പത്രാധിപര്‍ ആവശ്യപ്പെടുന്നു,
അനുഭവത്തിന്റെ തീക്ഷ്ണതയുള്ള ഒരു രചന.
ഞാനോ അനുഭവരഹിതന്‍.
തീയില്‍ ചവിട്ടിയിട്ടും കാലുപൊള്ളിയില്ല.
പട്ടിണി കിടന്നിട്ടും വിശപ്പറിഞ്ഞില്ല.
മഞ്ഞില്‍ തപസ്സിരുന്നിട്ടും ഇന്ദ്രിയങ്ങളുറഞ്ഞില്ല.
ജീവിച്ചു മടുത്തിട്ടും ചാകാത്തവന്‍ ഞാന്‍.
മരണത്തില്‍ രമിച്ചാല്‍
ഇനി ചൂടേറിയ ഒരനുഭവം കിട്ടിയേക്കാം.
ആയതിനാല്‍ പത്രാധിപസുഹൃത്തേ,
അനുഭവതീക്ഷ്ണതയ്ക്കായി
എന്റെ മരണം വരെ കാക്കുക.
Monday, 22 October 2007
Subscribe to:
Post Comments (Atom)
പത്രാധിപര്‍ക്കൊരു തീക്ഷ്ണാനുഭവം കൊടുക്കുന്നതായിരിക്കും ബുദ്ധി..
ReplyDelete:)
ReplyDeleteതീഷ്ണമാവാന്‍ ആത്മഹത്യ ആണ് നല്ലത്. അത് ഒരു കര്‍ഷകന്‍ ആണെങ്കില്‍ കൂടുതല്‍ നല്ലത്.
ReplyDelete