Monday, 15 October 2007

വിധി

രണ്ടു സുഹൃത്തുക്കള്‍ മധ്യവയസ്സില്‍ വഴിപിരിഞ്ഞു.

ഒന്നാമന്‍ പറഞ്ഞു:ബ്രഹ്മമാണ് ലക്ഷ്യം.അതിലേക്കുള്ള മാര്‍ഗമാണ് എന്റെ വിധി.

രണ്ടാമന്‍ പറഞ്ഞു:ദൈവമില്ല എന്നു തെളിയിക്കലാണ് എന്റെ വിധി.

രണ്ടുപേരുടേയും ലക്ഷ്യത്തില്‍ വെച്ച് ഒടുവില്‍ അവര്‍ വീണ്ടും കണ്ടുമുട്ടി.

1 comment:

  1. ആത്മീതയുടെ നിറവില്‍ ഈശ്വര നിഷേധമാണു സംഭവിക്കുക എന്ന് ജഗദ്ഗുരു ശ്രീ ശങ്കരാചാര്യര്‍ പറയുന്നു.

    ReplyDelete