Thursday, 11 October 2007

മൂകസംഗമം

ഒടുവില്‍ അമ്മ സമ്മതിച്ചു,നല്ല മനസ്സോടെയല്ലെങ്കിലും.ഇനി യമുനയെ ഇതെങ്ങനെ ധരിപ്പിക്കും?!
ബസ്റ്റോപ്പില്‍വച്ച് നിമിഷപ്പുഞ്ചിരിയെ തുടര്‍ന്ന് അംഗവിക്ഷേപത്തില്‍കൂടി ഞാന്‍ കാര്യം സാധിച്ചു.ഇന്നോളം കാണാത്ത ഒരു പേരില്ലാപ്പൂവ് യമുനയുടെ മുഖത്തു വിരിഞ്ഞപ്പോള്‍ എനിക്ക് ആശ്വാസമായി.
മൂകബധിര വിദ്യാലയത്തിലെ മറ്റ് അദ്ധ്യാപകരും അനദ്ധ്യാപകരും വിവാഹത്തില്‍ പങ്കെടുത്തു.

2 comments: