Monday, 22 October 2007

എന്താ ഇങ്ങനെ?!

കാണാത്തനേരത്തു കാണുവാനും
ആയിരം കാര്യങ്ങളോതുവാനും
മാനസം കൊതിപൂണ്ടിരിക്കുമെന്നാല്‍
കാണുമ്പോഴാമുഖം നോക്കുവാനോ
ഒരുവാക്കുപോലുമൊന്നോതിടാനോ
ആവാത്തതെന്തെനിക്കാന്മനാഥാ!

6 comments:

  1. പ്രേമം പ്രേമം :)

    ഓടോ : ക്കാന്മനാഥാ | ക്കാത്മനാഥാ (ഏതുശരി?)

    -സുല്‍

    ReplyDelete
  2. അത് പെണ്ണിന്റെ ഒരു ശീലം..ഒക്കെ ശരിയാക്കി എടുക്കാവുന്നതല്ലേ ഉള്ളു. അപ്പോ റൈറ്റ്. വണ്ടി വിട്ടോ.

    ReplyDelete
  3. സുലൂ, ആത്മന്റെ മുകളില്‍ ഞാന്‍ കാശു കെട്ടി വെക്കുന്നു. (വല്ലവരും പന്നിമലര്‍ത്ത് സ്റ്റൈലില്‍ വന്നെങ്കിലോ എന്നു കരുതി - അകം പുറം)

    ReplyDelete
  4. സുരേഷ്‌...

    നന്നായിരിക്കുന്നു

    എന്താ ചെയ്യാ....
    പണ്ടേ പറഞിട്ടുള്ളതല്ലേ....പ്രേമത്തിന്‌...കണ്ണും..കാതുമില്ലെന്ന്‌
    പറഞാല്‍ കേള്‍ക്കാത്തത്‌ അവളുടെ കുറ്റമാണോ...??

    നന്‍മകള്‍ നേരുന്നു

    ReplyDelete
  5. ആത്മനാഥാ തന്നെയാണ് ശരി.നന്ദി സുല്‍.
    മേനോന്‍ മാഷിനും നന്ദി.
    ഇനി പറഞ്ഞിട്ടെന്താ,അടിച്ചു പോയില്ലേ.
    മേലില്‍ ശ്രദ്ധിച്ചുകൊള്ളാം.

    ReplyDelete
  6. ഇതൊരു പ്രപഞ്ചസത്യം അല്ലെ?

    ReplyDelete