കീരി വെയിലില്‍ വിശ്രമിക്കുകയായിരുന്നു.തണല്‍ കാണാനാവാത്തതുകൊണ്ടാണ് വെയില് തിരഞ്ഞെടുത്തത്.വിശ്രമിക്കുക എന്നുവെച്ചാല്‍ ശരീരം മാത്രം,മനസ്സിന് ഒരിക്കലും വിശ്രമമില്ലല്ലോ.
അതുവഴി ഇഴഞ്ഞുവന്ന ഒരു പാമ്പ് അവനെ കണ്ടു നിന്നു.
കീരി ചോദിച്ചു:നിന്റെ പേരെന്ത്?
-പാമ്പ്.
പെട്ടെന്ന് കീരിയുടെ ഉള്ളില്‍ ഒരു സുരക്ഷിതത്വബോധവും തലചായ്ക്കാനൊരിടം കണ്ടെത്തിയ ആവേശവുമുണര്ന്നു.ആ നിമിഷത്തില്‍ അവന് അവളില്‍ ഒരു സഹയാത്രികയെ കണ്ടെത്തി.
-ഇനിയങ്ങോട്ട് നമുക്കൊന്നിച്ചു യാത്ര ചെയ്താലോ?കീരി ചോദിച്ചു.
പാമ്പ് പറഞ്ഞു:-ആവാം,പക്ഷെ ഒരു കരാറുണ്ട്.
-എന്താണ്?
-മുട്ടയിടാനും കുഞ്ഞുങ്ങളെ സൃഷ്ടിക്കാനുമുള്ള മെനക്കേടൊന്നും വയ്യ.
-അപ്പോള്‍...നിനക്ക് സെക്സിനോട് വിരക്തിയാണോ?
അവള്‍ക്ക് ദേഷ്യം വന്നു.
-സെക്സ് എന്നത് പ്രൊഡക്ഷനുവേണ്ടിയുള്ളതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത് ഒരു എന്റര്‍ടെയിന്‍മെന്റ് മാത്രമാണ്.
-സന്തോഷം.സമ്മതം.
അവര്‍ ഒരുമിച്ച് യാത്ര ആരംഭിച്ചു.
വംശനാശം നേരിട്ട അവസാന കണ്ണിയാണ് താനെന്നും തനിക്ക് ഉറ്റവരോ ഉടയവരോ ആരുമില്ലെന്നും പിന്നെയും തന്നെ സംബന്ധിക്കുന്ന മറ്റെന്തൊക്കെയോ ഒക്കെയും കീരി പറഞ്ഞുകൊണ്ടിരുന്നു.പാമ്പിന് അതിലൊന്നും തീരെ താല്പര്യമുണ്ടായിരുന്നില്ല.അവള് ആബ്സന്റ്മൈന്റായി കാണപ്പെട്ടു.തന്റെ പിതാമഹന്മാര് വര്‍ഗ്ഗശത്രുവായി കരുതി പോന്ന പാമ്പിനെ ജീവിതപങ്കാളിയാക്കിയതില്‍ അവന് വിപ്ലവാഭിമാനം കൊണ്ടു.സ്വയം ത്യാഗിയെന്ന് അഹങ്കരിക്കുകയും ചെയ്തു.അവളുടെ ഹൃദയത്തിന്റെ സ്ഥാനത്ത് വിഷം നിറഞ്ഞ ഒരു സഞ്ചിയാണുള്ളതെന്ന് കീരിക്കറിയില്ലായിരുന്നു.യാത്രയ്ക്കിടയില്‍ ക്ഷീണം തോന്നുമ്പോള്‍ കീരി പാമ്പിന്റെ മടിയില്‍ തലവെച്ച് മയങ്ങി.ഓരോ മയക്കത്തിലും അവള് അവനെ ചുംബിച്ചു.ചുംബനത്തിലൂടെ വിഷമാണ് തന്നിലേക്ക് പ്രവഹിക്കുന്നതെന്ന് അവനറിഞ്ഞില്ല.
ഒടുവില്‍ തന്റെ ശരീരമാകെ നീല നിറഞ്ഞ് ജീവന് മാത്രം ബാക്കിയായപ്പോഴാണ് അവന് കാര്യം മനസ്സിലായത്.തളര്‍ന്ന ശബ്ദത്തില്‍ അവന് മന്ത്രിച്ചു:
-നിന്നെ വിശ്വസിച്ച എന്നോട് നീ ഇതുചെയ്തല്ലോ!
