Friday, 12 October 2007

ദിക്കറിവ്

വടക്കോറത്ത് പെണ്ണുവന്നോ എന്ന അമ്മൂമ്മയുടെ കമലാക്ഷിസ്നേഹത്തില്‍നിന്നും
പാത്രം മെഴക്കുന്നത് വടക്കെന്നറിഞ്ഞു.
തെക്കോട്ടെടുക്കാറായീ എന്ന മരണഭയത്തിന്റെ പിറ്റേന്ന് അപ്പൂപ്പന്‍ മണ്ണില്‍ മറഞ്ഞത്
തെക്കെന്നറിഞ്ഞു.
ആദിസൂര്യന്‍ കിഴക്കും അന്ത്യസൂര്യന്‍ പടിഞ്ഞാറുമെന്ന് മാലതിച്ചേച്ചിയുടെ ഭൂമിശാസ്ത്രവും.
പിന്നീട്,
സൂര്യനെ നോക്കിനില്‍ക്കുന്ന ആളിന്റെ വലതുവശം,ഇടതുവശം,മുന്‍പിന്‍-
ഒന്നും ഓര്‍മയില്‍ നിന്നില്ല.
പാത്രക്കലമ്പല്‍ വടക്കും ഉടലെരിയുന്നത് തെക്കും.
അതുമാത്രമാണുറച്ചത്.

1 comment:

  1. സുരേഷ്‌...

    ലളിതമായ വരികളിലൂടെ ഒത്തിരി ഒത്തിരി കാര്യങ്ങള്‍ പറഞിരിക്കുന്നു...എല്ലാ ഭാവുകങ്ങളും നേരുന്നു

    നന്‍മകള്‍ നേരുന്നു

    ReplyDelete