആബ്‌സന്റ്മൈന്റായി കാണപ്പെട്ടു.തന്റെ പിതാമഹന്മാര്‍ വര്‍ഗ്ഗശത്രുവായി കരുതി പോന്ന പാമ്പിനെ ജീവിതപങ്കാളിയാക്കിയതില്‍ അവന്‍ വിപ്ലവാഭിമാനം കൊണ്ടു.സ്വയം ത്യാഗിയെന്ന് അഹങ്കരിക്കുകയും ചെയ്തു.അവളുടെ ഹൃദയത്തിന്റെ സ്ഥാനത്ത് വിഷം നിറഞ്ഞ ഒരു സഞ്ചിയാണുള്ളതെന്ന് കീരിക്കറിയില്ലായിരുന്നു.യാത്രയ്ക്കിടയില്‍ ക്ഷീണം തോന്നുമ്പോള്‍ കീരി പാമ്പിന്റെ മടിയില്‍ തലവെച്ച് മയങ്ങി.ഓരോ മയക്കത്തിലും അവള്‍ അവനെ ചുംബിച്ചു.ചുംബനത്തിലൂടെ വിഷമാണ് തന്നിലേക്ക് പ്രവഹിക്കുന്നതെന്ന് അവനറിഞ്ഞില്ല.
ഒടുവില്‍ തന്റെ ശരീരമാകെ നീല നിറഞ്ഞ് ജീവന്‍ മാത്രം ബാക്കിയായപ്പോഴാണ് അവന് കാര്യം മനസ്സിലായത്.തളര്‍ന്ന ശബ്ദത്തില്‍ അവന്‍ മന്ത്രിച്ചു:
-നിന്നെ വിശ്വസിച്ച എന്നോട് നീ ഇതുചെയ്തല്ലോ!
പാമ്പ് പൊട്ടിച്ചിരിച്ചു.അവന്റെ അവശേഷിക്കുന്ന ജീവന്‍ കൂടി നശിപ്പിക്കുന്നതിനായി അവള്‍ ഒരു ഡോസ് വിഷം കൂടി അവനിലേക്ക് ചുംബിച്ചു.
ആ ചരിത്രം ഇന്നും തുടരുന്നു.ഒരു വ്യത്യാസം മാത്രം.
ഇപ്പോള്‍ കീരിയും പാമ്പും മനുഷ്യാകാരം പൂണ്ട് യഥാക്രമം ഭര്‍ത്താവ്,ഭാര്യ എന്നീ പേരുകളില്‍ അറിയപ്പെടുന്നു.

കഥാപാത്രങ്ങളുടെ ദൈവികപരിണാമം
കൃതിയും കഥാപാത്രവും രചയിതാവിനെ അപ്രസക്തമാക്കിക്കൊണ്ട് വളരുന്ന സാഹചര്യം അപൂര്‍വ്വമായെങ്കിലും സാഹിത്യത്തില്‍ സംഭവിക്കാറുണ്ട്.ആര്‍ക്കും പെട്ടെന്ന് പറയാവുന്ന ഉദാഹരണമാണ് ഷെര്‍ലക് ഹോംസിന്റേത്.ഹോംസിനെ സൃഷ്ടിച്ച സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ എന്ന വ്യക്തിയെ കേട്ടിട്ടുകൂടി ഇല്ലാത്തവര്‍ക്കും ഷെര്‍ലക്‍ഹോംസ് സുപരിചിതനാണ്.തന്റെ കഥാപാത്രം തന്നെ നിഷ്‌പ്രഭമാക്കി വളര്‍ന്നുപോകുന്നത് നോക്കികാണാന്‍ കഴിയുക എന്നത് ഏതൊരു എഴുത്തുകാരന്റെയും അത്യപൂര്‍വ്വമായ മഹാഭാഗ്യമാണ്.ഇതില്‍ അസഹിഷ്ണുതയോ സ്പര്‍ദ്ധയോ അസൂയയോ ലേശം പോലുമില്ലാതെ,യാതൊരുവിധ കോംപ്ലക്സുകളുമില്ലാതെ എഴുത്തുകാരന്‍ അഭിമാനിക്കുകതന്നെ ചെയ്യുന്നു.സൃഷ്ടാവിന്റെ കാലശേഷവും കഥാപാത്രം ജനങ്ങള്‍ക്കിടയില്‍ വല്ലാത്തൊരു സ്വാധീനശക്തിയായി നിലകൊള്ളുന്ന സാഹചര്യവും ചിലപ്പോള്‍ സംഭവിക്കാറുണ്ട്.
ഇങ്ങനെ സഭവിക്കുന്നതില്‍നിന്നും നാം മനസ്സിലാക്കുന്നതെന്താണ്? മഹത്വമുള്ള ഒരു കഥാപാത്രത്തെ സൃഷ്ടിക്കാന്‍ മഹത്വമുള്ള ഒരെഴുത്തുകാരനു മാത്രമേ കഴിയുകയുള്ളു.കഥാപാത്രത്തിന്റെ പ്രസക്തിയും പ്രശസ്തിയും വര്‍ദ്ധിക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ വളരുന്നത് എഴുത്തുകാരന്‍ തന്നെയല്ലേ?അസാമാന്യമായ മൗലികപ്രതിഭയുടെ ഉടമയായി അയാള്‍ ഉയരുന്നത് ഇവിടെയാണ്.
എന്നാല്‍ അറിഞ്ഞോ അറിയാതെയോ എഴുത്തുകാരനെ തമസ്ക്കരിച്ചുകൊണ്ട് അയാളുടെ കഥാപാത്രത്തെ കൊണ്ടാടുന്ന ഒരു സ്ഥിതിവിശേഷം ഇന്ന് നമ്മുടെ രാജ്യത്ത് സംജാതമായിരിക്കുകയാണ്.കഥാപാത്രത്തെ സങ്കല്‍പത്തിലെ യഥാര്‍ത്ഥ്യമായിക്കണ്ട് ഒരു പ്രത്യേക വിഭാഗത്തിന്റെ ആരാധ്യപുരുഷനാക്കിമാറ്റി വെച്ചാരാധന നടത്തുമ്പോള്‍ ആ പാത്രത്തെ സൃഷ്ടിച്ച വ്യക്തിയെ ഓര്‍മിക്കാതിരിക്കുന്നത് സാംസ്കാരിക അധ:പതനത്തെയാണ് കാണിക്കുന്നത്.ഒരു രചയിതാവിന്റെയും സൃഷ്ടിയിലൂടെയല്ലാതെ സ്വയംഭൂവായിവന്നതാണ് ഈ ആരാധ്യപുരുഷന്‍ എന്ന് പില്‍ക്കാലത്ത് സ്ഥിരീകരിക്കേണ്ടിവരുന്നത് ബോധപൂര്‍വ്വമായ കണ്ണടച്ചിരുട്ടാക്കലാണെന്ന് പറയാതിരിക്കാനാവില്ല.
പറഞ്ഞുവരുന്നത് മഹാപ്രതിഭാശാലിയും ക്ലാസിക് രചനകളുടെ കര്‍ത്താവുമായ കൃഷ്ണദ്വൈപായനവ്യാസനെക്കുറിച്ചാണ്.അപൂര്‍വ്വമായെങ്കിലും വ്യാസന്റെ പേര്‍ കേള്‍ക്കുന്നത് ആശ്വാസപ്രദമാണെങ്കിലും എഴുത്തുകാരന്‍ എന്ന നിലയില്‍ നമ്മള്‍ അദ്ദേഹത്തിന് വേണ്ടവിധത്തിലുള്ള അംഗീകാരം കൊടുത്തിട്ടുണ്ടോ എന്ന് സംശയമാണ്.മാജിക്കല്‍ റിയലിസം എന്ന പേരില്‍ മാര്‍കേസിന്റെ കൃതികളെ നാം കൊണ്ടാടുമ്പോള്‍ വ്യാസകൃതികളിലില്ലാത്ത എന്തു പുതിയ അനുഭവമാണ് ആത്യന്തികമായി മാര്‍കേസ് നമുക്കു നല്‍കുന്നതെന്ന് ആരും ആലോചിച്ചുകാണുന്നില്ല.ലോകസാഹിത്യത്തിലെ ഏതു ക്ലാസിക് കൃതികളേയും അതിജീവിച്ച് ഒന്നാംസ്ഥാനത്തുനില്‍ക്കാന്‍ യോഗ്യതയുള്ള അതിഗംഭീരമായ ക്ലാസിക്കാണ് മഹാഭാരതം എന്ന് നമ്മള്‍ കാണാതെ പോകുന്നതെന്തുകൊണ്ട്?നമുക്കുള്ളതിന്റെ മൂല്യവും മഹത്വവും അറിയാന്‍ ശ്രമിക്കാതെ പടിഞ്ഞാറുനിന്നുവരുന്നതിനെ മഹത്വവല്‍ക്കരിക്കാനുള്ള മുറ്റത്തെ മുല്ലക്കു മണമില്ലാസംസ്കാരത്തിന്റെ ഭാഗമാണിതെന്ന് ആശ്വസിക്കുകയേ നിവൃത്തിയുള്ളു.
ജയസംഹിത എന്ന് ആദിനാമമുള്ള മഹഭാരതത്തെ മറ്റു ക്ലാസിക്കുകളുമായി താരതമ്യംചെയ്ത് അതിന്റെ മഹത്വം സ്ഥാപിച്ചെടുക്കുക എന്നതല്ല ഈ കുറിപ്പിന്റെ ലക്ഷ്യം.വ്യാസവിരചിതമായ കൃതിയിലെ ഒരു കഥാപാത്രം ഒരു മതവിഭാഗത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന ദൈവമായി മാറിയതിലുള്ള പരിണാമസിദ്ധാന്തത്തിന്റെ യുക്തിയെന്ത് എന്ന് ആലോചിക്കുക മാത്രമാണിവിടെ ചെയ്യുന്നത്.
വളരെ മുമ്പുള്ള ഒരു കാലത്തെ മഹാനായ എഴുത്തുകാരനായിരുന്നു വ്യാസന്‍.അദ്ദേഹം ഉല്‍ക്കൃഷ്ടവും അമൂല്യവും മഹത്വവുമുള്ളതായ ചില കൃതികള്‍ രചിച്ചു.അതില്‍ പ്രധാനമാണ് മഹാഭാരതം എന്ന പേരില്‍ ഇന്നറിയപ്പെടുന്ന ജയസംഹിത.ആ കൃതിയിലെ ഒട്ടും അപ്രധാനമല്ലാത്ത ഒരു കഥാപാത്രമാണ് കൃഷ്ണന്‍.കൃഷ്ണനിലൂടെ വ്യാസന്‍ എക്കാലത്തും പ്രസക്തമായ ജീവിതപ്രശ്നങ്ങളും അതിന്റെ തത്വങ്ങളും പരിഹാരങ്ങളും മറ്റും ചിന്തനീയമായ രീതിയില്‍ അവതരിപ്പിക്കുന്നു.സ്വയം ആര്‍ജിച്ചെടുത്ത സിദ്ധിയിലൂടെയും കണ്ടറിഞ്ഞും കേട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞതുമായ അനുഭവങ്ങളിലൂടെയും ജീവിതമെന്ന മഹാസമസ്യയെ വിശദീകരിക്കുകയാണ് വ്യാസന്‍ ചെയ്തത്.ഇത് ആത്മീയമായും ഭൗതികമായും സാധ്യമാക്കിയിരിക്കുന്നു എന്നിടത്താണ് ആ മഹാപ്രതിഭയുടെ തിളക്കം വര്‍ദ്ധിക്കുന്നത്.
ജീവിതത്തെ വിശകലനം ചെയ്യുന്നതിനും മൂല്യവിചാരം നടത്തുന്നതിനും മാത്രമായി വ്യാസന്‍ മഹാഭാരതത്തില്‍ പതിനെട്ട് അധ്യായങ്ങള്‍ മാറ്റിവെച്ചിരിക്കുന്നു.ശ്രീമദ് ഭഗവദ്ഗീത എന്ന പേരില്‍ അറിയപ്പെടുന്ന ആ ഭാഗം കൃഷ്ണാര്‍ജുനസംവാദരൂപത്തിലാണ് വ്യസന്‍ ഘടിപ്പിച്ചിട്ടുള്ളത്.അതായത് ഗീത എന്നത് മഹത്തായ ഒരു കൃതിയിലെ ഒരു സന്ദര്‍ഭം മാത്രമാണ്.വ്യാസന്റെ ആശയങ്ങളും ചിന്തകളും ഭാവനകളുമാണ് കൃഷ്ണനിലൂടെ വായനക്കാരിലെത്തുന്നത്.ജീവിതവിജയവും പരമശാന്തിയും പ്രദാനം ചെയ്യുന്ന ദിവ്യമന്ത്രമായ ഗീത വ്യസന്റേതോ കഥാപാത്രമായ കൃഷ്ണന്റേതോ?ഈ കൃഷ്ണന്‍ ദൈവമായി നമ്മുടെ പൂജാമുറിയിലെത്തുമ്പോള്‍ കൃഷ്ണനെ സൃഷ്ടിച്ച വ്യാസന് എന്തു സ്ഥാനം നല്‍കിയാല്‍ മതിയാകും!പക്ഷെ കൃഷ്ണന്റെ മുമ്പില്‍ ഇന്ന് വ്യാസന് എന്തു പ്രസക്തി?ചിലര്‍ തരം കിട്ടുമ്പോള്‍ മുക്കുവനെന്ന് വ്യാസനെ പരിഹസിച്ച് തരംതാഴ്ത്തുന്നതല്ലാതെ..
വ്യാസന്റെ കാലത്തു ജീവിച്ചിരുന്ന വ്യക്തിയായിരിക്കാം കൃഷ്ണന്‍.ഇദ്ദേഹം എങ്ങനെ ദൈവമായി മാറി എന്നത് സൂക്ഷ്മമായി അന്വേഷിക്കേണ്ട സംഗതിയാണ്.ഇനി മഹാഭാരതം ഒരു ചരിത്രാഖ്യായികയാണെന്നു സമ്മതിച്ചാല്‍പോലും കൃഷ്ണന്‍ ഒരു ചരിത്രപുരുഷനേ ആകുന്നുള്ളു.ചരിത്രപുരുഷന്മാര്‍ ദൈവമായി പരിണമിക്കാറില്ല.മതപരമായും മനശ്ശാസ്ത്രപരമായും വിശകലനം ചെയ്തു മനസിലാക്കേണ്ട കാര്യമാണിത്.സി.വി.രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ നാളത്തെ ദൈവമായി മാറുമോ എന്നുകൂടി ഈ പശ്ചാത്തലത്തില്‍ അന്വേഷിക്കേണ്ടതുണ്ട്.
വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായതുകൊണ്ടാണ് കൃഷ്ണനെ ദൈവമായി കാണുന്നത് എന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ വിഷ്ണുവിന്റെ അസ്തിത്വത്തെക്കുറിച്ചും അന്വേഷിക്കേണ്ടതായി വരും.വിഷ്ണു എന്നത് മാജിക്കല്‍ റിയലിസത്തിന്റെ മൂര്‍ത്തിമദ്ഭാവമായ ഒരുകല്‍പന എന്നതിനപ്പുറം മറ്റെന്താണ്?ഓരോരോ കാലങ്ങളില്‍ ദൈവത്തിന് ഓരോ രൂപഭാവങ്ങളാണോ ഉള്ളത്?കാലത്തിനനുസരിച്ച് ദൈവവും മാറുമോ?ദൈവത്തിന് എന്തിന് അവതാരങ്ങള്‍?വിഷ്ണുവും ഒരു കഥാപാത്രം മാത്രമാണ്.
വേദങ്ങളും ഉപനിഷത്തുകളും പറയുന്നത് സത്യം ഒന്നേയുള്ളു എന്നതാണ്.എന്നും മാറ്റമില്ലാതെ സ്ഥിരമായിനില്‍ക്കുന്ന സത്യം.ജഗന്നിയന്താവായ ഈശ്വരന്‍ എന്നോ ഓം എന്നോ ബ്രഹ്മം എന്നോ ഒക്കെ വിളിക്കാവുന്ന ആ ശക്തിയെക്കുറിച്ചും അത് കണ്ടെത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഈ ഗ്രന്ഥങ്ങളും മഹാ ഋഷിമാരും നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്.എന്നിട്ടും അതില്‍ നിന്നൊക്കെ വ്യതിചലിച്ച് ചിലരുടെ ഭാവനയില്‍ ഉണ്ടായ രൂപങ്ങളും പാത്രങ്ങളും ദൈവമാണ് എന്നു പറയുന്നതിലെ അനൗചിത്യത്തെക്കുറിച്ച് നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്.ഈശ്വരസാക്ഷാത്ക്കാരം നേടിയ പുണ്യപുരുഷന്മാരാരുംതന്നെ സ്ത്രീപുരുഷനാമരൂപത്തിലുള്ള ഒരു ദൈവത്തെക്കുറിച്ച് ഇന്നുവരെ പറഞ്ഞതായി അറിവില്ല.ബ്രഹ്മത്തെ തേടുന്ന യഥാര്‍ത്ഥ അന്വേഷിക്ക് വിഷ്ണുവോ രാമനോ കൃഷ്ണനോ ആരുംതന്നെ യാതൊന്നുമല്ല എന്നതാണ് സത്യം.
ഭഗവദ്ഗീതയിലെ ഓരോ ശ്ലോകങ്ങളും വ്യാഖ്യാനിച്ച് വിശദീകരിച്ച് നമ്മള്‍ കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കുന്നത് ഇതെല്ലാം ഭഗവാന്‍ കൃഷ്ണന്‍ പറയുന്നതായാണ്.ഗീതാപരായണമത്സരത്തില്‍ പങ്കെടുത്ത് സമ്മാനം നേടുക എന്നതാണ് മതപാഠശാലകളിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം ഗീതയുടെ പ്രസക്തി.ആരും അവര്‍ക്ക് ഗീത എന്നത് വ്യാസവിരചിതമാണെന്നും ഈ തത്വങ്ങളെല്ലാം വ്യാസനാണ് പറയുന്നതെന്നും പഠിപ്പിച്ചുകൊടുക്കുന്നില്ല.അങ്ങനെ പുതിയ തലമുറയും വ്യാസനെ മറന്ന് അദ്ദേഹത്തിന്റെ കഥാപാത്രമായ കൃഷ്ണനെ ആരാധിക്കാന്‍ തുടങ്ങുന്നു.ഇക്കാര്യത്തില്‍ നമ്മുടെ സനാതനപാരമ്പര്യവും ആര്‍ഷസംസ്കാരവുമൊക്കെ എവിടെ പോയി മറയുന്നു?അതോ വ്യാസനെ തമസ്കരിച്ച് കൃഷ്ണനെ കൊണ്ടാടുന്നതാണ് സംസ്കാരമെന്നാണോ?
ഗീതയിലെ പ്രധാന ശ്ലോകങ്ങളിലൊന്നായ കര്‍മ്മണ്യേ വാധികാരസ്തേ എന്നു തുടങ്ങുന്ന ശ്ലോകം പലപ്പോഴും പലയിടത്തും പരമപ്രധാനമായി പറഞ്ഞുകേള്‍ക്കാറുണ്ട്.അപ്പോഴൊക്കെ അംഗീകാരം കൃഷ്ണനാണ്,വ്യാസനല്ല.വ്യാസന്‍ തന്റെ മനോബുദ്ധിയില്‍ പരുവപ്പെടുത്തിയെടുത്ത രഹസ്യതത്വങ്ങളുടെയും ജീവിതസത്യത്തിന്റെയും അവകാശം അദ്ദേഹത്തിന്റെ കഥാപാത്രം കൊണ്ടുപോകുന്ന ഈ അവസ്ഥ ഒരുപക്ഷെ ദീര്‍ഘദര്‍ശിയായ വ്യാസന്‍ വിഭാവനം ചെയ്തു കാണണം.താന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ഏതുവിധത്തിലായാലും ജനങ്ങളിലെത്തിയാല്‍ മതി എന്നു മാത്രമായിരിക്കാം നിഷ്കാമനായ അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവുക.നന്ദികേടിന്റെ ഈ ലോകത്തെക്കുറിച്ച് അദ്ദേഹം അജ്ഞനാകാന്‍ വഴിയില്ലല്ലോ.
കേണല്‍ അറീലിയാനോ ബുവേന്‍ഡിയ മാര്‍കേസിന്റെ ഒരു കഥാപാത്രമാണെന്നു പറയാന്‍ ആര്‍ജവം കാണിക്കുന്നവര്‍,സി.വി.രാമന്‍പിള്ളയുടെ കാലത്തുണ്ടായിരുന്ന ഒരു രാജാവാണ് മാര്‍ത്താണ്ഡവര്‍മ്മയെന്നു സമ്മതിക്കുന്നവര്‍ കൃഷ്ണന്‍ വ്യാസന്റെ കഥാപാത്രമാണെന്നു പറയാന്‍ മടിക്കുന്നതിലെ കാപട്യം നമ്മള്‍ തിരിച്ചറിയണം.
വാന്മീകിയുടെ കഥാപാത്രത്തിന് ക്ഷേത്രം പണിയാനായി മതേതരത്വം എന്ന മഹാമൂല്യത്തെ പൊളിച്ചുകളഞ്ഞ നാടാണ് നമ്മുടേത്.മുകളില്‍ പറഞ്ഞ വ്യാസകഥാപാത്രത്തിന്റെ ജന്മദിനം ആഘോഷിച്ച് പാതിദിവസം ഗതാഗതസ്തംഭനമുണ്ടാക്കുന്നവരാണ് നമ്മള്‍.ഇത്തരം മതപരമായ വിഡ്ഢിത്തങ്ങള്‍ക്കും കോപ്രായങ്ങള്‍ക്കും കൂട്ടുപിടിക്കുന്നതാകട്ടെ ദൈവികപരിവേഷം ചാര്‍ത്തിക്കൊടുത്ത വ്യാസ-വാന്മീകി കഥാപാത്രങ്ങളേയും.കൃഷ്ണനും രാമനും കഥാപാത്രങ്ങളല്ലെന്നും അവര്‍ നമ്മെയൊക്കെ സംരക്ഷിക്കാന്‍ കഴിവുള്ള ദൈവങ്ങളാണെന്നും ഇന്നത്തെ ഹിന്ദു വിശ്വസിക്കുനതിന് എന്ത് ആധികാരികതയാണുള്ളത്?ഇത്തരം ദരിദ്രവും വികലവുമായ കാഴ്ചപ്പാടാണോ സനാതനപാരമ്പര്യത്തെ മുമ്പോട്ടുനയിക്കുന്നത്?ഈ ജീര്‍ണിച്ച അബദ്ധധാരണകളാണോ മഹത്തായ ആര്‍ഷസംസ്കാരം?
വരുംകാലങ്ങളില്‍ അമൃതാനന്ദമയിയും സത്യസായിബാബയും വിഗ്രഹങ്ങളായാല്‍ തെല്ലും അതിശയിക്കാനില്ല.ഇന്നത്തെ ഒരെഴുത്തുകാരന്‍ ഇവരെ കഥാപാത്രങ്ങളാക്കി നോവലെഴുതിയില്ലെങ്കില്‍പോലും ഒരുപക്ഷെ അടുത്ത തലമുറ ഇവര്‍ക്കുവേണ്ടി ക്ഷേത്രങ്ങള്‍ പണിയുകയും ഇവരുടെ പേരില്‍ രക്തച്ചൊരിച്ചിലുണ്ടാക്കുകയും ചെയ്യുമെന്ന് ഇന്നത്തെ പരിതസ്ഥിതികള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
വ്യാസനോ വന്മീകിയോ ഒരിക്കല്‍പോലും ചിന്തിക്കാനിടയില്ലാത്തവിധത്തിലുള്ള ദുരുപയോഗമാണ് അവരുടെ കഥാപാത്രങ്ങളെക്കൊണ്ട് ഇന്നത്തെ മതമൗലികവാദികള്‍ സാധിച്ചെടുക്കുന്നത്.മഹര്‍ഷിമാരും മഹാരഥന്മാരുമായ അവരുടെ കഥാപാത്രങ്ങളെ വര്‍ഗീയതയുടെ കൊടുംവിഷം തളിച്ച് മുന്നരങ്ങില്‍ നിര്‍ത്താന്‍ ഇന്നത്തെ മഹര്‍ഷിമാര്‍ മത്സരിച്ച് അലമുറയിടുന്ന കാഴ്ച കാണുമ്പോള്‍ നമുക്കാശ്വസിക്കാന്‍ വ്യാസവിരചിതമായ ഈ ശ്ലോകം തന്നെ ധാരാളം.
-യദായദാഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത
അഭ്യുത്ഥാനമധര്‍മ്മസ്യ തദാന്മാനം സൃജാമ്യഹം
(എപ്പോഴെപ്പോള്‍ ധര്‍മ്മം ക്ഷയിക്കുകയും അധര്‍മ്മം വര്‍ദ്ധിക്കുകയും ചെയ്യുന്നുവോ അപ്പോഴപ്പോഴാണ് ഞാന്‍ ജനിക്കാറ്)
*************************************************************************************

