Thursday, 18 October 2007

യഥാര്‍ത്ഥ പ്രശ്നം

പ്രണയദുരന്തമാണ് ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖമെന്ന് ആദ്യം വിശ്വസിച്ചു,താടി വളര്‍ത്തി.
രചനകള്‍ തിരസ്ക്കരിക്കപ്പെടുന്നതാണ് അസഹ്യമായ വേദനയെന്ന് പിന്നീടറിഞ്ഞു, എഴുത്തുനിര്‍ത്തി.
തൊഴില്‍രാഹിത്യമാണ് ഏറെ പ്രധാനപ്പെട്ട പ്രശ്നമെന്ന് വീണ്ടും തിരിച്ചറിഞ്ഞു,ക്ഷുഭിതനായി.
പിന്നെയും ബോധോദയങ്ങള്‍..
വീട്,വിവാഹം,കുട്ടികള്‍-
തെരുവിനെയും വേശ്യയെയും വേട്ടു.
അനാഥ ശിശുക്കള്‍ക്ക് സ്നേഹദാനം നടത്തി.
ഇപ്പൊഴീ വൈകിയവേളയില്‍ ജീവിതം മുഴുവനും തേഞ്ഞുതീര്‍ന്നപ്പോഴാണ് യഥാര്‍ത്ഥപ്രശ്നത്തെ കണ്ടെത്തിയത്.
അത് ജീവിതം തന്നെയാണ്.

14 comments:

  1. യഥാര്‍ത്ഥപ്രശ്നം ബോധോദയമാണ്;) അതല്ലെ കുഴപ്പക്കരന്‍..ജീവിതം തന്നെ താറുമാറാക്കാന്‍ ആ പ്രശ്നകാരന്‍ മാത്രം മതി...:)

    ReplyDelete
  2. അതൊരു പ്രശ്നം തന്നെ!
    :)

    ReplyDelete
  3. പ്രശ്നം ഇല്ലാതാവാന്‍ പോകുമ്പോള്‍, അതു കണ്ടെത്തിയിട്ട് കാര്യമുണ്ടോ? :)

    ReplyDelete
  4. സുരേഷ്‌...

    ഒരിക്കലും നാം എല്ലാം ഒരുമിച്ചു അറിയുന്നില്ല..
    ജീവിത ഒഴുക്കിനനുസരിച്ചു നാം ഒഴുക്കുന്നു
    ആ ഒഴുക്കിനെതിരെ നീന്തി തുടങ്ങുബോല്‍ വഴി മാറി പോവുന്നു...അവസാനം നാം അറിയുന്നു വഴി മാറിയ വിവരം....വിധിയെ പഴിച്ചു വീണ്ടും മുന്നോട്ട്‌
    ഇവിടെ നാമാണോ കുറ്റക്കാര്‍
    അതോ വിധിയോ...

    അഭിനന്ദനങ്ങള്‍

    നന്‍മകള്‍ നേരുന്നു

    ReplyDelete
  5. അതിനൊക്കെ പഷ്ട് മരുന്നുണ്ട് സുരേഷേ, ജ് ബേജാറാവാണ്ടിരിക്ക്, ഇനി ബൈക്യ ബേളേല് ങ്‌ള് എങ്ങടും തിരിഞ്ഞ് നോക്കാണ്ട് കുത്തിരിക്ക്, എന്നീട്ട് കുത്തിക്കുറിക്ക് അപ്പ എല്ലാം ശര്യാവും ട്ടാ

    ReplyDelete
  6. കൊറെ കാലമായി ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു..!

    അപ്പ ഇതാണല്ലെ യതാര്‍ത്ഥ പ്രശ്നം..

    താങ്ക്യൂ..:)

    ReplyDelete
  7. ഈ ജീവിതം ഒരു പ്രശ്നം തന്നെയാ...ജീവിക്കാന്‍ വേണ്ടി മരിക്കാന്‍ വരെ ആളുകള്‍ ഓടി നടക്കുവല്ലേ..

    :)

    ReplyDelete