യുവാവ് കാണെക്കാണെ മെലിഞ്ഞുവന്നു.
“ചികിത്സിക്കണം” പലരും പറഞ്ഞു.
എല്ലാ ചികിത്സകളും പരീക്ഷിച്ചു മുടിഞ്ഞു.
യുവാവ് നാള്‍ക്കുനാള്‍ അസ്ഥികൂടസമാനനായി.
“ഈര്‍ക്കിലി....എല്ലങ്കോന്തന്‍” ജനം പരിഹസിച്ചു.
എല്ലാ രോഗങ്ങളും ഭേദമാക്കുന്ന ആ ഒറ്റഡോക്ടര്‍ ഒരുനാള്‍ യുവാവിന്റെ അരികിലെത്തി.
“ഇത്രനാളും ജീവിതം നിന്നെ കാര്‍ന്നുതിന്നുകയായിരുന്നു.നിന്നില്‍നിന്നും ജീവിതത്തെ എടുത്തുമാറ്റുക എന്നതുമാത്രമാണ് പ്രതിവിധി”
ശേഷം ഡോക്ടര്‍ യുവാവിന്റെ രോഗം തീര്‍ത്തും ഭേദമാക്കി.
യുവാവ് ചത്തോ? യൂത്തനേഷ്യ?
ReplyDeleteദന്തഡോക്ടര്‍, എല്ല് ഡോക്ടര്‍, കണ്ണ് ഡോക്ടര്‍ ഒക്കെ പോലെ സ്പെഷലിസ്റ്റാണോ ഈ “ഒറ്റഡോക്ടര്‍”? ഹ ഹ ഹ. മെലിഞ്ഞ് മെലിഞ്ഞ് വരാവുന്ന കാര്യങ്ങള്‍ക്ക് പോകുമ്പോളോര്‍ക്കണം ഈ ഒറ്റഡോക്ടര്‍ വന്ന് കയ്യോടെ കൊണ്ടുപോകുമെന്ന്... നന്നായി
ReplyDeleteദയാവധം?
ReplyDelete