Friday, 26 October 2007
ദൈവങ്ങള്‍
വൈക്കം വഴുന്നോര്‍ക്കും
എന്നെ നരകത്തില്‍നിന്നും രക്ഷിക്കാനായില്ല.
ശിവന്‍ പരാജയപ്പെട്ടിടത്ത്
വിഷ്ണുവിന് ധൈര്യമുണ്ടാകുമോ..?
ദേവീ......
വേണ്ട,പരീക്ഷണങ്ങള്‍ക്കിനി സമയമില്ല.
നേരം കളയാതെ പോട്ടയിലേക്ക് പോകാം.

Thursday, 25 October 2007
ഉപയോഗശേഷം
പഴയതും ആളുകള്‍ ഉപയോഗിച്ചശേഷം കളയുന്നതുമായ സാധനങ്ങള്‍ പെറുക്കി അണ്ണാച്ചിക്ക് വിറ്റ് ഉപജീവനം നടത്തുന്നവരാണ് ഞങ്ങള്‍.
ഞങ്ങളുടെ കുടിലിന്റെ പരിസരത്തുതന്നെയാണ് ഇവ കൂട്ടിയിടുന്നത്.ആഴ്ചയിലൊരുദിവസം കുടിലിനുമുമ്പില്‍ വന്നുനില്‍ക്കുന്ന കൂറ്റന്‍ലോറി എല്ലാം വിഴുങ്ങുമ്പോള്‍ അണ്ണാച്ചി ഞങ്ങള്‍ക്ക് പണം തരും.
ആര്‍ക്കും വേണ്ടാത്ത സാധനങ്ങള്‍ പെറുക്കി പെറുക്കിയാവണം ഞങ്ങളും ആര്‍ക്കും വേണ്ടാത്തവരായി മാറിക്കഴിഞ്ഞു.അതിനാല്‍ ഞങ്ങള്‍ വോട്ടര്‍മാര്‍ പോലുമല്ല.
സ്റ്റാര്‍ഹോട്ടലിന്റെ പിന്നാമ്പുറത്ത് മിക്കവാറും എന്തെങ്കിലുമൊക്കെ പെറുക്കിയെടുക്കാനുണ്ടാവും.മദ്യക്കുപ്പികള്‍തന്നെ പലതരത്തിലുള്ളവ ധാരാളമാണ്.
പലയിടത്തും ചുറ്റിക്കറങ്ങി ഞങ്ങള്‍ സന്ധ്യമയക്കത്തിന് അവിടെയെത്തി മറ്റുള്ളവര്‍ വലിച്ചെറിഞ്ഞ സാധനങ്ങള്‍ പെറുക്കിയെടുക്കുമ്പോഴാണ് മുകളില്‍നിന്നും ഏതോ ഒരു സാധനം ആരോ വലിച്ചെറിഞ്ഞതുപോലെ അല്പം മാറി വന്നുവീണത്.
ഞങ്ങള്‍ മുകളിലേക്ക് നോക്കിയപ്പോള്‍ അഞ്ചാംനിലയിലെ ബാല്‍ക്കണിയില്‍നിന്ന് പെട്ടെന്ന് നാലഞ്ചുപേര്‍ അപ്രത്യക്ഷമാകുന്നത് കണ്ടു.
ഇരുട്ടില്‍,താഴെവീണ സാധനം ചാക്കിലേക്കെടുത്തിടുമ്പോള്‍ ഒരു നേര്‍ത്ത പെണ്‍ഞരക്കം ഞങ്ങള്‍ കേട്ടു.

Monday, 22 October 2007
വരുമാനം
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്പോള്‍ കൊടുക്കുന്ന തൊഴിലില്ലായ്മവേതനം അല്പമെങ്കിലും കുറച്ചാല്‍ ഒറ്റയടിക്ക് എത്ര കോടി രൂപ ലാഭിക്കാനാവും എന്നു ചിന്തിക്കുന്ന ഒരു സര്‍ക്കാര്‍ എന്നെങ്കിലും ഉണ്ടാകുമോ?

തെളിവ്
നാല്പതാമത്തെ വയസ്സില്‍ അയാള്‍ ജീവിതം അവസാനിപ്പിച്ചു.
പോസ്റ്റുമോര്‍ട്ടം ചെയ്യാതെതന്നെ വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്നു സ്ഥിരീകരിക്കാന്‍ മതിയായ തെളിവ് ശവത്തിനരികില്‍ത്തന്നെ ഉണ്ടായിരുന്നു.
-ഒഴിഞ്ഞ ഒരു കോളക്കുപ്പി.

കൃഷി
വിദേശത്തിരുന്ന് ഞാന്‍ നാട്ടില്‍ കുറെ ഭൂമി വങ്ങി.അച്ഛനും അമ്മയും അനിയനുമാണ് പോയിനോക്കി കണ്ടറിഞ്ഞ് വിലയുറപ്പിച്ചത്.ഫലപുഷ്ടിയുള്ള നല്ല മണ്ണെന്ന് അച്ഛന്‍ എഴുതി.വിത്തിറക്കിയാല്‍ വിളവ് നൂറുമേനിയെന്ന് അമ്മ.എനിക്ക് നാട്ടില്‍ പോകാന്‍ സമയമില്ലാത്തതുകൊണ്ട് വിത്തുവിതയ്ക്കുന്ന ദൌത്യം ഞാന്‍ അനിയനെ ഏല്പിച്ചു.വിളവെടുപ്പിന് എനിക്ക് നാട്ടിലെത്താനായേക്കും.

ആജ്ഞ,അപേക്ഷ
പെണ്ണിനോടുള്ള ആണാജ്ഞ:
-എന്നെ പ്രണയിക്കണം.
പെണ്ണപേക്ഷ:
-ശരീരത്തെ തടവിലാക്കാം,മനസ്സിനെ ആവില്ലല്ലോ.

മനുഷ്യപരിശോധന
ഒരാള്‍ മനുഷ്യനാണോ എന്നറിയുന്നതിന്
അയാളുടെ കണ്ണില്‍ കുത്തിനോക്കിയാല്‍ മതി.
ചോര വന്നില്ലെങ്കില്‍ ഉറപ്പിക്കാം,
അയാള്‍ മനുഷ്യനാണ്.
അയാളുടെ കണ്ണില്‍ കുത്തിനോക്കിയാല്‍ മതി.
ചോര വന്നില്ലെങ്കില്‍ ഉറപ്പിക്കാം,
അയാള്‍ മനുഷ്യനാണ്.
മനുഷ്യപരിശോധന
ഒരാള്‍ മനുഷ്യനാണോ എന്നറിയുന്നതിന്
അയാളുടെ കണ്ണില്‍ കുത്തിനോക്കിയാല്‍ മതി.
ചോര വന്നില്ലെങ്കില്‍ ഉറപ്പിക്കാം,
അയാള്‍ മനുഷ്യനാണ്.
അയാളുടെ കണ്ണില്‍ കുത്തിനോക്കിയാല്‍ മതി.
ചോര വന്നില്ലെങ്കില്‍ ഉറപ്പിക്കാം,
അയാള്‍ മനുഷ്യനാണ്.
പൊള്ളുന്ന അനുഭവം
പത്രാധിപര്‍ ആവശ്യപ്പെടുന്നു,
അനുഭവത്തിന്റെ തീക്ഷ്ണതയുള്ള ഒരു രചന.
ഞാനോ അനുഭവരഹിതന്‍.
തീയില്‍ ചവിട്ടിയിട്ടും കാലുപൊള്ളിയില്ല.
പട്ടിണി കിടന്നിട്ടും വിശപ്പറിഞ്ഞില്ല.
മഞ്ഞില്‍ തപസ്സിരുന്നിട്ടും ഇന്ദ്രിയങ്ങളുറഞ്ഞില്ല.
ജീവിച്ചു മടുത്തിട്ടും ചാകാത്തവന്‍ ഞാന്‍.
മരണത്തില്‍ രമിച്ചാല്‍
ഇനി ചൂടേറിയ ഒരനുഭവം കിട്ടിയേക്കാം.
ആയതിനാല്‍ പത്രാധിപസുഹൃത്തേ,
അനുഭവതീക്ഷ്ണതയ്ക്കായി
എന്റെ മരണം വരെ കാക്കുക.

