Tuesday, 30 October 2007

ജന്മശിക്ഷ

അയാള്‍ തന്നെയാണ് കൊലപാതകങ്ങളത്രയും ചെയ്തതെന്ന് കോടതിക്കു ബോദ്ധ്യമായ സാഹചര്യത്തില്‍ അയാളെ തൂക്കിക്കൊല്ലുകതന്നെയാണ് വേണ്ടതെന്ന് എല്ലാവരും ഒന്നടങ്കം ആര്‍ത്തുവിളിച്ചു.
എന്നാല്‍ ജഡ്ജി അതിലും വലിയ ശിക്ഷയാണ് തീരുമാനിച്ചത്.
ജഡ്ജി അയാളെ ജീവിക്കാന്‍ വിധിച്ചു.

3 comments:

  1. ജഡ്ജി ജീവിക്കാന്‍ ശിക്ഷ വിധിച്ചു എന്ന് മാത്രം എഴുതിയിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു. അല്ലാതെ അതിലും വലിയ ശിക്ഷ വിധിച്ചു എന്ന് പറഞ്ഞീട്ട് ജീവിക്കാന്‍ ശിക്ഷ വിധിച്ചു എന്ന് എക്സ്പോസ് ചെയ്യാതെ തന്നെ വായനക്കാര്‍ക്ക് കൊടുക്കാമായിരുന്നു അല്ലേ, എന്തു തോന്നുന്നു സുരേഷിന്.

    ആദ്യം ഇട്ട കമന്റില്‍ തെറ്റുണ്ടായിരുന്നു. അതോണ്ടാ ഡിലീറ്റ് ചെയ്തത്. ഇനിയും സ്ട്രോങ് ആയിട്ടുള്ള തീം വരട്ടെ, ഈ തീം ഒരു ജനകീയനാണ്.

    ReplyDelete