Monday, 22 October 2007
കൃഷി
വിദേശത്തിരുന്ന് ഞാന്‍ നാട്ടില്‍ കുറെ ഭൂമി വങ്ങി.അച്ഛനും അമ്മയും അനിയനുമാണ് പോയിനോക്കി കണ്ടറിഞ്ഞ് വിലയുറപ്പിച്ചത്.ഫലപുഷ്ടിയുള്ള നല്ല മണ്ണെന്ന് അച്ഛന്‍ എഴുതി.വിത്തിറക്കിയാല്‍ വിളവ് നൂറുമേനിയെന്ന് അമ്മ.എനിക്ക് നാട്ടില്‍ പോകാന്‍ സമയമില്ലാത്തതുകൊണ്ട് വിത്തുവിതയ്ക്കുന്ന ദൌത്യം ഞാന്‍ അനിയനെ ഏല്പിച്ചു.വിളവെടുപ്പിന് എനിക്ക് നാട്ടിലെത്താനായേക്കും.
Subscribe to:
Post Comments (Atom)
ഉത്തര്‍പ്രദേശിലെ ഒരു ഭയ്യ മുംബൈയില്‍ മധുരം വിതരണം ചെയ്ത ഒരു കഥ കേട്ടീട്ടുണ്ട്. ഒരാള്‍ ചോദിച്ചു “എന്താണു വിശേഷം എന്ന്”. അവന്‍ പറഞ്ഞു, “ഭാര്യ പ്രസവിച്ചു“ എന്ന്. അതിനു “കഴിഞ്ഞ രണ്ടു വര്‍ഷമായ് നീ നാട്ടില്‍ പോയിട്ടില്ലല്ലോ“ എന്ന ചോദ്യത്തിനു, “അതിനെന്താ അനിയനുണ്ടല്ലോ നാട്ടില്‍“ എന്ന് അവന്‍. കേരളത്തിലെ സ്ഥിതി എന്തരോ എന്തോ
ReplyDeleteസുരേഷ്
ReplyDeleteകഥകള്‍നന്നാവുന്നു.