Tuesday, 16 October 2007

ദേശാടനം

ഉടലില്‍നിന്നും തഴെയിറങ്ങി തല ടൌണിലേക്ക്‌ പുറപ്പെട്ടു.ആദ്യം ദന്തവൈദ്യന്റെ സമീപമെത്തി പല്ലുകളുടെ കേടുപാടുകള്‍ പോക്കി.ചെവി,മൂക്ക്‌,തൊണ്ട-രോഗവിദഗ്ദ്ധന്റെ വീട്ടിലെത്തി വിശദമായ പരിശോധനകള്‍ക്കു ശേഷം കണ്ണുവൈദ്യന്റെ ഗൃഹത്തിലെത്തി ഉചിതമായകണ്ണടയ്ക്കു കുറിപ്പു വാങ്ങി.ഇത്രയും ചെയ്ത ശേഷമാണ് തല ക്ഷുരകാലയത്തിലെത്തിയത്.
ഈ സമയം ഉടല്‍ തന്റെ പ്രവൃത്തികളില്‍ മുഴുകി.കൈകാല്‍വിരലുകളിലെ നഖം വെട്ടിവെടിപ്പാക്കുകയും നടുവിനും കാലുകള്‍ക്കും കുഴമ്പിട്ടു തിരുമ്മുകയും ചെയ്തു.
പറ്റെവെട്ടിയ മുടിയും പേറി തല മടങ്ങിയെത്തിയപ്പോഴേക്കും ഉടലും തന്റെ പണിക്കുറ്റംതീര്‍ത്തിരുന്നു.പരസ്പരം രസിച്ചില്ല.ഈഗോകോംപ്ലക്സ്.ഞനോ നീയോ കേമന്‍.എങ്കിലും നീരസത്തോടെ തല തന്റെ സ്ഥാനത്തു കയറി ഇരുന്നു.പൊരുത്തക്കേടുകളുംനിത്യകലഹവുമായി തലയും ഉടലും ഒരേ ശരീരത്തില്‍ ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ സഹികെട്ട് ഒരുനാള്‍ മനസ്സ് ദേശാടനത്തിനു പോയി.ശേഷം ചിന്ത്യം.

5 comments:

  1. മനോഹരം.
    ' അശ്വത്ഥാമാവ് ' വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  2. കിടിലന്‍ ഭാവന. എഴുതിക്കോള്ളൂ, സ്ഥിരമായി വായിക്കാന്‍ ഒരാളായി.

    ReplyDelete
  3. ഞാനിതെന്തെ കാണന്‍ വൈകിയേ ?

    എല്ലാം വയിച്ചു , വളരെ ഉയര്‍ന്ന , കുറുകിയ ചിന്തകള്‍

    സുയോധനന്‌ നന്ദി :)

    ReplyDelete