പൊരുത്തം
അവള്‍ മച്ചിയാണെന്ന്
അവള്‍ക്കും അവനും ആറിയാം.
അവന്‍ മച്ചനാണെന്ന്
അവനും അവള്‍ക്കും അറിയാം.
പാപസാമ്യപ്പൊരുത്തത്താല്‍
അവര്‍ക്കൊരു നപുംസകം പിറന്നു.
അവള്‍ക്കും അവനും ആറിയാം.
അവന്‍ മച്ചനാണെന്ന്
അവനും അവള്‍ക്കും അറിയാം.
പാപസാമ്യപ്പൊരുത്തത്താല്‍
അവര്‍ക്കൊരു നപുംസകം പിറന്നു.
പൊരുത്തം
അവള്‍ മച്ചിയാണെന്ന്
അവള്‍ക്കും അവനും ആറിയാം.
അവന്‍ മച്ചനാണെന്ന്
അവനും അവള്‍ക്കും അറിയാം.
പാപസാമ്യപ്പൊരുത്തത്താല്‍
അവര്‍ക്കൊരു നപുംസകം പിറന്നു.
അവള്‍ക്കും അവനും ആറിയാം.
അവന്‍ മച്ചനാണെന്ന്
അവനും അവള്‍ക്കും അറിയാം.
പാപസാമ്യപ്പൊരുത്തത്താല്‍
അവര്‍ക്കൊരു നപുംസകം പിറന്നു.
വേവ്
അനുഭവങ്ങളുടെ അടുപ്പില്‍
ദുരിതങ്ങളുടെ തീച്ചൂടേറ്റ്
പൊളുന്ന മനസ്സിന്റെ ചട്ടിയില്‍
രക്തം തിളയ്ക്കുന്നു.
ഒരിക്കലും ചൂടാറാത്ത രക്തം രുചിച്ചുനോക്കി
അവള്‍ പറഞ്ഞു:
-അല്പം കൂടി വേവാനുണ്ട്.

എന്താ ഇങ്ങനെ?!
കാണാത്തനേരത്തു കാണുവാനും
ആയിരം കാര്യങ്ങളോതുവാനും
മാനസം കൊതിപൂണ്ടിരിക്കുമെന്നാല്‍
കാണുമ്പോഴാമുഖം നോക്കുവാനോ
ഒരുവാക്കുപോലുമൊന്നോതിടാനോ
ആവാത്തതെന്തെനിക്കാന്മനാഥാ!
ആയിരം കാര്യങ്ങളോതുവാനും
മാനസം കൊതിപൂണ്ടിരിക്കുമെന്നാല്‍
കാണുമ്പോഴാമുഖം നോക്കുവാനോ
ഒരുവാക്കുപോലുമൊന്നോതിടാനോ
ആവാത്തതെന്തെനിക്കാന്മനാഥാ!
എന്താ ഇങ്ങനെ?!
കാണാത്തനേരത്തു കാണുവാനും
ആയിരം കാര്യങ്ങളോതുവാനും
മാനസം കൊതിപൂണ്ടിരിക്കുമെന്നാല്‍
കാണുമ്പോഴാമുഖം നോക്കുവാനോ
ഒരുവാക്കുപോലുമൊന്നോതിടാനോ
ആവാത്തതെന്തെനിക്കാന്മനാഥാ!
ആയിരം കാര്യങ്ങളോതുവാനും
മാനസം കൊതിപൂണ്ടിരിക്കുമെന്നാല്‍
കാണുമ്പോഴാമുഖം നോക്കുവാനോ
ഒരുവാക്കുപോലുമൊന്നോതിടാനോ
ആവാത്തതെന്തെനിക്കാന്മനാഥാ!
Sunday, 21 October 2007
തലമാറ്റം
ബുദ്ധിജീവിയും സാഹിത്യകാരനുമായ എന്റെ തലവേദനയുടെ ചികിത്സാഭാഗമായി വിദഗ്ദ്ധ പരിശോധനക്ക് തല വെട്ടിയെടുത്ത് പുറത്തേക്കയച്ചപ്പോള്‍ പകരം ഒരു കഴുതയുടെ തലയാണ് ഡോക്ടര്‍ എനിക്കു ഫിറ്റുചെയ്തു തന്നത്.
പരിശോധന കഴിഞ്ഞ് തല മടക്കി കിട്ടിയപ്പോള്‍ ഡോക്ടര്‍ എത്ര ശ്രമിച്ചിട്ടും കഴുതത്തല എന്റെ കഴുത്തില്‍നിന്നും വേര്‍പെടുത്താനായില്ല.
എന്റെ തല മോര്‍ച്ചറിയില്‍ അനാഥമായി കിടക്കുന്നു!

ചോറ്
കിഡ്നിയും ഹൃദയവും ആര്‍ക്കും വേണ്ടാതായിരിക്കുന്നു.രക്തത്തിനും ഇപ്പോള്‍ വിലയില്ല.പിന്നെങ്ങനെ അരി വാങ്ങും?
ഞാനെന്റെ തലച്ചോര്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു.ആവശ്യക്കാരാ,പണക്കിഴിയുമായി വേഗമെത്തുക.
ഒരുനേരം വയറിനെ നിര്‍ത്താന്‍ ഈ ചോറു മതിയാകും.

വിശുദ്ധവേശ്യ
ഗുഹ്യരോഗം ബാധിച്ച് കാട്ടിലലഞ്ഞുനടന്ന ഭീമന്റെ മുമ്പില്‍ എവിടെനിന്നോ പ്രത്യക്ഷപ്പെട്ട ഹിഡിംബി മൃദുവായി സ്നേഹസ്വരത്തില്‍ എന്നാല്‍ അമര്‍ഷത്തോടെ ചോദിച്ചു:
“അവളാണോ കുലസ്ത്രീ?അഞ്ചാണുങ്ങളെ ഭര്‍ത്താക്കന്മാരായി വെച്ചുകൊണ്ടിരിക്കുന്ന ആ കുലട?”
ഭീമനു മുഖമുയര്‍ത്താന്‍ കഴിഞ്ഞില്ല.ശാപമായി മാറിയ ജനനേന്ദ്രിയത്തിന്റെ നീറ്റലില്‍ അയാള്‍ ആരോടെന്നില്ലാതെ മന്ത്രിച്ചു:
“അവള്‍........അവളാണ് വിശുദ്ധവേശ്യ.”
ഭീമന്‍ വനാന്തരങ്ങളിലൂടെയുള്ള ക്ലേശയാത്ര തുടര്‍ന്നു.

