Monday, 22 October 2007

വേവ്

അനുഭവങ്ങളുടെ അടുപ്പില്‍
ദുരിതങ്ങളുടെ തീച്ചൂടേറ്റ്
പൊളുന്ന മനസ്സിന്റെ ചട്ടിയില്‍
രക്തം തിളയ്ക്കുന്നു.
ഒരിക്കലും ചൂടാറാത്ത രക്തം രുചിച്ചുനോക്കി
അവള്‍ പറഞ്ഞു:
-അല്പം കൂടി വേവാനുണ്ട്.

2 comments:

  1. അത് കലക്കി. എനിക്കൊരുപാടിഷ്ടമായി.

    സ്ത്രീയെ പറ്റി ബഷീര്‍ സാധാരണ മട്ടില്‍ പറഞ്ഞ മറ്റൊരു കാര്യം ഓര്‍മ്മയിലെത്തി. ചവിട്ടിയരച്ച ചെമ്പരത്തിപൂവ് നോക്കി അതെന്റെ ഹൃദയമായിരുന്നു എന്നു പറഞ്ഞത്.

    ReplyDelete