Wednesday, 10 October 2007

ശത്രു

ഇടക്കെപ്പോഴോ ഉണര്‍ന്നപ്പോഴാണ്‌ കൂരിരുളായിട്ടും തൊട്ടരികില്‍ നടക്കുന്ന യുദ്ധം കുട്ടി അറിഞ്ഞത്‌.അമ്മയുടെ ഞരക്കം അവന്‍ തിരിച്ചറിഞ്ഞു.പിറ്റേന്ന് പ്രഭാതത്തില്‍ വാല്‍സല്യപൂര്‍വ്വം ഉമ്മ വെയ്കാനൊരുങ്ങിയ അച്ഛനെ തട്ടി മറ്റി അവന്‍ നടന്നു

6 comments:

  1. ഇരുട്ടായത് നന്നായി..!

    ReplyDelete
  2. ഏറ്റവും വലിയ പാര ഈ സ്മോള്‍സ് ആണല്ലെ..!

    ReplyDelete
  3. ഏറ്റവും വലിയ പാര ഈ സ്മോള്‍സ് ആണല്ലെ..!

    ReplyDelete
  4. സുരേഷിന്റെ കഥകള്‍ വായിച്ചിട്ടുണ്ട്.
    ഇപ്പോള്‍ ബ്ലോഗില്‍ കണ്ടതില്‍ വളരെ സന്തോഷം. എഴുത്തിനും ബ്ലോഗിംഗിനും എല്ലാവിധ ആശംസകളും..

    ReplyDelete
  5. വര്‍ഷങ്ങള്‍ക്ക് മുമ്പ് താങ്കളുടെ കഥകള്‍ ആനുകാലികങ്ങളില്‍ വായിച്ചിട്ടുണ്ട്. ബ്ലോഗില്‍ മിനിക്കഥയിലൊതുക്കണ്ട. ആസ്വദിക്കുന്നവര്‍ ഇവിടേയും ഉണ്ട്... സ്വാഗതം.

    യുദ്ധം ആരും ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.. കുട്ടികളെ അത് കൂടുതല്‍ ഭയചകിതരാക്കും. അതുകൊണ്ട് സന്ധിസംഭാഷണങ്ങളിലൂടെ ലയിക്കട്ടെ.

    ReplyDelete
  6. സുരേഷ് ഐക്കര11 October 2007 at 10:20 am

    മുരളി മേനോനും ലാപുടക്കും പ്രയാസിക്കും കുഞ്ഞനും
    പ്രത്യേകം നന്ദി.വായിച്ച് അഭിപ്രായം വീണ്ടും പ്രതീക്ഷിക്കുന്നു.നിര്‍ദേശങ്ങള്‍ തരണം.
    മറ്റൊരു കാര്യം-നിങ്ങള്‍ എവിടെനിന്നുമാണ് ഇതു വായിക്കുന്നത്?എങ്ങനെ മറ്റുള്ളവരുടെ രചനകള്‍ വായിക്കാം?പറഞ്ഞുതരൂ.

    ReplyDelete