Saturday, 20 October 2007
രമണി
പകലുടനീളം നഗരം ചത്തുകിടക്കുകതന്നെയായിരുന്നു.എന്തോ ഒരു ഹര്‍ത്താലോ കരിദിനമോ മറ്റോ ആരോ ആഹ്വാനം ചെയ്തിരിക്കണം.സന്ധ്യയായപ്പോള്‍ നഗരത്തിന്റെ ചില ഭാഗങ്ങള്‍ അനങ്ങിത്തുടങ്ങി.പൂര്‍ണആരോഗ്യം വീണ്ടുകിട്ടാത്ത തളര്‍വാതരോഗിയെപ്പോലെ നഗരം ഏന്തിവലിഞ്ഞു നടക്കാന്‍ തുടങ്ങി.
രണ്ടുദിവസമായി രമണി മുഴുപ്പട്ടിണിയിലാണ്.സന്ധ്യ കഴിഞ്ഞപ്പോള്‍ അവള്‍ ബസ്റ്റാന്റിലെത്തി വല വിരിച്ച് ഇരയെ കാത്തിരുന്നു.ഇല്ല,ആരും വരുന്നില്ല.അവള്‍ എഴുന്നേറ്റ് ബസ്റ്റാന്റിലെ കടയില്‍ ചെന്ന് ഒരു സോഡ പറഞ്ഞു.കടക്കാരന്‍ തികഞ്ഞ അവജ്ഞയോടെ അവളെ ഒന്നു നോക്കുകപോലും ചെയ്യതെ ചോദിച്ചു.
"കാശുണ്ടോ കയ്യില്‍?"
"ഇല്ല.കൊറച്ചുകഴീമ്പം തരാം"
"ങാ,എന്നാ കൊറച്ചുകഴീമ്പം വാ"
അയാള്‍ മറ്റൊരു ഉപഭോക്താവിനുനേരെ തിരിഞ്ഞു.രമണി നിരാശപ്പെട്ടില്ല.അവള്‍ക്കിതൊന്നും പുതുമയല്ലല്ലോ.വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതൊക്കെ ആദ്യാനുഭവങ്ങളായിരുന്നു.അന്നതൊക്കെ മുള്ളുകളായിരുന്നു.ഇന്ന്....മുള്ളും പൂവും തമ്മില്‍ വ്യത്യാസമില്ലല്ലോ.അഥവാ മുള്ളുകള്‍ മാത്രമേയുള്ളുവല്ലോ.
ബസ്റ്റാന്റിന്റെ വടക്കേമൂലയ്ക്ക് ഒരു യുവാവ് ഒറ്റക്കു നില്‍ക്കുന്നതു കണ്ട രമണി സാവധാനം അങ്ങോട്ടു നടന്നു.അയാളെനോക്കി ഒന്നു ചിരിച്ച് ഒരുവട്ടം കറങ്ങി തിരിച്ചുവരുമ്പോള്‍ ഏതോ ബസ്സില്‍ കയറാനായി അയാള്‍ ഓടുന്നു.അവള്‍ക്ക് അയാളോട് തികഞ്ഞ പുഛം തോന്നി.അവളെ അറിയുന്നവര്‍ ഒരു നികൃഷ്ടജന്തുവിനോടെന്നവണ്ണം അവളെ വെറുപ്പോടുകൂടി നോക്കുകയും അകന്നുമാറിപ്പോവുകയുംചെയ്തു.
ഇത്രയും നേരമായിട്ടും തനിക്കായുള്ള ഒരാള്‍പോലും എത്തിയിട്ടില്ല.മുമ്പൊക്കെ ഇത്രയും നേരമൊന്നും കാത്തിരിക്കേണ്ടിവന്നിട്ടില്ല.കാലം ചെല്ലുന്തോറും തന്റെ കാത്തിരിപ്പിന്റെ ദൈര്‍ഘ്യവും കൂടുന്നു.ഇനിയങ്ങോട്ട് കാത്തിരിപ്പിന് അര്‍ത്ഥമില്ലാതെയും വന്നേക്കാം.ഒരിക്കലും വരാനില്ലാത്ത ഒരാളെ കാത്തിരുന്ന് കാത്തിരുന്ന്......
ഒരുനിമിഷം രമണി ഭാവിയെക്കുറിച്ചൊന്നു ചിന്തിച്ചുപോയി.തൊട്ടടുത്തനിമിഷം തന്നെ അവള്‍ തിരുത്തി.പാടില്ല,പാടില്ല.തനിക്കതിന് അവകാശമില്ല.
അതുവഴി ഒരു പോലീസ് ജീപ്പ് സവധാനം കടന്നുപോയി.അപ്പോള്‍ രമണി ആരുടെയൊക്കെയോ പിന്നിലേക്ക് വലിഞ്ഞൊളിച്ചു.
ഇന്നും പട്ടിണി തന്നെ ആയിരിക്കും ഫലം.ഈ നാട്ടിലെ പുരുഷന്‍മാരെല്ലാം സന്‍മാര്‍ഗികളും സദാചാരക്കാരുമായി മറിക്കഴിഞ്ഞോ?അവള്‍ നിരാശപ്പെട്ടു.
ബസ്റ്റാന്റിലെ അന്തേവസിയായ അനാഥപ്പട്ടി എവിടെനിന്നോവന്ന് രമണിയുടെ കാലടികളില്‍ ചുംബിച്ചു.ചേര്‍ന്നുനിന്ന് വാലാട്ടി.രമണിയോടൊപ്പം അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി.അവള്‍ ആ നായയുടെ മൂര്‍ദ്ധാവില്‍ സ്പര്‍ശിച്ചു.അപ്പോള്‍ അവളുടെ കണ്ണില്‍നിന്ന് ഒരുതുള്ളി കണ്ണുനീര്‍ നായയുടെ നിറുകയില്‍ വീണു.പിന്നെ അതിനെ അടിച്ചുമാറ്റിക്കൊണ്ട് അവള്‍ പറഞ്ഞു:
"നീയും പോ.എന്റടുത്തു വരണ്ട.പോ.പോ."
നായ വാലാട്ടിക്കൊണ്ട് ഒന്നുകൂടി ചേര്‍ന്നുനിന്നു.
വയറു കത്തുകയാണ്.ഇനി പാതിരാത്രി കഴിഞ്ഞ് വല്ല ലോറിക്കാരും വന്നെങ്കിലായി.അതുവരെ താന്‍ ജീവിച്ചിരിക്കുമോ?!
പതിവായി സ്റ്റാന്റിന്റെ പടിഞ്ഞാറെമൂലയ്ക്കു കിടന്നുറങ്ങുന്ന കുഷ്ടരോഗിയായ എസ്തേര്‍ അന്ന് നേരത്തെതന്നെ തെണ്ടല്‍ മതിയാക്കി തിരിച്ചെത്തി.അയാള്‍ ഞൊണ്ടി ഞൊണ്ടി രമണിയുടെ മുമ്പിലെത്തി മൂന്നുവിരലുകള്‍ ഉയര്‍ത്തി അവളെ കാണിച്ചു.അവള്‍ കണ്ണടച്ചു നിഷേധിച്ചു.അയള്‍ നാലു വിരലുകളുയര്‍ത്തി.അതും അവള്‍ നിഷേധിച്ചു.പിന്നെ അവള്‍ കണ്ണുകളില്‍ ദയനീയഭാവത്തോടെ അഞ്ചുവിരലുകള്‍ ഉയര്‍ത്തിക്കണിച്ചു.എസ്തേര്‍ തന്റെ മടിയിലെ നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തി.നാലുരൂപ എഴുപത്തിയഞ്ച് പൈസ.
രമണിയുടെ കണ്ണുകളിലേക്കുറ്റുനോക്കിക്കൊണ്ട് നായ മറ്റൊരിടത്തേക്ക് പിന്‍വാങ്ങി.
രമണി മൂത്രപ്പുരയ്ക്കു പിന്നിലെ ഇരുട്ടില്‍ ഭിത്തിയോടുചേര്‍ന്നുനിന്ന് ഭക്ഷണം സ്വപ്നം കണ്ടു.അരികില്‍ ഓടയുടെ ദുര്‍ഗന്ധം.എല്ലാം ആകെ വൃത്തികേടാണ്.എസ്തേര്‍ നാലേമുക്കാല്‍ രൂപ മുതലാക്കി തന്റെ മൂലയിലേക്കു പോയി.
തട്ടുകടകള്‍ സജീവമായിത്തുടങ്ങി.രമണി ആര്‍ത്തിയോടെ ഒരു തട്ടുകടയിലേക്ക് കയറിച്ചെന്ന് നാലുദോശ പറഞ്ഞ് ബെഞ്ചിലിരുന്നു.അത്രയ്ക്കും അവള്‍ തളര്‍ന്നിരുന്നു.
കടക്കാരന്‍ പറഞ്ഞു:
"അവിടിരിക്കണ്ട.അപ്രത്തോട്ടു മാറി നിക്ക്."

