Sunday, 21 October 2007

തലമാറ്റം

ബുദ്ധിജീവിയും സാഹിത്യകാരനുമായ എന്റെ തലവേദനയുടെ ചികിത്സാഭാഗമായി വിദഗ്ദ്ധ പരിശോധനക്ക് തല വെട്ടിയെടുത്ത് പുറത്തേക്കയച്ചപ്പോള്‍ പകരം ഒരു കഴുതയുടെ തലയാണ് ഡോക്ടര്‍ എനിക്കു ഫിറ്റുചെയ്തു തന്നത്.
പരിശോധന കഴിഞ്ഞ് തല മടക്കി കിട്ടിയപ്പോള്‍ ഡോക്ടര്‍ എത്ര ശ്രമിച്ചിട്ടും കഴുതത്തല എന്റെ കഴുത്തില്‍നിന്നും വേര്‍പെടുത്താനായില്ല.
എന്റെ തല മോര്‍ച്ചറിയില്‍ അനാഥമായി കിടക്കുന്നു!

6 comments:

  1. ഷേക്സ്പിയറിന്റെ A midsummer night's dream ഓര്‍മ്മവരുന്നു :-) കഴുതത്തലയാണെങ്കിലും അതില്‍ നായകനു ഒരുപാടു സുന്ദരിമാരായ നായികമാരെ കിട്ടും എന്നാണ് ഓര്‍മ്മ :-)

    ReplyDelete
  2. അതുകൊണ്ട് പ്രശ്നം ഒന്നും ഇല്ലെങ്കില്‍ പിന്നെ അത് അവിടെ തന്നെ ഇരിക്കട്ടെ.

    ReplyDelete
  3. അല്ല, ആ തലയെന്തിനാ മോര്‍‌ച്ചറിയില്‍ അനാഥമായി ഇട്ടിരിക്കുന്നെ..ആ തലപോയ കഴുതയ്ക്ക് കൊണ്ട് കൊടുത്തൂടെ..
    ഈ കഥയുടെ ഗുണപാഠം : ഇണ ഇണയോട് ചേരും..
    (ഞാന്‍ ഈ ഏരിയാ വിട്ടേ ഓടീ..)

    ReplyDelete
  4. ആദ്യത്തെ തലയെക്കുറിച്ചുള്ള ദ്ധാരണ തെറ്റായിരുന്നിരിക്കാം കാരണം ചേരേണ്ടതേ ചേരൂ.

    ReplyDelete
  5. തലവേദനക്കിനി മുതല്‍ സ്വയം ചികിത്സ മതി അല്ലെങ്കില്‍ പ്രശ്നമാണ് അല്ലേ... പാവം കഴുതയേയും ജീവിക്കാന്‍ അനുവദിക്കാത്ത സമൂഹം.

    ReplyDelete
  6. ഇങ്ങനെ കഥയുള്ള ഒരു നാടകം കണ്ടതോര്‍ക്കുന്നു. തീര്‍ത്തും ഇങ്ങ്നെയല്ല. എന്നാലും ഇതുപോലെ.കഴുതതല കൃത്യമായി യോജിച്ചങ്കില്‍ അതു തന്നെയാണ് ഉചിതം എന്നും മനുഷ്യതല ഒരു തെറ്റി വയ്പായിരുന്നു എന്നുമാണല്ലോ അര്‍ത്ഥം. കഴുതയായിരിക്കുക എന്നതിനു പഴയതു പോലെ ചീത്ത അര്‍ത്ഥം മാത്രം വരുന്നത് പുരോഗമനപരമാവുമോ?

    ReplyDelete