Thursday, 25 October 2007

ഉപയോഗശേഷം

പഴയതും ആളുകള്‍ ഉപയോഗിച്ചശേഷം കളയുന്നതുമായ സാധനങ്ങള്‍ പെറുക്കി അണ്ണാച്ചിക്ക് വിറ്റ് ഉപജീവനം നടത്തുന്നവരാണ് ഞങ്ങള്‍.
ഞങ്ങളുടെ കുടിലിന്റെ പരിസരത്തുതന്നെയാണ് ഇവ കൂട്ടിയിടുന്നത്.ആഴ്ചയിലൊരുദിവസം കുടിലിനുമുമ്പില്‍ വന്നുനില്‍ക്കുന്ന കൂറ്റന്‍ലോറി എല്ലാം വിഴുങ്ങുമ്പോള്‍ അണ്ണാച്ചി ഞങ്ങള്‍ക്ക് പണം തരും.
ആര്‍ക്കും വേണ്ടാത്ത സാധനങ്ങള്‍ പെറുക്കി പെറുക്കിയാവണം ഞങ്ങളും ആര്‍ക്കും വേണ്ടാത്തവരായി മാറിക്കഴിഞ്ഞു.അതിനാല്‍ ഞങ്ങള്‍ വോട്ടര്‍മാര്‍ പോലുമല്ല.
സ്റ്റാര്‍ഹോട്ടലിന്റെ പിന്നാമ്പുറത്ത് മിക്കവാറും എന്തെങ്കിലുമൊക്കെ പെറുക്കിയെടുക്കാനുണ്ടാവും.മദ്യക്കുപ്പികള്‍തന്നെ പലതരത്തിലുള്ളവ ധാരാളമാണ്.
പലയിടത്തും ചുറ്റിക്കറങ്ങി ഞങ്ങള്‍ സന്ധ്യമയക്കത്തിന് അവിടെയെത്തി മറ്റുള്ളവര്‍ വലിച്ചെറിഞ്ഞ സാധനങ്ങള്‍ പെറുക്കിയെടുക്കുമ്പോഴാണ് മുകളില്‍നിന്നും ഏതോ ഒരു സാധനം ആരോ വലിച്ചെറിഞ്ഞതുപോലെ അല്പം മാറി വന്നുവീണത്.
ഞങ്ങള്‍ മുകളിലേക്ക് നോക്കിയപ്പോള്‍ അഞ്ചാംനിലയിലെ ബാല്‍ക്കണിയില്‍നിന്ന് പെട്ടെന്ന് നാലഞ്ചുപേര്‍ അപ്രത്യക്ഷമാകുന്നത് കണ്ടു.
ഇരുട്ടില്‍,താഴെവീണ സാധനം ചാക്കിലേക്കെടുത്തിടുമ്പോള്‍ ഒരു നേര്‍ത്ത പെണ്‍ഞരക്കം ഞങ്ങള്‍ കേട്ടു.

13 comments:

  1. ഉഗ്രന്‍ കഥ.ആശംസകള്‍.

    ReplyDelete
  2. ഒരുപാടിഷ്ടമായി
    അഭിനന്ദനങ്ങള്‍

    ഇനിയും നല്ല നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  3. ഇരുട്ടില്‍,താഴെവീണ സാധനം ചാക്കിലേക്കെടുത്തിടുമ്പോള്‍ ഒരു നേര്‍ത്ത ‍ഞരക്കം ഞങ്ങള്‍ കേട്ടു.

    ഇങ്ങനെ അവസാനിപ്പിക്കാമായിരുന്നു.

    ഇതെന്റെ മാത്രം അഭിപ്രായം..

    ReplyDelete
  4. ബ്ലോഗ് കൊള്ളാം വളരെ നന്നായിരിക്കുന്നു.
    ---------------------------
    http://www.jayakeralam.com കണ്ട്‌
    താങ്കളുടെ അഭിപ്രായം അറിയിക്കുമല്ലോ.

    Jayakeralam for Malayalam Stories and Poetry...
    സ്നേഹപൂര്‍വ്വം
    ജയകേരളം Editor

    ReplyDelete
  5. തലക്കെട്ട്‌ ഉഗ്രന്‍. കഥ അതിലും ഉഗ്രന്‍

    ReplyDelete
  6. കോളടിച്ചല്ലാ...(ഫെമിനിസ്റ്റുകള്‍ കണ്ടാല്‍ എന്നെ കൊന്നു തിന്നും. ഞാനോടി)

    ReplyDelete
  7. നല്ല കഥ, ഇനിയുമെഴുതുമല്ലോ....

    ReplyDelete
  8. "ആര്‍ക്കും വേണ്ടാത്ത സാധനങ്ങള്‍ പെറുക്കി പെറുക്കിയാവണം ഞങ്ങളും ആര്‍ക്കും വേണ്ടാത്തവരായി മാറിക്കഴിഞ്ഞു"

    it was a good one. Use and throw ennathu jeevithaththil Sarikku apply cheyyunnu ennathinte nErkkaazhchcha....abhinandanangaL

    ReplyDelete
  9. ആ പെണ്‍ ഞരക്കം.. അതു വേണ്ടിയിരുന്നൊ..? വായനക്കാര്‍ക്കു ബാക്കിവെക്കാമായിരുന്നു എന്നു തോന്നി. നല്ല ആശയം.

    പിന്നെ ഉമയായുണരുക എന്നുതന്നെയായിരുന്നു ആദ്യം. ഒന്നു സംശയിച്ചു പിന്നെ മാറ്റിയതാണ്‌. thanks

    ReplyDelete
  10. അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
    ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
    ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
    എം.കെ.ഹരികുമാര്‍

    ReplyDelete