Thursday, 18 October 2007
യഥാര്‍ത്ഥ പ്രശ്നം
പ്രണയദുരന്തമാണ് ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖമെന്ന് ആദ്യം വിശ്വസിച്ചു,താടി വളര്‍ത്തി.
രചനകള്‍ തിരസ്ക്കരിക്കപ്പെടുന്നതാണ് അസഹ്യമായ വേദനയെന്ന് പിന്നീടറിഞ്ഞു, എഴുത്തുനിര്‍ത്തി.
തൊഴില്‍രാഹിത്യമാണ് ഏറെ പ്രധാനപ്പെട്ട പ്രശ്നമെന്ന് വീണ്ടും തിരിച്ചറിഞ്ഞു,ക്ഷുഭിതനായി.
പിന്നെയും ബോധോദയങ്ങള്‍..
വീട്,വിവാഹം,കുട്ടികള്‍-
തെരുവിനെയും വേശ്യയെയും വേട്ടു.
അനാഥ ശിശുക്കള്‍ക്ക് സ്നേഹദാനം നടത്തി.
ഇപ്പൊഴീ വൈകിയവേളയില്‍ ജീവിതം മുഴുവനും തേഞ്ഞുതീര്‍ന്നപ്പോഴാണ് യഥാര്‍ത്ഥപ്രശ്നത്തെ കണ്ടെത്തിയത്.
അത് ജീവിതം തന്നെയാണ്.

പനി പിടിച്ച കാലം
മഴയും നനഞ്ഞ അന്തരീക്ഷവും
പനിക്കിടക്ക സമ്മാനിച്ചിരിക്കുന്നു.
പൊള്ളുന്ന പനിച്ചൂടില്‍ സ്വപ്നങ്ങള്‍ക്ക് മഞ്ഞനിറം.
ദഹിക്കാത്ത ഓര്‍മക്കഷണങ്ങള്‍
മനംപിരട്ടലുണ്ടാക്കുന്നു.
എല്ലാം താളം തെറ്റുകയാണ്.
ആകെ അലങ്കോലമാണ്.
വ്യക്തമായ ചിത്രങ്ങള്‍ ഒന്നുംതന്നെ കാണാന്‍ കഴിയുന്നില്ല.
ഇങ്ങനെ കാലം കടന്നുപോവുകയാണ്-
വാര്‍ദ്ധക്യത്തിലേക്ക്,
അകാലവാര്‍ദ്ധക്യത്തിലേക്ക്........

രോഗം
യുവാവ് കാണെക്കാണെ മെലിഞ്ഞുവന്നു.
“ചികിത്സിക്കണം” പലരും പറഞ്ഞു.
എല്ലാ ചികിത്സകളും പരീക്ഷിച്ചു മുടിഞ്ഞു.
യുവാവ് നാള്‍ക്കുനാള്‍ അസ്ഥികൂടസമാനനായി.
“ഈര്‍ക്കിലി....എല്ലങ്കോന്തന്‍” ജനം പരിഹസിച്ചു.
എല്ലാ രോഗങ്ങളും ഭേദമാക്കുന്ന ആ ഒറ്റഡോക്ടര്‍ ഒരുനാള്‍ യുവാവിന്റെ അരികിലെത്തി.
“ഇത്രനാളും ജീവിതം നിന്നെ കാര്‍ന്നുതിന്നുകയായിരുന്നു.നിന്നില്‍നിന്നും ജീവിതത്തെ എടുത്തുമാറ്റുക എന്നതുമാത്രമാണ് പ്രതിവിധി”
ശേഷം ഡോക്ടര്‍ യുവാവിന്റെ രോഗം തീര്‍ത്തും ഭേദമാക്കി.

Tuesday, 16 October 2007
ദേശാടനം
ഉടലില്‍നിന്നും തഴെയിറങ്ങി തല ടൌണിലേക്ക് പുറപ്പെട്ടു.ആദ്യം ദന്തവൈദ്യന്റെ സമീപമെത്തി പല്ലുകളുടെ കേടുപാടുകള്‍ പോക്കി.ചെവി,മൂക്ക്,തൊണ്ട-രോഗവിദഗ്ദ്ധന്റെ വീട്ടിലെത്തി വിശദമായ പരിശോധനകള്‍ക്കു ശേഷം കണ്ണുവൈദ്യന്റെ ഗൃഹത്തിലെത്തി ഉചിതമായകണ്ണടയ്ക്കു കുറിപ്പു വാങ്ങി.ഇത്രയും ചെയ്ത ശേഷമാണ് തല ക്ഷുരകാലയത്തിലെത്തിയത്.
ഈ സമയം ഉടല്‍ തന്റെ പ്രവൃത്തികളില്‍ മുഴുകി.കൈകാല്‍വിരലുകളിലെ നഖം വെട്ടിവെടിപ്പാക്കുകയും നടുവിനും കാലുകള്‍ക്കും കുഴമ്പിട്ടു തിരുമ്മുകയും ചെയ്തു.
പറ്റെവെട്ടിയ മുടിയും പേറി തല മടങ്ങിയെത്തിയപ്പോഴേക്കും ഉടലും തന്റെ പണിക്കുറ്റംതീര്‍ത്തിരുന്നു.പരസ്പരം രസിച്ചില്ല.ഈഗോകോംപ്ലക്സ്.ഞനോ നീയോ കേമന്‍.എങ്കിലും നീരസത്തോടെ തല തന്റെ സ്ഥാനത്തു കയറി ഇരുന്നു.പൊരുത്തക്കേടുകളുംനിത്യകലഹവുമായി തലയും ഉടലും ഒരേ ശരീരത്തില്‍ ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ സഹികെട്ട് ഒരുനാള്‍ മനസ്സ് ദേശാടനത്തിനു പോയി.ശേഷം ചിന്ത്യം.

Monday, 15 October 2007
അശ്വത്ഥാമാവ്
കാലം എന്നെ ജീവനോടെ ഭക്ഷിക്കുകയാണ്.
ഇത്രയും തിന്നിട്ടും പിന്നെയും ഞാന്‍ അവശേഷിക്കുന്നു.
കാലം കടിച്ചുപറിച്ച ജീവിതബാക്കിയുമായി ചോരയൊലിപ്പിച്ച് ഗ്രാമാന്തരങ്ങളിലൂടെ അലയുകയാണ് ഞാന്‍.

ജ്ഞാനം
സഹസ്രനാമത്തിന്റെ വരികളിലൂടെ കാമശാസ്ത്രം വായിച്ചു.
യോഗിനിമാതാവിന്റെ ആശ്ലേഷത്തില്‍ സ്ത്രീസ്പര്‍ശമറിഞ്ഞു.
ആത്മാവിനെ കണ്ടെത്താനുള്ള വേദാന്തപാഠങ്ങളിലൂടെ ആലസ്യത്തിന്റെ മഹത്വമറിഞ്ഞു.
വിധി
രണ്ടു സുഹൃത്തുക്കള്‍ മധ്യവയസ്സില്‍ വഴിപിരിഞ്ഞു.
ഒന്നാമന്‍ പറഞ്ഞു:ബ്രഹ്മമാണ് ലക്ഷ്യം.അതിലേക്കുള്ള മാര്‍ഗമാണ് എന്റെ വിധി.
രണ്ടാമന്‍ പറഞ്ഞു:ദൈവമില്ല എന്നു തെളിയിക്കലാണ് എന്റെ വിധി.
രണ്ടുപേരുടേയും ലക്ഷ്യത്തില്‍ വെച്ച് ഒടുവില്‍ അവര്‍ വീണ്ടും കണ്ടുമുട്ടി.

അവള്‍ മച്ചിയാണെന്ന് അവള്‍ക്കും അവനും അറിയാം.
അവന്‍ മച്ചനാണെന്ന് അവനും അവള്‍ക്കും അറിയം.
പാപസാമ്യപ്പൊരുത്തത്താല്‍ അവര്‍ക്കൊരു നപുംസകം പിറന്നു.

സല്‍ക്കാരം
എന്റെ വീട്ടിലെത്തുന്നവര്‍ക്ക് ഒരുനേരത്തെ ആഹാരം കൊടുക്കാന്‍ എനിക്കാവില്ല.എന്നാല്‍ നടന്നുക്ഷീണിച്ചെത്തുന്ന അതിഥിക്ക് ഇവിടെ ആവശ്യത്തിലധികം നിദ്ര ലഭിക്കും.

നാല്പതാമത്തെ വയസ്സില്‍ അയാള്‍ ജീവിതം അവസാനിപ്പിച്ചു.പോസ്റ്റ്മോര്‍ട്ടം ചെയ്യാതെതന്നെ വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്നു സ്ഥിരീകരിക്കാന്‍ മതിയായ തെളിവ് ശവത്തിനരികില്‍ത്തന്നെ ഉണ്ടായിരുന്നു.

