മഴയും നനഞ്ഞ അന്തരീക്ഷവും
പനിക്കിടക്ക സമ്മാനിച്ചിരിക്കുന്നു.
പൊള്ളുന്ന പനിച്ചൂടില്‍ സ്വപ്നങ്ങള്‍ക്ക് മഞ്ഞനിറം.
ദഹിക്കാത്ത ഓര്‍മക്കഷണങ്ങള്‍
മനംപിരട്ടലുണ്ടാക്കുന്നു.
എല്ലാം താളം തെറ്റുകയാണ്.
ആകെ അലങ്കോലമാണ്.
വ്യക്തമായ ചിത്രങ്ങള്‍ ഒന്നുംതന്നെ കാണാന്‍ കഴിയുന്നില്ല.
ഇങ്ങനെ കാലം കടന്നുപോവുകയാണ്-
വാര്‍ദ്ധക്യത്തിലേക്ക്,
അകാലവാര്‍ദ്ധക്യത്തിലേക്ക്........
pora
ReplyDeleteennalum
kollaam