Sunday, 28 October 2007

നാടുവിഴുങ്ങിപ്പാമ്പ്

പത്രങ്ങളുടെ തലക്കെട്ടും നാടാകെ സംസാരവിഷയവും ആ പാമ്പിനെക്കുറിച്ചായിരുന്നു.വായില്‍ക്കൂടി ജനതയെയും നാടും വിഴുങ്ങുകയും പിന്നില്‍ക്കൂടി ധനധാന്യാദികള്‍ വിസര്‍ജിക്കുകയും ചെയ്യുന്ന പാമ്പിനെ നാടുവാഴികള്‍ പുറം‌ലോകത്തുനിന്നും താണുവീണുവണങ്ങി ക്ഷണിച്ചുവരുത്തിയതാണ്.

നാടിനെയും നാട്ടാരെയും അപ്പാടെ വിഴുങ്ങിയിട്ടും വിശപ്പടങ്ങാത്ത പാമ്പ് ആസുരശക്തിയോടെ ജൈത്രയാത്ര തുടരുന്നത് നിസ്സഹായതയോടെ പാമ്പിന്റെ വയറ്റില്‍ കിടക്കുന്ന ഞങ്ങള്‍ അറിയുന്നു.

3 comments:

  1. അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
    ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
    ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
    എം.കെ.ഹരികുമാര്

    ReplyDelete
  2. കലിയുഗമല്ലേ സുരേഷ്.അതിനനുസൃതമായ കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കും. കാഴ്ച്ചപ്പാട് നന്നായി

    ReplyDelete