ഫെമിനിസ്റ്റ്
ഭാര്യയെ ഉപഭോഗവസ്തുവായി കണാത്ത സല്‍ഗുണസമ്പന്നനായ അയാള്‍ വിവാഹരാത്രിയില്‍ മറ്റൊന്നിനും മുതിരാതെ വെറുതെ സംസാരിച്ചിരുന്ന് അവളുമായി മാനസിക ഐക്യമുണ്ടാക്കാന്‍ ശ്രമിച്ചു.
ഒടുവില്‍ പുലരാന്‍ അല്പനേരം ബാക്കിയുള്ളപ്പോള്‍ അവള്‍ വര്‍ദ്ധിച്ച ദേഷ്യത്തില്‍ അയാളോടു ചീറി:
“നിങ്ങള്‍ ഒരാണാണോ?!“

ഇടനിലക്കാരന്‍
നിലവാരം കൂടുതലാണെന്നുപറഞ്ഞ് പൈങ്കിളിപത്രാധിപര്‍ എന്റെ രചന നിരസിച്ചു.നിലവാരമില്ലെന്നകാരണത്താല്‍ കുത്തകപത്രാധിപരും.അങ്ങനെ ഞാന്‍ ഒരിടനിലക്കാരനായി.

Sunday, 14 October 2007
Saturday, 13 October 2007
വരുമാനം
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്പോള്‍ കൊടുക്കുന്ന തൊഴിലില്ലായ്മവേതനംഅല്‍പം കുറച്ചാല്‍ ഒറ്റയടിക്ക് എത്ര കോടി രൂപ ലാഭിക്കാനാവും എന്നു ചിന്തിക്കുന്ന ഒരു സര്‍ക്കാര്‍ എന്നെങ്കിലും ഉണ്ടാകുമോ?

Friday, 12 October 2007
വായനക്കാര്‍ക്ക് നന്ദി
മുരളിമേനോന്‍,സഹയാത്രികന്‍,ലാപുട,വെള്ളെഴുത്ത്,പ്രയാസി,കുഞ്ഞന്‍,വിഷ്ണു,അജ്ഞാതന്‍,ചേറ്റുവക്കാരന്‍-
എല്ലവര്‍ക്കും അത്മാര്‍ത്ഥമായ നന്ദിയും സ്നേഹവും.
തുടര്‍ന്നും അഭിപ്രായനിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കാമോ?മറ്റുള്ളവരുടെ രചനകള്‍ വായിക്കാന്‍ എവിടെയാണ് കയറേണ്ടത്?ഞാന്‍ ഒരു തുടക്കക്കാരന്‍ മാത്രമാണ്.പലതും അറിയില്ല.സഹായിച്ചാല്‍ ഉപകാരം.
........................സ്നേഹപൂര്‍വ്വം സുരേഷ് ഐക്കര

ദിക്കറിവ്
വടക്കോറത്ത് പെണ്ണുവന്നോ എന്ന അമ്മൂമ്മയുടെ കമലാക്ഷിസ്നേഹത്തില്‍നിന്നും
പാത്രം മെഴക്കുന്നത് വടക്കെന്നറിഞ്ഞു.
തെക്കോട്ടെടുക്കാറായീ എന്ന മരണഭയത്തിന്റെ പിറ്റേന്ന് അപ്പൂപ്പന്‍ മണ്ണില്‍ മറഞ്ഞത്
തെക്കെന്നറിഞ്ഞു.
ആദിസൂര്യന്‍ കിഴക്കും അന്ത്യസൂര്യന്‍ പടിഞ്ഞാറുമെന്ന് മാലതിച്ചേച്ചിയുടെ ഭൂമിശാസ്ത്രവും.
പിന്നീട്,
സൂര്യനെ നോക്കിനില്‍ക്കുന്ന ആളിന്റെ വലതുവശം,ഇടതുവശം,മുന്‍പിന്‍-
ഒന്നും ഓര്‍മയില്‍ നിന്നില്ല.
പാത്രക്കലമ്പല്‍ വടക്കും ഉടലെരിയുന്നത് തെക്കും.
അതുമാത്രമാണുറച്ചത്.
തലക്കുറി
ഇന്നു വരുന്ന കൂട്ടരും അത് ചോദിക്കുകയണെങ്കില്‍ ചെയ്യേണ്ടതെന്തെന്ന് അവള്‍ നേരത്തേതന്നെ തീരുമാനിച്ചു.
എല്ലാം പറഞ്ഞുറപ്പിച്ചതിനുശേഷം അവര്‍ പോകാനെണീറ്റപ്പോള്‍ അച്ഛനും അമ്മയും ആശ്വാസം കൊണ്ടു.അപ്പോഴാണ് ചന്ദനക്കുറിയണിഞ്ഞ വൃദ്ധന്‍ ചിരിച്ചുകൊണ്ട് അതാവശ്യപ്പെട്ടത്.അച്ഛന്റെയും അമ്മയുടെയും നടുക്കം കണ്ട് ഹൃദയത്തില്‍ മന്ദഹസിച്ചുകൊണ്ട് അവള്‍ ആ കടലാസുകഷണം കുനുകുനെ കീറി അവരുടെ മുമ്പിലേക്കിടുമ്പോള്‍ നാരായണക്കണിയാരുടെ പൊട്ടിച്ചിരി മനസ്സില്‍ ഉയര്‍ന്നുകേട്ടു.

Thursday, 11 October 2007
ലോഹ്യങ്ങള്‍
“ഹലോ”
“യേസ്”
“ഒരു വിവരം അറിയാനാ”
“ചോദിക്കൂ”
“ഇന്നത്തെ പത്രത്തില്‍ അവിടെ ഒരു സുരേഷ് സ്കൂട്ടറാക്സിഡന്റില്‍ മരിച്ചെന്നു കണ്ടു.പ്രായം 43 തന്നെ.അത് താങ്കളാണോന്നറിയാന്‍ വിളിച്ചതാ.”
“സോറി.ഞാനല്ല”
“താങ്ക്യൂ”

മൂകസംഗമം
ഒടുവില്‍ അമ്മ സമ്മതിച്ചു,നല്ല മനസ്സോടെയല്ലെങ്കിലും.ഇനി യമുനയെ ഇതെങ്ങനെ ധരിപ്പിക്കും?!
ബസ്റ്റോപ്പില്‍വച്ച് നിമിഷപ്പുഞ്ചിരിയെ തുടര്‍ന്ന് അംഗവിക്ഷേപത്തില്‍കൂടി ഞാന്‍ കാര്യം സാധിച്ചു.ഇന്നോളം കാണാത്ത ഒരു പേരില്ലാപ്പൂവ് യമുനയുടെ മുഖത്തു വിരിഞ്ഞപ്പോള്‍ എനിക്ക് ആശ്വാസമായി.
മൂകബധിര വിദ്യാലയത്തിലെ മറ്റ് അദ്ധ്യാപകരും അനദ്ധ്യാപകരും വിവാഹത്തില്‍ പങ്കെടുത്തു.

Wednesday, 10 October 2007
ശത്രു
ഇടക്കെപ്പോഴോ ഉണര്‍ന്നപ്പോഴാണ് കൂരിരുളായിട്ടും തൊട്ടരികില്‍ നടക്കുന്ന യുദ്ധം കുട്ടി അറിഞ്ഞത്.അമ്മയുടെ ഞരക്കം അവന്‍ തിരിച്ചറിഞ്ഞു.പിറ്റേന്ന് പ്രഭാതത്തില്‍ വാല്‍സല്യപൂര്‍വ്വം ഉമ്മ വെയ്കാനൊരുങ്ങിയ അച്ഛനെ തട്ടി മറ്റി അവന്‍ നടന്നു

കൃത്യനിഷ്ഠ
എന്റെ വീട്ടില്‍ കൃത്യനിഷ്ടയുള്ളത് ഘടികാരത്തിന് മാത്രമാണ്.ഒരു തവണയെങ്കിലും ചാവി കൊടുക്കാന്‍ മറന്നാല്‍ കൃത്യമായി അത് നിശ്ചലമാകും

Tuesday, 9 October 2007
നിയന്ത്രണം
പുരോഹിതകാമം ഏറ്റുവാങ്ങുവാന്‍ കര്‍ത്താവിന്റെ ദാസിക്ക് മാല-ഡി ഗുളികകള്‍.
പുരോഹിതനു കാമസൂത്ര.
ശാസ്ത്രം വികസിച്ചതും ദൈവാനുഗ്രഹം.

Subscribe to:
Posts (Atom)