പാമ്പ് പൊട്ടിച്ചിരിച്ചു.അവന്റെ അവശേഷിക്കുന്ന ജീവന് കൂടി നശിപ്പിക്കുന്നതിനായി അവള് ഒരു ഡോസ് വിഷം കൂടി അവനിലേക്ക് ചുംബിച്ചു.
ആ ചരിത്രം ഇന്നും തുടരുന്നു.ഒരു വ്യത്യാസം മാത്രം.
ഇപ്പോള്‍ കീരിയും പാമ്പും മനുഷ്യാകാരം പൂണ്ട് യഥാക്രമം ഭര്‍ത്താവ്,ഭാര്യ എന്നീ പേരുകളില്‍ അറിയപ്പെടുന്നു.
Saturday, 27 October 2007
Subscribe to:
Post Comments (Atom)
സൂരേഷ് ഭായ്
ReplyDeleteനല്ല കഥ..:)
ഇത്തിരി കടന്നു പോയൊന്ന് സംശയം ഇല്ലാതില്ല, പുറകില്‍ വരുന്നവര്‍ എന്താണാവൊ പറയാന്‍ പോകുന്നത്..?
അയ്യയ്യോ.. ഞാനീ നാട്ടുകാരന് അല്ലേ...
ReplyDeleteഓവര്‍ ഡോസായിപ്പോയി കഥ...:)
ReplyDeleteബാച്ചികളെ പേടിപ്പിക്കരുത്!
ReplyDeleteപാമ്പുകള്‍ കീരികള്‍ക്ക് ചുംബനം കൊടുക്കുന്നത് നിരോധിക്കുക എന്നും പറഞ്ഞ് ഒരു ഹര്‍ജി കൊടുത്താലോ...
ReplyDeleteഇമ്മിണി പുളിക്കും...
വിഷം തീണ്ടിയാലും വേണ്ടില്ലാ..
-ഒരു ബാച്ചി കീരി..
സാന്റോസിന്റെ കമന്റ് കണ്ട് ചുംബനം നിരോധിച്ചോ എന്ന് പേടിച്ച് വന്ന് നോക്കിയതാണ്. ഹാവൂ കുഴപ്പമില്ല. :-)
ReplyDelete-മറ്റൊരു ബാച്ചി കീരി
എല്ലാ ഭാര്യയും ഭര്‍ത്താവും കീരിയും പാമ്പുമാണെന്നു ആരാ പറഞ്ഞേ?
ReplyDeleteഅടച്ചാക്ഷേപിക്കണ്ടായിരുന്നു
ഇതിവൃത്തം എഴുത്ത്കാരന്റ്റെ സ്വാതന്ത്രതയാണ്. സ്വീകാര്യത വായനക്കാരന്റ്റേയും.
ReplyDeleteഎഴുത്തില്‍ പൊതു തത്വം എന്നെഴുതുമ്പോള്‍ എഴുത്തുകാരന് സാക്ഷ്യപ്പെടുത്തുക എന്നൊരു കര്‍മ്മം കൂടിചെയ്യുന്നു , അവിശ്വാസപ്രദമായ കാര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന എഴുത്തിനെ ഒന്നേവിളിക്കാന് പറ്റൂ , അധികപ്രസംഗം.
കഥ(?) യിലെ അവസാനത്തെ വരികളിലൂടെ അസംബന്ധം പറയുന്ന ഇതിനെ ഒന്നേ വിളിക്കന് പറ്റൂ - അധികപ്രസംഗം.
നല്ല ഭാവന.
ReplyDeleteഎല്ലാ ദമ്പതികളും കീരിയും പാമ്പുമാണോ സുരേഷെ ? അവസാനം സ്വല്പ്പം കടന്നു പോയില്ലേ ?
ഇസം...ഇസം...
ReplyDeleteബൂലോഗത്തും സത്യം പറയണ മനുഷ്യരൊണ്ട് !
ReplyDeleteനല്ല കഥ. അവസാനം അല്പം കടന്നുപോയോന്ന് ഒരു സംശയം
ReplyDeleteപാമ്പാലിംഗനവും കീരീചുംബനവും എന്ന് അല്ലേ, അല്ലല്ലൊ ഇവിടെ തലതിരിച്ചാ എല്ലാം അല്ലേ സുരേഷേ?
ReplyDeleteഅവനവന്റെ ബുദ്ധിയുപയോഗിച്ച് ആലോചിച്ചും ചിന്തിച്ചുമല്ലേ നാമൊരു അഭിപ്രായത്തിലെത്തുക.
ReplyDeleteയോജിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വെറുതെ വിട്ടേക്കുക.
അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ReplyDeleteആഗോള മലയാള സാഹിത്യത്തിന്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന് ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്‍