Tuesday, 30 October 2007

സ്കൂള്‍ പ്രവേശനം

എല്ലാവരുമുള്ള,എന്നാല്‍ ആരുമില്ലാത്ത പങ്കജാക്ഷി മകളെ ഒന്നാംക്ലാസില്‍ ചേര്‍ക്കാനായി സ്കൂളിലെത്തി.തുറന്നുവെച്ച രജിസ്റ്ററില്‍നിന്നു മുഖമുയര്‍ത്താതെ ഹെഡ്‌മാസ്റ്റര്‍ ചോദിച്ചു:
“കുട്ടീടെ പേര്?”
“രാധ.സാറിനറിയാലോ.”
“നിങ്ങടെ പേര്?”
“പങ്കജാക്ഷി.സാറിനറിയാലോ.”
“നിങ്ങടെ തൊഴില്‍?”
“അത്........സാറിനറിയാലോ”
ആദ്യം ചോദിക്കേണ്ട ചോദ്യം എന്തുകൊണ്ടോ ഒടുവില്‍ വളരെ പതുക്കെയാണ് ഹെഡ്‌മാസ്റ്റര്‍ ചോദിച്ചത്.
“കുട്ടീടെ അച്ഛന്റെ പേര്?”
പങ്കജാക്ഷി ചിരിച്ചു.
“അതും ഞാന്‍ പറഞ്ഞുതരണോ?!”

12 comments:

  1. ഹഹഹ...എന്റപ്പാ...കിടിലന്‍ കിക്കിടലന്‍...:)

    ReplyDelete
  2. അദ്ഭുതം എങ്ങനെയാണ് ഇത്രയധികം കുറുംകഥകള്‍ ചുരക്കുന്നതെന്ന്! നല്ലത്..ചെറിയകഥകളായതുകൊണ്ട് വായിക്കാന്‍ സുഖം. ഏച്ചുകെട്ടലുകളില്ല,നിഗൂഢവത്കരണമില്ല അതിയായ ആത്മനിഷ്ഠതയുമില്ല. സര്‍ റിയലിസം തീരെയില്ല.മുറിച്ചുവച്ച ചെറുനാരങ്ങപോലെ...വിറ്റാമിന്‍ സി

    ReplyDelete
  3. പത്തുവരികളില്‍ ഒരു നോവല്‍ പറഞ്ഞിരിക്കുന്നു. കൊള്ളാം.

    ReplyDelete
  4. ഹ ഹ ഹ ഹ ...കലക്കി... കിടിലോല്‍ക്കിടിലം
    :)

    ReplyDelete
  5. ന‌ന്നായിരിയ്ക്കുന്നു സുരേഷ്. ബോധിച്ചു.

    ReplyDelete
  6. http://keralaactors.blogspot.com/

    Jagathy
    Jagathy Sreekumar's versatility and excellent comic timing sets him apart from others of his ilk.
    And his prodigious talent came to the fore at a very young age. Jagathy (as he is popularly known as)
    was a Class V student at Model School in Thiruvananthapuram when he first got the opportunity to act in a play. That was just the beginning. By the time he joined Mar Ivanios College, he had become an experienced theatre person.

    http://keralaactors.blogspot.com/

    ReplyDelete
  7. നന്നായിരിക്കുന്നു.

    :)

    ReplyDelete
  8. വൈകിയാണു വായിക്കാനൊത്തത്.
    നന്നായിരിക്കുന്നു.
    തുടരുക. ഈ മിനികഥകള്‍

    ReplyDelete